ശബരിമലയിൽ നടന്നത് ആന്ധ്രയിലെ ആചാരം; പാദരസം ഉപയോഗിക്കാറുണ്ട്.... പക്ഷേ!!!

  • By: Akshay
Subscribe to Oneindia Malayalam

പത്തനംതിട്ട: ശബരിമലയില്‍ പിടിയിലായവരുടെ വാദം ശരിവച്ച് തെലുഗു പുരോഹിതര്‍. ആന്ധ്രല പ്രദേശിൽ ഇങ്ങനെയൊരു ആചാരമുണ്ടെന്ന് പുരേഹിതർ വ്യക്തമാക്കുന്നു. കൊടിമരത്തിന്റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കാന്‍ ആന്ധ്രയില്‍ കൊടിമരച്ചുവട്ടില്‍ പാദരസം ചേര്‍ക്കാറുണ്ട്. പക്ഷേ കൊടിമരം സ്ഥാപിക്കുന്നതിന് മുമ്പാണ് ഇങ്ങനെ ചെയ്യുന്നത്. ശബരിമലയിൽ ചെയ്തത് വിധിപ്രകാരമല്ലെന്ന് ദില്ലി തിരുമല തിരുപ്പതി ദേവസ്ഥാനത്തെ പുരോഹിതർ പറഞ്ഞു. മനോരമ ന്യൂസാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാദരസം അടക്കം സാമഗ്രികള്‍ ഉളളില്‍വച്ചശേഷമാണ് കൊടിമരം പ്രതിഷ്ഠിക്കുക. ശബരിമലയില്‍ സംഭവിച്ചതുപോലെ പ്രതിഷ്ഠ നടത്തിയ കൊടിമരത്തിന് മുകളിലേക്ക് ഇവ ഒഴിക്കാൻ ആചാരം അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു. അതേസമയം കൊടിമര പ്രതിഷ്ഠയിക്ക് പാദരസം ഉപയോഗിക്കാറുണ്ടെന്ന നിലപാടിൽ തന്നെ പുരോഹിതർ ഉറച്ച് നിൽക്കുന്നു. ആന്ധ്രാസ്വദേശികള്‍ കൊടിമരത്തിന് കീഴില്‍ പാദരസമൊഴിച്ചത് ആചാരങ്ങളുടെ ഭാഗമാണെന്ന നിലപാടില്‍ പൊലീസും ഉറച്ച് നിൽക്കുകയാണ്.

Sabarimala

കൊടിമരത്തിന്റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കുന്നതിന് നവധാന്യങ്ങള്‍, സ്വര്‍ണം, വെളളി, ചെമ്പ്, നവരത്നങ്ങൾ, നെയ്യ്, പാൽ തൈര് എന്നിവയ്ക്കൊപ്പം പാദരസവും ചേർക്കുമെന്ന് ദില്ലിയിലെ തിരുമല തിരുപതി ദേവസ്ഥാനത്തെ പുരോഹിതർ പറഞ്ഞു. അതേസമയം ശബരിമല സന്നിധാനത്തെ സ്വര്‍ണ്ണക്കൊടിമരം മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്റെ ഭാഗമായാണെന്ന പോലീസ് വാദം തെറ്റാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ആന്ധ്രാപ്രദേശിലോ തെലങ്കാനയിലോ ഇത്തരമൊരു ആചാരം നിലവിലില്ല. ഇക്കാര്യത്തെപ്പറ്റി തിരുപ്പതിയിലെ തന്ത്രിമുഖ്യന്മാര്‍ അടക്കമുള്ള ആന്ധ്രാപ്രദേശിലെ പുരോഹിതന്മാരോട് താന്‍ ചര്‍ച്ച നടത്തി. എന്നാല്‍ അവിടെയെങ്ങും ഇത്തരമൊരു ആചാരം ഉള്ളതായി അവര്‍ക്കാര്‍ക്കും അറിവില്ല. ഈ വിവരം പിന്നെ എവിടെ നിന്ന് കിട്ടിയതാണെന്ന് ഐജി മനോജ് ഏബ്രഹാം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അയ്യപ്പസന്നിധിയില്‍ പുനപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗ തറയില്‍ മെര്‍ക്കുറി എറിഞ്ഞ് കേടുവരുത്തിയ സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. കേന്ദ്ര ഇന്റലിജന്‍സും റോയുമാണ് അന്വേഷണം നടത്തുക. ഞായറാഴ്ച ഉച്ച പൂജയ്ക്ക ശേഷം 1.27നാണ് പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. സിസിടിവി ദൃശ്യങ്ങളിള്‍ ഇവര്‍ ദ്രാവകമൊഴിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇവരെ അറസ്റ്റു ചെയ്തത്.

English summary
Sabarimala issue; Andhra priests clarifies usage of mercury in rituals
Please Wait while comments are loading...