• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡോക്ടർമാരോട് പറഞ്ഞത് കൊതുകിനെ അടിച്ചപ്പോൾ നെഞ്ചിൽ കൊണ്ടെന്ന്: പറഞ്ഞത് കള്ളം

അങ്കമാലി: കഴിഞ്ഞ ദിവസമാണ് നവജാതശിശുവിനെ കട്ടിലിൽ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലാവുന്നത്. 54 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. പിതാവ് ഷൈജു തോമസാണ് സംഭവത്തിൽ അറസ്റ്റിലായിട്ടുള്ളത്. അങ്കമാലി ജോസ്പുരത്താണ് ഇവർ താമസിച്ചുവരുന്നത്. ജൂൺ 18ന് പുലർച്ചെയാണ് സംഭവം. അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതിനെ തുടർന്ന് പല വിശദീകരണങ്ങളും പിതാവ് നൽകിയിരുന്നു ഇത് വിശ്വസനീയമല്ലാത്തതിനാലാണ് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുന്നത്.

സുശാന്ത് സിംഗിന്റെ മരണം: റിയാ ചക്രവർത്തിക്കെതിരെ കേസ്, ആത്മഹത്യയ്കക് പ്രേരിപ്പിച്ചെന്ന് പരാതി!!

കോണ്‍ഗ്രസിന് വന്‍ നേട്ടം; പ്രമുഖ ബിഎസ്പി നേതാവും നൂറിലേറെ അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു

 ഡോക്ടർമാരോട് പറഞ്ഞത് കള്ളം

ഡോക്ടർമാരോട് പറഞ്ഞത് കള്ളം

അച്ഛനും അമ്മയും കുടിയാണ് പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കട്ടിലിൽ നിന്ന് വീണ്ട് കുഞ്ഞിന് പരിക്കേറ്റെന്ന് ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയതോടെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴും ഇയാൾ കള്ളമാണ് പറഞ്ഞത്. കൊതുകിനെ കൊല്ലാൻ ബാറ്റ് കൊണ്ടടിച്ചപ്പോൾ നെഞ്ചത്ത് തട്ടിയെന്നാണ് പറഞ്ഞത്.

cmsvideo
  അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam
   കുഞ്ഞ് ഗുരുതരാവസ്ഥയിൽ

  കുഞ്ഞ് ഗുരുതരാവസ്ഥയിൽ

  വായുവിൽ എടുത്തുയർത്തുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തതോടെ പരിക്കേറ്റ കുട്ടി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണുള്ളത്. കട്ടിലേക്ക് എറിഞ്ഞതോടെ അബോധാവസ്ഥയിലായ കുഞ്ഞിന് ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല. തലച്ചോറിൽ രക്തസ്രാവമുണ്ടെന്നാണ് കുഞ്ഞിനെ ചികിത്സിക്കുന്ന കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്.

   ശ്രമം സമ്മർദ്ദം കുറയ്ക്കാൻ

  ശ്രമം സമ്മർദ്ദം കുറയ്ക്കാൻ

  54 ദിവസമം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് പിതാവ് ക്രൂരമായി ഉപദ്രവിച്ചത്. തലച്ചോറിന് ചുറ്റും രക്തസ്രാവമുണ്ടായ കുട്ടിയുടെ തലച്ചോറിന്റെ രക്തസമ്മർദ്ദം കുറയ്ക്കാനുള്ള ശ്രമമാണ് ഡോക്ടർമാർ നടത്തിവരുന്നത്. തലച്ചോറിന്റെ സമ്മർദ്ദം വർധിച്ച് വരുന്നതിന്റെ സൂചനകളാണ് ഞായറാഴ്ചത്തെ എംആർഐ സ്കാനിൽ നിന്ന് ലഭിച്ചിട്ടുള്ളതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

   സംഭവം പുലർച്ചെ

  സംഭവം പുലർച്ചെ

  പുലർച്ചെ ഉണർന്ന് കരഞ്ഞ കുഞ്ഞിനെ വായുവിലേക്ക് എടുത്തുയർത്തി വീശിയ ഷൈജു കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതോടെ കുഞ്ഞിന് ആന്തരിക രക്തസ്രാവമുണ്ടാവുകയിരുന്നു. ബോധം നഷ്ടപ്പെട്ട കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. ഇവർ താമസിക്കുന്ന വാടക വീട്ടിൽ വെച്ചാണ് സംഭവം. കുഞ്ഞ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കുഞ്ഞിന്റെ തലച്ചോറിൽ രക്തസ്രാവമും നീർക്കെട്ടുമുണ്ട്. കാലുകളിൽ ചതവും ഏറ്റിട്ടുണ്ട്.

   പിന്നിൽ സംശയരോഗം

  പിന്നിൽ സംശയരോഗം

  സംശയരോഗമുള്ള ഇയാൾക്ക് പെൺകുഞ്ഞ് ജനിച്ചതിലും നിരാശയുണ്ടായിരുന്നു. ഇതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ഭാര്യയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങിയ ഇയാൾ രണ്ട് തവണ തലയ്ക്കടിച്ചെന്നും തുടർന്ന് കട്ടിലിലേക്ക് വലിച്ചെറിഞ്ഞെന്നുമാണ് ഭാര്യ നൽകുന്ന വിവരം. ഫേസ്ബുക്ക് വഴി പരിയച്ചപ്പെട്ട നേപ്പാൾ സ്വദേശിയായ യുവതിയെയാണ് ഷൈജു വിവാഹം കഴിച്ചത്. ഒരു വർഷം മുമ്പ് നേപ്പാളിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. പത്ത് മാസം മുമ്പാണ് ഇരുവരും ജോസ്പുരത്താണ് കഴിഞ്ഞുവരുന്നത്.

  English summary
  Ankamali: New born baby still in critical condition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X