അനില്‍ ആന്റണി ബിജെപിയിലേക്കോ?; ചോദ്യങ്ങള്‍ ഉയര്‍ത്തി പുതിയ ട്വീറ്റ്, സ്മൃതി ഇറാനിക്ക് പിന്തുണ
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കോണ്‍ഗ്രസ് ഡിജിറ്റര്‍ വിഭാഗം മുന്‍ മേധാവിയുമായിരുന്ന അനില്‍ ആന്റണി ബി ജെ പിയിലേക്കോ എന്ന ചോദ്യങ്ങള്‍ അടുത്ത കാലത്തായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ ഈ ചോദ്യത്തിന് അനില്‍ ആന്റണി പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയെ അയോഗ്യമനാക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹം സ്വീകരിച്ച നിലപാടും എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ വീണ്ടും കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനില്‍ ആന്റണി.
2024ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകൊട്ടിയില്‍ എറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള ഏറ്റവും മികച്ച അവസരമാണെന്നാണ് അനില്‍ ആന്റണി കുറിച്ചത്. പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണയ്ക്കുകയും ചെയ്തു. സ്മൃതി ഇറാനിലെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തതോടെ ബി ജെ പിയിലേക്ക് ചേക്കാറാനുള്ള നീക്കങ്ങളാണോ നടക്കുന്നതെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. ഈ പ്രസ്താവനയെ എതിര്‍ത്തുകൊണ്ടാണ് അനില്‍ പിന്തുണയുമായി രംഗത്തെത്തിയത്. സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവ്' എന്നാണ് സ്മൃതിയെ അനില്‍ വിശേഷിപ്പിച്ചത്.
കോണ്‍ഗ്രസ് ചിലര മാത്രം തിരഞ്ഞെടുത്ത് വളര്‍ത്തുന്നു. സ്മൃതിയെ പോലുള്ള ഒരു നേതാവിനെ അപമാനിക്കുന്നതാണോ കോണ്‍ഗ്രസിന്റെ സ്ത്രീ ശാക്തീകരണമെന്നും അനില്‍ ആന്റണി ചോദിച്ചു. സോഷ്യല്‍ മീഡിയയില്‍ ശ്രീനിവാസിന്റെ പ്രസ്താവനയെ രൂക്ഷമായാണ് അനില്‍ വിമര്‍ശിച്ചത്. ഇതോടൊപ്പം കോണ്‍ഗ്രസ് നേതാക്കളെ സംസ്‌കാരമില്ലാത്തവരെന്നും വിശേഷിപ്പിച്ചു.
കഴിഞ്ഞ കുറേക്കാലങ്ങളായി ഏതാനും വ്യക്തികളുടെ താല്‍പര്യ സംരക്ഷണം മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ദേശീയ താല്‍പര്യത്തിനായി ആ പാര്‍ട്ടി ഒന്നും ചെയ്യുന്നില്ല. കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ദില്ലിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും അനില്‍ ആന്റണി പറഞ്ഞു.
നേരത്തെ രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യതയിലും അനില്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നുമാണ് അനില്‍ പ്രതികരിച്ചത്. രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ 2024 ന് അപ്പുറത്തേക്ക് കോണ്‍ഗ്രസ് നിലനില്‍ക്കില്ലെന്നും രണ്ടായിരത്തി പതിനേഴിന് ശേഷമുള്ള കോണ്‍ഗ്രസിന്റെ സ്ഥിതി ഒരു കദന കഥാപഠനമാണെന്നും അനില്‍ പരിഹസിച്ചിരുന്നു.
അടുത്തിടെ നിരന്തരമായി കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് അനില്‍ ഉന്നയിക്കുന്നത്. ബി ജെ പിയിലേക്കുള്ള വഴി വെട്ടി തെളിക്കാനാണോ ഈ പരാമര്‍ശമെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇനി അനില്‍ ആന്റണി ബി ജെ പിയില്‍ ചേര്‍ന്നാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകൻ്റെ ബി ജെ പി പ്രവേശനം കോണ്‍ഗ്രസിനെ സംബന്ധിച്ച് കനത്ത ക്ഷീണം തന്നെയായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബി ബി സി ഡോക്യുമെന്ററിയെ എതിര്‍ത്തതിന് പിന്നാലെ പാര്‍ട്ടി പദവികളില്‍ നിന്ന് അനില്‍ ആന്റണി രാജിവച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിലക്കിനെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ ബി ബി സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചും ബി ബി സി ഡോക്യുമെന്ററിയെ വിമര്‍ശിച്ചുമായിരുന്നു അനില്‍ കെ ആന്റണി രംഗത്ത് വന്നിരുന്നത്.












Click it and Unblock the Notifications