Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജു രമേശിന്‍റെ രാജധാനി സമുച്ചയം പൊളിയ്ക്കുന്നത് നീളും

തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ബിജു രമേശിന്റെ ക്ടെിടം പൊളിച്ച് മാറ്റുന്ന നടപടികള്‍ വൈകിയേക്കും . കിഴക്കേക്കോട്ടയിലെ രാജധാനി എന്ന കെട്ടിട സമുച്ചയം പൊളിച്ച് മാറ്റണമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടത് . നിയമവശങ്ങള് പരിശോധിച്ച ശേഷം മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് റവന്യൂ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റേയും തീരുമാനം .

പ്രശ്‌നം സുപ്രീംകോടതിയിലേയ്ക്ക് നീങ്ങുമെന്ന് ഉറപ്പായതോടെയാണ് ധൃതിപിടിച്ച് കെട്ടിടം പൊളിയ്ക്കുന്ന ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സര്‍ക്കാര്‍ അയവ് വരുത്തിയത് . സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി മാപ്പിംഗ് നടത്തുകയായിരിയ്ക്കും റവന്യൂ വകുപ്പ് ആദ്യം ചെയ്യുക .

Biju Ramesh

പ്രധാന ബില്‍ഡിംഗിന് കേടുപാടുകള്‍ സംഭവിയ്ക്കാതെ തെക്കനംകര കനാലിന് മുകളിലുള്ള കൈയ്യേറ്റം ഒഴിപ്പിയ്ക്കണെന്നായിരുന്നു ഹൈക്കോടതി വിധി . വിധി അതുപോലെ നടപ്പിലാക്കണമെങ്കില്‍ കെട്ടിടം പൊളിയ്ക്കാന്‍ ആധുനുക ഉപകരണങ്ങള്‍ വേണ്ടി വരും . ഓപ്പറേഷന്‍ അനന്ത എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് രാജധാനി പൊളിയ്ക്കാന്‍ ആദ്യം തീരുമാനിച്ചത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+