അഞ്ചേരി ബേബി വധം; മണിക്കെതിരെ ശക്തമായ തെളിവ്

കെകെ ജയചന്ദ്രന്‍ അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിവ് ലഭിച്ചെങ്കിലും നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമെ പ്രതിപ്പടികയില്‍ ചേര്‍ക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിക്കും.
അതേ സമയം, കെകെ ജയചന്ദ്രനെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കുന്നതെന്ന് ബേബിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസില്‍ ജയചന്ദ്രനെ പ്രതിയാക്കിയില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
1982 നവംബര്‍ 12നാണ് ഉടുമ്പഞ്ചോല യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മണക്കാട് എംഎം മണി നടത്തിയ വിവാദ പ്രസംഗമാണ് പതിറ്റാണ്ട് മുമ്പുള്ള കേസ് വീണ്ടും അന്വേഷിക്കാന്‍ കാരണം.
പട്ടിക തയ്യാറാക്കി പലരെയും വകവരുത്തിയെന്ന മണിയുടെ പ്രസംഗത്തെതുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട മണിക്ക് ജാമ്യത്തിന് ശേഷം സ്വന്തം നാട്ടില്‍ പ്രവേശിക്കാനുള്ള അവസരവും നിഷേധിച്ചിരുന്നു.












Click it and Unblock the Notifications