'125 അല്ല 25 വര്‍ഷം'; പ്രസംഗത്തില്‍ പിശക് പറ്റി; ട്രോളിന് പിന്നാലെ വിശദീകരണവുമായി അനില്‍ ആന്റണി
തിരുവനന്തപുരം: കൊച്ചിയില്‍ സംഘടിപ്പിച്ച യുവം പരിപാടിയിലെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 125 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പറഞ്ഞത് പിശക് പറ്റിയതാണെന്ന് അനില്‍ ആന്റണി. 25 വര്‍ഷം കൊണ്ട് ഇന്ത്യയെ മുന്‍നിര രാജ്യമാക്കുമെന്നാണ് ഉദ്ദേശിച്ചത്. ഇക്കാര്യം തന്നെ പ്രസംഗത്തില്‍ വ്യക്തമാണെന്നും അനില്‍ ആന്റണി പറഞ്ഞു. യുവം പരിപാടിയില്‍ അനില്‍ ആന്റണി നടത്തിയ പ്രസംഗം ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായിരുന്നു.
തനിക്കെതിരെ ഉയര്‍ന്ന ട്രോളുകളില്‍ വിഷമം വരേണ്ട കാര്യമില്ലെന്നും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അണികളില്‍ നിന്ന് ഇത്രയേ പ്രതീക്ഷിക്കേണ്ടതുള്ളുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ബി ജെ പിയില്‍ ചേര്‍ന്നതിന് ശേഷം ആദ്യമായി തിരുവനന്തപുരത്തെ വീട്ടിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.

അവനില്‍ ആന്റണിക്ക് ബുധനാഴ്ച ബി ജെ പി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസില്‍ സ്വീകരണം നല്‍കിയിരുന്നു. ബി ജെ പിയില്‍ ചേര്‍ന്ന തീരുമാനത്തിന് വീട്ടുകാര്‍ വിയോജിപ്പോ യോജിപ്പോ അറിയിച്ചോ എന്ന ചോദ്യത്തിന് വീട്ടില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന മറുപടിയാണ് അനില്‍ ആന്റണി നല്‍കിയത്.
അതേസമയം, യുവം പരിപാടിയിലെ പ്രസംഗം വലിയ ട്രോളുകള്‍ക്ക് കാരണമായിരുന്നു. 125 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്ന് പരാമര്‍ശമാണ് ട്രോളുകള്‍ക്ക് കാരണമായത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളെ മുന്നോട്ട് കൊണ്ടുപോയി ഓരോ വ്യക്തിക്കും സാമൂഹികമായിട്ടും സാമ്പത്തികമായിട്ടും മുന്നേറാന്‍ അവസരങ്ങള്‍ കൊടുത്ത് ഇന്ത്യയെ അടുത്ത 125 വര്‍ഷത്തില്‍ വികസിത രാജ്യമാക്കി, ലോകരാജ്യങ്ങളില്‍ ഒരു വിശ്വഗുരുവാക്കി മാറ്റാനുള്ള കാഴ്ചപ്പാട് മോദിക്കുണ്ട്. സബ് കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്''- എന്നായിരുന്നു അനില്‍ ആന്റണിയുടെ യുവം പരിപാടിക്കിടെ പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍ന്നതോടെയാണ് അനില്‍ ആന്റണി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ അനില്‍ അടുത്തിടെയാണ് ബി ജെ പിയിലേക്ക് പ്രവേശിച്ചത്. ദില്ലിയില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരും കെ സുരേന്ദ്രനും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തിക്കൊണ്ടാണ് അദ്ദേഹം ബി ജെ പിയിലേക്ക് പ്രവേശിച്ചത്.
ഇതിന് തൊട്ടുമുമ്പ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ശക്തമാക്കിയിരുന്നു. ബി ബി സി ഡോക്യുമെന്ററി പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കെ പി സി സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി അദ്ദേഹത്തെ നിയമിച്ചത്. 2020-ല്‍ എ ഐ സി സി സോഷ്യല്‍ മീഡിയ ആന്റ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് സെല്ലിന്റെ ദേശീയ കോര്‍ഡിനേറ്ററും ആയി.












Click it and Unblock the Notifications