കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ളാഷ് മോബിനിടെ വിദ്യാര്‍ഥിനിയെ തല്ലിയത് അമ്മയല്ല, തല്ലിയ സ്ത്രീ പരസ്യമായി മാപ്പ് പറയാനും തയ്യാര്‍

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ഫ്‌ളാഷ് മോബിനിടെ പെണ്‍കുട്ടിയുടെ കരണത്തടിച്ചത് അമ്മയല്ലെന്ന് വിശദീകരണം. പയ്യന്നൂര്‍ കോറോം എന്‍എസ് എന്‍ജിനീയറിംഗ് കൊളെജിലെ ടെക്‌നിക്കല്‍ ഫെസ്റ്റിനോട് അനുബന്ധിച്ചാണ് പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ മുപ്പതോളം വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.

ഇതിനിടെയാണ് പ്രകോപിതയായ ഒരു വഴിയാത്രക്കാരി പെണ്‍കുട്ടിയുടെ കരണത്തടിച്ചത്. ഈ സ്ത്രീ പെണ്‍കുട്ടിയുടെ അമ്മയാണെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്.

പെണ്‍കുട്ടിയെ അടിച്ച വീട്ടമ്മ സംഭവത്തില്‍ ക്ഷമ ചോദിച്ചതായി പരിപാടിയുടെ സംഘാടകരില്‍ ഒരാളും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സരിന്‍ ശശി വണ്‍ഇന്ത്യയോട് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത് പോലെ പെണ്‍കുട്ടിയെ തല്ലിയത് അമ്മയല്ലെന്നും സരിന്‍ പറഞ്ഞു.

അമ്മയല്ല

അമ്മയല്ല


ഫ്‌ളാഷ് മോബിനിടെ പെണ്‍കുട്ടിയെ തല്ലിയത് അമ്മയാണെന്ന തരത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്.

മാപ്പ് പറഞ്ഞു

മാപ്പ് പറഞ്ഞു

പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ വീട്ടമ്മ ക്ഷമ പറഞ്ഞുവെന്നും സംഭവത്തില്‍ പൊതുജന മധ്യത്തില്‍ താന്‍ പെണ്‍കുട്ടിയോട് ക്ഷമ പറയാന്‍ തയ്യാറാണെന്നും സ്ത്രീ പറഞ്ഞതായി സരിന്‍ ശശി പറയുന്നു.

ഒത്തുതീര്‍പ്പായി

ഒത്തുതീര്‍പ്പായി

വീട്ടമ്മ ഖേദം പ്രകടിപ്പിച്ചതോടെ സംഭവം ഒത്തുതീര്‍പ്പായി

തകര്‍ക്കുന്നു

തകര്‍ക്കുന്നു

സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച് തുടങ്ങിയിരുന്നു. ഇത്തരം സംഭവങ്ങള്‍ മൊബൈല്‍ ദൃശ്യങ്ങളായി പ്രചരിയ്്ക്കുന്നത് തെറ്റായ പ്രവണതയാണെന്നും ഇത് വിദ്യാര്‍ഥികളുടെ കൂട്ടായ്മയെ തകര്‍ക്കുന്നവയാണെന്നും സരിന്‍ പറയുന്നു

വീഡിയോ

ഫ്‌ളാഷ് മോബിന്റെ വീഡിയോ.

English summary
Angry woman slaps girl during flash mob, later she apologized.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X