ഇൻഡോർ പ്ലാൻ്റിലൂടെ കൈനിറയെ സമ്പാദിച്ച് അനില ബിനോജ്
തിരുവനന്തപുരം: ഇൻഡോർ പ്ലാൻ്റിലൂടെ വീടിനകവും പുറവും പച്ചപ്പ് നിറയ്ക്കുകയാണ് തിരുവനന്തപുരം പട്ടത്തെ തേക്കുംമൂട് ആദർശ് നഗർ സ്വദേശിനി അനില ബിനോജ്. അർബുദ രോഗബാധയിൽ നിന്ന് മുക്തയായ അനില ഇത്തരത്തിലൊരു ആശയത്തിലേക്ക് എത്തിച്ചേരുന്നത് ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്തായിരുന്നു. ഇൻഡോർ പ്ലാൻ്റുകൾ വളർത്തി വിതരണം ചെയ്യുന്നതിലൂടെ മോശമല്ലാത്ത വരുമാനവും ഇവർക്ക് ലഭിക്കുന്നുണ്ട്. അനിലയുടെ വീടിനു മുകളിലുള്ള ചെറിയ കൃഷിയിടത്തിലാണ് നൂറിലധികം വ്യത്യസ്തയാർന്ന ചെടികളുള്ളത്.
ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ

കൊവിഡ് പ്രതിസന്ധിയിലൂടെ ജീവിതം തകർന്ന നിരവധി ആളുകൾക്കൊപ്പമാണ് വൺ ഇന്ത്യ മലയാളം വാർത്ത സംഘം കഴിഞ്ഞ കുറേ ദിവസങ്ങളിലായി സഞ്ചരിക്കുന്നത്.എന്നാൽ, ഇത്തവണ ഞങ്ങളുടെ ക്യാമറക്കണ്ണുകളിലുടക്കിയത് ഒരു വ്യത്യസ്തതരം കഴിവുള്ള പെൺകുട്ടിയായിരുന്നു.
'അനില ബിനോജ്' എന്ന പട്ടം തേക്കുംമൂട് സ്വദേശിനി.കക്ഷി ഓൾറൗണ്ടറാണ്. കൊവിഡ് കാലത്തിന് മുൻപ് എഴുത്ത്, വായന, പൊതുപരിപാടികളുടെ ആങ്കറിങ്ങ്, ജീവകാരുണ്യ പ്രവർത്തനം ഇവയൊക്കെയായി തിരക്കുപിടിച്ച ജീവിതമായിരുന്നു അനിലക്ക്.

എന്നാൽ, കൊവിഡും പിന്നിടുണ്ടായ ലോക്ക്ഡൗണും സ്വന്തം ജീവിതത്തിലും അതിനോടൊപ്പം ലഭിച്ചിരുന്ന വരുമാനത്തിലും കരിനിഴൽ വീഴ്ത്തി. അർബുദ രോഗബാധയിൽ നിന്ന് മുക്തയായ അനിലയ്ക്ക് അങ്ങനെയിരിക്കെയാണ് ഇൻഡോർ പ്ലാൻ്റുകൾ വളർത്തിയാലോ എന്ന് ഒരു ആഗ്രഹം മനസ്സിൽ തോന്നുന്നത്.
ഭർത്താവ് ബിനോജിൻ്റെയും മക്കളായ അർമാൻ്റെയും ഫർഹാൻ്റെയും പൂർണപിന്തുണക്കൂടിയായപ്പോൾ ലോക്ക്ഡൗൺ കാലത്ത് ഔദ്യോഗികമായി തുടങ്ങിയ ഇൻഡോർ കൃഷിത്തോട്ടം വമ്പൻ വിജയമായി.മോശമല്ലാത്ത വരുമാനവും ഇതിലൂടെ കിട്ടാൻ തുടങ്ങിയതോടെ അനിലയ്ക്കൊപ്പം കുടുംബവും ഡബിൾ ഹാപ്പി.തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെൻ്ററിൽ ചികിത്സയ്ക്കെത്തുന്ന മറുനാട്ടുകാരായ കുഞ്ഞുങ്ങൾക്കും ഇതിലൂടെ ഈ പെൺകുട്ടി സഹായം നൽകുന്നുണ്ട്.

അനിലയ്ക്ക് കുട്ടിക്കാലം മുതൽ ചെടികളോട് അടങ്ങാത്ത ഇഷ്ടമായിരുന്നു. ഓർക്കിഡും, ആന്തൂറിയവുമടക്കമുള്ള വിവിധ തരം ചെടികൾ പഠനകാലം മുതൽ വീട്ടിൽ ഉണ്ടായിരുന്നു.ലോക്ക്ഡൗണിന് മുൻപ് വിവിധ ചാനലുകളിൽ പാചക പരിപാടിയും അവതരിപ്പിച്ചിരുന്നു. എന്നാൽ, കൊവിഡ് രോഗവ്യാപനം രൂക്ഷമായതോടെയാണ് പൂർണ്ണമായും വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ തീരുമാനിച്ചത്. - അനില ബിനോജ് പറയുന്നു.
വീട്ടിലെ ടെറസിലുള്ള ചെറിയ തോട്ടത്തിലാണ് ഇൻഡോർ പ്ലാൻ്റുകൾ അനില വളർത്തുന്നത്.ലോക്ഡൗണിനു പുറമേ ട്രിപ്പിൾ ലോക്ഡൗൺ കൂടി വന്നതോടെ കൊറിയർ വഴിയുള്ള വില്പനയ്ക്കും തടസ്സമായി. ഇതോടെ, ആവശ്യക്കാർ വീടുകളിലെത്താൻ തുടങ്ങി.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീടുകളിൽ വില്പന നടത്തുന്ന ചെടികളിലൂടെ 100 മുതൽ 2500 രൂപ വരെ വരുമാനമായി ലഭിക്കുന്നുണ്ട്. മനസ്സ് വച്ചാൽ ആർക്കും തിരഞ്ഞെടുക്കാവുന്ന തൊഴിലാണിതെന്നും അനില പറഞ്ഞു.വീടിന് സമീപം ഒരു നഴ്സറിയുണ്ട്.അവിടെത്തേക്കും ആവശ്യമായ ചെടികളും നൽകുന്നുണ്ട്.
പീസ് ലില്ലി, മദർ ഇൻലോസ് ടങ്ങ്, സ്നേക്ക് പ്ലേൻ്റ്, മണി പ്ലാൻ്റുകൾ, റാഫിഡോഫോറഹായി തുടങ്ങിയ നൂറോളം ഇൻഡോർ പ്ലാൻ്റുകളാണ് അനില വളർത്തുന്നത്. ഇലച്ചെടികൾക്ക് കൂടുതൽ അതിസൂക്ഷ്മ പരിചരണമൊന്നും ആവശ്യമില്ലാത്തതിനാൽ ഇത്തരം വിഭാഗത്തിപ്പെട്ടവയാണ് അനിലയുടെ പക്കലുള്ളത്.
സന്നദ്ധപ്രവർത്തനത്തിലും സജീവമായി ഇടപ്പെടുന്ന ഇവർ തിരുവനന്തപുരത്തെ കിങ്ങിണിക്കൂട്ടം ക്യാൻസർ കെയർ സൊസൈറ്റി വഴി മൂന്ന് വർഷത്തോളമായി മറുനാട്ടുകാരായ കുട്ടികൾക്ക് സഹായവും നൽകുന്നുണ്ട്. ബയോകെമിസ്ട്രിയിൽ ബിരുദവും ഇൻ്റീരിയർ ആർക്ടിടെക്ചറൽ കോഴ്സും പാസായ അനില നല്ലൊരു ഫ്രീലാൻസ് എഴുത്തുകാരി കൂടിയാണ്.












Click it and Unblock the Notifications