കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചേരി ബേബി വധം; എംഎം മണിക്ക് ആശ്വസിക്കാം, തൊടുപുഴ കോടതി നടപടിക്ക് സ്റ്റേ!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം:അഞ്ചേരി ബേബി വധക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. തൊടുപുഴ കോടതിയിലെ നടപടികളാണ് സ്‌റ്റേ ചെയ്തത്. എംഎം മണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടിഅഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണി നേരിട്ട് ഹാജരാകണമെന്ന് തൊടുപുഴ കോടതി ഉത്തരവിട്ടതിന് തൊട്ട് പിന്നാലെയായിരുന്നു ഹൈക്കോടതി സ്‌റ്റേ നല്‍കിയിരിക്കുന്നത്.

നേരത്തെ മൂന്നുതവണ കേസ് പരിഗണിച്ചപ്പോഴും പ്രതികള്‍ ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കര്‍ശനമായും എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി വ്യക്തമാക്കിയത്.കെകെ ജയചന്ദ്രന്‍ അടക്കമുളള മുഴുവന്‍ പ്രതികളും നിര്‍ബന്ധമായി ഹാജരാകണമെന്നും തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. കുറ്റപത്രം വായിക്കുന്നത് ജൂണ്‍ ഏഴിലേക്ക് കോടതി മാറ്റിയിട്ടുമുണ്ട്.

 വിവാദമായ പ്രസംഗം

വിവാദമായ പ്രസംഗം

ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് 2012 മേയ് 25ന് ഇടുക്കിയിലെ തൊടുപുഴക്കടുത്ത് മണക്കാട് നടത്തിയ മണിയുടെ 'വണ്‍ റ്റു ത്രീ ' പ്രസംഗം ഏറെ വിവാദമായിരുന്നു.

 സിപിഎം പ്രതിരോധത്തിലായ പ്രസംഗം

സിപിഎം പ്രതിരോധത്തിലായ പ്രസംഗം

അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വധക്കേസ് സംബന്ധിച്ചായിരുന്നു മണിയുടെ പ്രസംഗം. ദേശീയതലത്തില്‍ തന്നെ പ്രസംഗം വിവാദമാകുകയും സിപിഎം ഏറെ പ്രതിരോധത്തില്‍ ആകുകയും ചെയ്തിരുന്നു ഈ വിഷയത്തില്‍.

 പുനരന്വേഷണത്തില്‍ എംഎം മണിയും പ്രതി

പുനരന്വേഷണത്തില്‍ എംഎം മണിയും പ്രതി

മണിയുടെ പ്രസംഗത്തെ തുടര്‍ന്ന് അഞ്ചേരി ബേബി വധക്കേസ് പുനരന്വേഷണത്തില്‍ മണിയെ പ്രതിചേര്‍ക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. ഇതോടെ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട മണി ജയില്‍വാസത്തിന് ശേഷമാണ് ഇടുക്കിയില്‍ തിരിച്ചെത്തിയത്.

 സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തു

സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തു

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മണിയെ തെരഞ്ഞെടുത്തത്.

 ഇപി ജയരാജന് പകരക്കാരന്‍

ഇപി ജയരാജന് പകരക്കാരന്‍

ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് ഇപി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് മന്ത്രിസഭയിലുണ്ടായ അഴിച്ചുപണിയില്‍ എംഎം മണിയെ വൈദ്യുതി മന്ത്രിയായി തെരഞ്ഞെടുത്തിരുന്നു.

 വിവാദമൊഴിയാത്ത പ്രസംഗങ്ങള്‍

വിവാദമൊഴിയാത്ത പ്രസംഗങ്ങള്‍

2012ല്‍ മണി നടത്തിയ വിവാദ പ്രസംഗത്തിന് ശേഷവും മണിയുടെ ചില പ്രസംഗങ്ങള്‍ വിവാദമായിരുന്നു. പെണ്‍പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തിലും മണി പ്രസംഗിച്ചെന്ന ആരോപണം ഉണ്ടായിരുന്നു.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

സണ്ണി വെയിനോടൊപ്പം അഭിനയിക്കില്ലെന്ന് ഭാമ, അന്ന് സംഭവിച്ചത് ഇങ്ങനെയായിരുന്നു !!കൂടുതല്‍ വായിക്കാം

പിജെ ജോസഫിന് എല്ലാം മനസിലായി; കേരള കോണ്‍ഗ്രസില്‍ സമവായം, കോട്ടയത്ത് നടന്നത്....കൂടുതല്‍ വായിക്കാം

English summary
Anchery Baby murder and Court order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X