കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എനിക്കെതിരെ ആറ് പേർ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്, ഇത് മരണമൊഴി', വീഡിയോയിൽ അഞ്ജലി റീമാ ദേവ്

Google Oneindia Malayalam News

കൊച്ചി: ശക്തരായ ആറ് പേര്‍ തനിക്കെതിരെ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്ന് നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസ് പ്രതിയായ അഞ്ജലി റീമാ ദേവ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് അഞ്ജലിയുടെ പ്രതികരണം.

സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീയായി തന്നെ ചിത്രീകരിക്കുകയാണ്. താന്‍ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാല്‍ ഇതൊരു മരണമൊഴിയായി കണക്കാക്കണമെന്നും അഞ്ജലി വീഡിയോയില്‍ പറയുന്നു.

1

കുറച്ച് ദിവസങ്ങളായി സമൂഹത്തില്‍ ഏറ്റവും മോശപ്പെട്ട സ്ത്രീ എന്ന് എന്നെ ചിത്രീകരിച്ച് കൊണ്ടിരിക്കുകയാണ്. അതിന് അടിസ്ഥാനമായിട്ടുളളത് ഒരാള്‍ ഉന്നയിച്ച കുറച്ച് ആരോപണങ്ങള്‍ മാത്രമാണ്. അതില്‍ ഒന്ന് എന്ന് പറയുന്നത്, ബോയ്ഫ്രണ്ട് ഇല്ലാത്തവര്‍ക്ക് ഞാന്‍ ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവല്‍ നില്‍ക്കും, അത് അവര്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഞാന്‍ ഹണി ട്രാപ് ഡീല്‍ ചെയ്യുന്നത് അവര്‍ നേരിട്ട് കണ്ടിട്ടുണ്ട് എന്ന് പറയുന്നു.

യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

2

രണ്ടാമത്തേത്, ബിപി ഗുളികയെന്ന് പറഞ്ഞ് ഞാന്‍ മെഡിസിന്‍ ബോക്‌സില്‍ പഞ്ചി വെച്ച് കൊണ്ട് നടന്നു, കൂടിയ ഡ്രഗ്‌സ് ഉപയോഗിക്കുന്നത് അവര്‍ നേരിട്ട് കണ്ടുവെന്ന് പറയുന്നു. സ്ത്രീകളുമായിട്ട് എനിക്ക് മറ്റ് രീതിയിലുളള ബന്ധമുണ്ടെന്ന് നേരിട്ട് അറിയാമെന്നും നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് എന്നെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു. എന്റെ ഫോട്ടോ വെച്ച് മോശമായി ചിത്രീകരിച്ചതും അച്ഛനേയും അമ്മയേയും മോശമായി ചിത്രീകരിച്ചതും ഒരാള്‍ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്.

3

ഒരു വ്യക്തി പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനം എന്താണെന്ന് നോക്കേണ്ടതുണ്ട്. ഇതൊന്നുമറിയാതെയാണ് തന്റെ പേരും ഫോട്ടോയും വെച്ച് വളരെ മോശം സ്ത്രീയായി താന്‍ ചിത്രീകരിക്കപ്പെട്ടത്. ഒരാളുടെ മൊഴി വിശ്വസിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് നോക്കണമായിരുന്നു. എന്നെപ്പോലെ എത്രയോ പേരുടെ ജീവിതം തുലഞ്ഞ് കൊണ്ടിരിക്കുകയാണ്. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് വ്യക്തിഹത്യ ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല.

4

തന്നോട് വ്യക്തിപരമായി പ്രശ്‌നമില്ലെന്നും മരിച്ച് പോയ മോഡല്‍സിന് വേണ്ടിയാണെന്നും പറയുന്നു.. മോഡല്‍സ് മരിക്കുന്ന സമയത്ത് ഒരു ആണ്‍കുട്ടിയുമുണ്ടായിരുന്നു. ആ കുട്ടിയുടെ ജീവന് ഒരു വിലയും ഇല്ലേ. വലിയ മാനസിക സംഘര്‍ഷമാണ് അനുഭവിക്കുന്നത്. മരിച്ചാലോ എന്ന് വിചാരിച്ചു. പിന്നെ ആലോചിച്ചു തെറ്റ് ചെയ്യാതെ എന്തിന് ഞാന്‍ മരിക്കണം എന്ന്. മരിക്കാന്‍ ആലോചിക്കുമ്പോള്‍ അനുജന്റെ മുഖമാണ് ഓര്‍മ വരുന്നത്.

5

അവന്റെ മുന്നിലെങ്കിലും തെളിയിക്കണം അവന്റെ ചേച്ചി തെറ്റ് ചെയ്തിട്ടില്ലെന്ന്. അഞ്ച് പേര് പോയി എന്ന് പറഞ്ഞാല്‍ അഞ്ചില്‍ ഒരാള്‍ ഞാനാണ്. രണ്ട് പേരാണ് പരാതി നല്‍കിയത്. മറ്റ് രണ്ട് പേരുടെ മൊഴിയെടുക്കണം. അവര്‍ കാണാത്തത് ഇവരെങ്ങനെ കണ്ടു. തന്റെ ഓഫീസില്‍ ജോലി ചെയ്ത എല്ലാവരുടേയും വിവരങ്ങള്‍ എടുത്ത് ചോദ്യം ചെയ്യണം. ഇത്തരം കാര്യങ്ങള്‍ താന്‍ ചെയ്തിട്ടുണ്ടോ എന്ന് വര്‍ഷങ്ങളായി തന്നെ അറിയുന്ന ആളുകളോട് ചോദിക്കണം.

6

ഈ സ്ത്രീ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കണം. അതിന് ലൈവ് പൊളിഗ്രാഫ് ടെസ്റ്റ് നടത്തട്ടെ. ചില കമന്റുകള്‍ കണ്ടു ഇവളുമാരെ കല്ലെറിഞ്ഞ് കൊല്ലണം എന്നൊക്കെ. ഈ പറഞ്ഞ ആരോപണങ്ങളൊക്കെ ശരിയാണെങ്കില്‍ തന്നെ കല്ലെറിഞ്ഞ് കൊല്ലണം. തന്റെ നേര്‍ക്ക് ശക്തരായ ആറ് പേരാണ് കളിച്ച് കൊണ്ടിരിക്കുന്നത്. അതില്‍ രാഷ്ട്രീയക്കാരും ബിസിനസ്സുകാരും സന്നദ്ധ സംഘടനയുമൊക്കെയുണ്ട്. ഇവരുടെ എല്ലാ വിവരങ്ങളും എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഞാനൊരിക്കലും ആത്മഹത്യ ചെയ്യില്ല. പക്ഷെ നാളെ ഞാൻ മരണപ്പെട്ടാൽ ഇവർ കൊന്നതാണെന്ന് വേണം ഉറപ്പിക്കാൻ. ഇതെന്റെ മരണമൊഴിയായി കണക്കാക്കണം'.

English summary
Anjali Reema dev reacts to allegations against her related to hotel 18 case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X