അനീഷയുടെ മരണം പോലീസിന്റെ കയ്യബദ്ധം?
മലപ്പുറം: മോഷണ കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പുതിയ വഴിത്തിരിവിലേക്ക്. ചോദ്യം ചെയ്യലിനിടെ പോലീസുകാര്‍ക്ക് പറ്റിയ കയ്യബദ്ധമായിരിക്കാം മരണ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌റ്റേഷനില്‍ ജോലിക്കുണ്ടായിരുന്ന പോലീസുകാര്‍ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ അനീഷയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് പ്രകാരമാണ് ആറ് പോലീസുകാരെ സസ്‌പെന്റ് ചെയ്തത്. അനീഷയെ ചോദ്യം ചെയ്തത് വനിത പോലീസുകാരി അല്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍.

ഏപ്രില്‍ 24 വ്യാഴാഴ്ച രാവിലെ 6.10 ന് അനീഷ എന്ന യുവതി സ്റ്റേഷനിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം. വനിത പോലീസസുകാരി ബാത്ത് റൂമില്‍ പോയ സമയം കൊണ്ടാണ് ഇത് സംഭവിച്ചതെന്നും പോലീസ് വിശദീകരിക്കുന്നു.
എന്നാല്‍ വെറും അഞ്ച് അടി മാത്രം ഉയരമുള്ള അനീഷക്ക് 10 മിനിട്ടുകൊണ്ട് തൂങ്ങി മരിക്കാന്‍ കഴിയില്ലെന്നാണ് വീട്ടുകാരുടേയും നാട്ടുകാരുടേയും വാദം. മാത്രമല്ല, ഇതിന് മുമ്പും കേസുകളില്‍ കുടുങ്ങിയിട്ടുള്ള അനീഷ ഈ സംഭവത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യില്ലെന്നും പറയുന്നു.
ചോദ്യംചെയ്യുന്നതിനിടെ പോലീസുകാര്‍ക്ക് പറ്റിയ കയ്യബദ്ധം മറയ്ക്കാനാണ് ആത്മഹത്യാനാടകം എന്നാണ് ആരോപണം. തൊട്ടുത്ത സ്റ്റേഷനിലെ എസ്‌ഐ രാത്രിയില്‍ ചങ്ങരംകുളം സ്റ്റേഷന്‍ സന്ദര്‍ശിച്ചതിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications