വാഗമണ്ണിലെ റിസോര്‍ട്ടില്‍ താടിയും മീശയും വടിച്ച് ഒരാഴ്ച്ച ഒളിവില്‍; ഒടുവില്‍ ഡോ. സിറിയക് ജോര്‍ജ് പിടിയില്‍
കൊച്ചി: അങ്കമാലിയില്‍ കോളജ് വിദ്യാര്‍ത്ഥിനി ജസ്ലിയ കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ ഡോക്ടര്‍ ഡോ. സിറിയക് ജോര്‍ജ് പിടിയില്‍. വാഗമണ്ണിലെ ഒരു ഹോംസ്റ്റേയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വാഗമണ്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിക്ക് ഒളിവില്‍ പോകാന്‍ സഹായിച്ചതിന് ഡോ. സിറിയക്കിന്റെ പിതാവ് ജോര്‍ജ് മാത്യുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ അങ്കമാലി പൊലീസിന് കൈമാറി.
പിടിക്കപ്പെടാതിരിക്കാന്‍ താടിയും മീശയും വടിച്ച് രൂപം തന്നെ തന്നെ മാറ്റിയാണ് വാഗമണ്ണിലെ ഒരു ഹോംസ്റ്റേയില്‍ ഡോ. സിറിയക് കഴിഞ്ഞിരുന്നത്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രതിയെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞത്. വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച് വാഹനം നിര്‍ത്താന്‍ പോലും കൂട്ടാക്കാതെ കാര്‍ ഓടിച്ചുപോയ ഡോക്ടറെ പിടികൂടാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
വാഗമണ്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഗമണ്ണിലെ കണ്ണംകുളത്തിനു സമീപത്തെ ഒരു ഹോംസ്റ്റേറ്റയില് നിന്ന് ഡോക്ടര്‍ സിറിയക്കിനെ പിടികൂടിയത്. മഫ്തിയിലാണ് പൊലീസ് എത്തിയത്. ബന്ധുവിന്റെ സഹായത്തോടെയാണ് ഈ റിസോര്‍ട്ടില്‍ ഇയാള്‍ ഒഴിവില്‍ കഴിഞ്ഞിരുന്നത്. മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഉണ്ടാവുക.

പിതാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മകന് സിറിയക് എവിടെയാണെന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മകനെ ഒളിവില്‍ പോകാന്‍ സഹായിച്ചതും പിതാവാണെന്ന് കണ്ടെത്തി. പിതാവിനെ വിശദമായി ചോദ്യം ചെയ്യാന്‍ കഴിഞ്ഞതില്‍ നിന്നാണ് മകനിലേക്ക് എത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് അങ്കമാലി ടെല്‍ക് ജംക്ഷനു സമീപമാണ് ദാരുണമായ അപകടം നടന്നത്. അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളജിലെ വിദ്യാര്‍ത്ഥിയാണ് ജസ്ലിയ. വൈപ്പിന്‍ എടവനക്കാട് സ്വദേശിയാണ്. പാര്‍ട്ടൈം ജോലിക്കു ശേഷം കോളജ് ഹോസ്റ്റലിലേക്കു നടന്നു പോവുകയായിരുന്ന ജസ്ലിയയെ പിന്നില്‍ നിന്നെത്തിയ ഡോ. സിറിയക്കിന്റെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ജസ്ലിയ തെറിച്ചു ദൂരേക്കു വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ജസ്ലിയ മാര്‍ച്ച് മൂന്നിനാണ് മരണത്തിനു കീഴടങ്ങിയത്.
ഇത്ര ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നത് പൊലീസിന്റെ ഭാഗത്തെ വീഴ്ചയായി വിലയിരുത്തപ്പെട്ടിരുന്നു. പ്രതികളെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് മരണപ്പെട്ട ജസ്ലിയയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ പ്രതി മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചിരുന്നു. പ്രതിയെ കണ്ടെത്താന്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
സമ്പന്നമായ കുടുംബത്തിലെ അംഗമാണ് ഡോക്ടര്‍ സിറിയക്. പ്രതി സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായതു കൊണ്ടാണ് താങ്കള്‍ക്ക് നീതി ലഭിക്കാത്തതെന്ന് ജസ്ലിയയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. അപകടമുണ്ടായപ്പോള്‍ മുതല്‍ വലിയ അവഗണന പൊലീസിന്റെ ഭാഗത്തുനിന്ന് നേരിട്ടുവെന്നും ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നു. മാധ്യമങ്ങളുടെയും നാട്ടുകാരുടെയും ജസ്ലിയയുടെ സുഹൃത്തുക്കളുടെയും നിരന്തരമായ സമ്മര്‍ദത്തിന് ഒടുവിലാണ് ഇയാള്‍ പിടിയിലായത്. അതിരമ്പുഴ സ്വദേശിയാണ് ഡോക്ടര്‍ സിറിയക്.
മാര്‍ച്ച് മൂന്നിനായിരുന്നു പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രതി വാഗമണ്ണിലേക്ക് രക്ഷപ്പെട്ടത്. അതുവരെ പ്രതി അതിരമ്പുഴയിലെ വീട്ടിലും പരിസരത്തുമായാണ് കഴിഞ്ഞിരുന്നത്. കുറ്റകരമായ നരഹത്യ എന്ന വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത്രയും വൈകി പിടികൂടിയതിനാല്‍ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ പഴുത് പ്രതിക്ക് അനുകൂലമായി മാറുമോ എന്ന ആശങ്ക ജസ്ലിയയുടെ കുടുംബത്തിനുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications