കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോര്‍ന്നതെങ്ങനെ? ദിലീപിന്റെ ഹര്‍ജിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കും, താരം കേരളത്തിലേക്ക്

കുറ്റപത്രം ചോര്‍ന്നതിനെതിരേയാണ് താരം അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കിയത്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപിന്റെ ഹര്‍ജിയില്‍ പൊലീസ് റിപ്പോര്‍ട്ട് ഇന്ന് | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് ദുബായ് യാത്ര കഴിഞ്ഞു വെള്ളിയാഴ്ച തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. ദുബായിലെ കരാമയിലുള്ള ദേ പുട്ട് റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനു വേണ്ടിയാണ് അമ്മയോടൊപ്പം ദിലീപ് ദുബായിലേക്ക് പോയത്. ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് നല്‍കിയതോടെയാണ് ദിലീപിനു വിദേശത്തു പോവാന്‍ അനുമതി ലഭിച്ചത്.

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ടു ദിലീപ് തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളെ അതിജീവിച്ചാണ് ദിലീപ് ഹൈക്കോടതിയില്‍ നിന്നും ഇളവ് നേടി വിദേശത്തേക്കു പറന്നത്. ദിലീപും നാദിര്‍ഷായും ചേര്‍ന്ന് ആരംഭിച്ച ദേ പുട്ട് ശൃംഖലയുടെ വിദേശത്തെ ആദ്യ റെസ്റ്റോറന്റ് കൂടിയാണ് ദുബായില്‍ തുടങ്ങിയത്.

പോലീസ് റിപ്പോര്‍ട്ട് നല്‍കും

പോലീസ് റിപ്പോര്‍ട്ട് നല്‍കും

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ പോലീസ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.

അങ്കമാലി കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച ദിവസം തന്നെ ഇതിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

കോടതി നിര്‍ദേശിച്ചു

കോടതി നിര്‍ദേശിച്ചു

കുറ്റപത്രം ചോര്‍ന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്നു കോടതിയാണ് ഇതേക്കുറിച്ച് വിശദീകരണം നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടത്.
ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി വിദേശത്തേക്കു പോവുന്നതിനു മുമ്പാണ് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദിലീപിനെ കേസിലെ എട്ടാം പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്കെതിരേ ചുമത്തിയ വകുപ്പുകള്‍ തന്നെയാണ് ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്.

 ദിലീപിന് കൂവലും

ദിലീപിന് കൂവലും

ബുധനാഴ്ച വൈകീട്ടാണ് ദേ പുട്ടിന്റെ കരാമയിലെ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നടന്നത്. ദിലീപ് വരുന്നതറിഞ്ഞ് വലിയ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. ദിലീപ് എത്തിയ ശേഷം താളമേളങ്ങളോടെ ആരാധകര്‍ ആര്‍പ്പുവിളിച്ചു. ഇതിനിടെ കുറച്ചുപേര്‍ ദിലീപനെ കൂകി വിളിച്ചു പരിഹസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ശക്തമായ സുരക്ഷയാണ് പോലീസ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്.

ബാല്‍ക്കണിയില്‍ നിന്ന് കൈവീശി ദിലീപ്

ബാല്‍ക്കണിയില്‍ നിന്ന് കൈവീശി ദിലീപ്

ആരാധകരെ നേരിട്ടു കാണുന്നതിനായി റെസ്റ്റോറന്റില്‍ നിന്നും പുറത്തിറങ്ങാനാണ് ദിലീപ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. റെസ്റ്റോറന്റിന്റെ മുകളിലെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നു താരം ആരാധകര്‍ക്കു നേരെ കൈവീശി കാണിക്കുകയായിരുന്നു.
ആരാധകരില്‍ ചിലര്‍ ആര്‍പ്പുവിളിച്ചപ്പോള്‍ ചിലര്‍ കൂകി വിളിക്കകുയും ചെയ്തുവെന്നാണ റിപ്പോര്‍ട്ടുകള്‍.

പോലീസ് നിരീക്ഷണത്തില്‍

പോലീസ് നിരീക്ഷണത്തില്‍

ദുബായില്‍ പോലീസിന്റെ നിരീക്ഷണ വലയത്തില്‍ തന്നെയായിരുന്നു പോലീസ്. സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് താരത്തിന്റെ ഓരോ നീക്കവും പോലീസ് രഹസ്യമായി നിരീക്ഷിച്ചത്.
ദിലീപ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ തന്നെ ഇതു അനുവദിക്കരുതെന്നും അനുവദിച്ചാല്‍ സാക്ഷികളെ താരം സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദുബായിലെത്തിയത് 28ന്

ദുബായിലെത്തിയത് 28ന്

28നാണ് ദേ പുട്ട് റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായി ദിലീപ് ദുബായിലെത്തിയത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് തിരികെ വാങ്ങിയായിരുന്നു താരത്തിന്റെ യാത്ര.
ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനൊപ്പം ദുബായിലേക്ക് പോവുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമ്മ സരോജം മാത്രമാണ് താരത്തോടൊപ്പം വിദേശത്തേക്കു പോയത്.

English summary
Angamaly court will consider Dileep's petition on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X