കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവൈപ്പിലെ സമരം: സ്ത്രീകൾ നേരിട്ടത് സമൂഹത്തിന് അംഗീകരിക്കാനാകാത്തത്, വനിത കമ്മീഷൻ ഇടപെടണമെന്ന്!!

  • By Akshay
Google Oneindia Malayalam News

കൊച്ചി: പരിഷ്കൃത സമൂഹത്തിന് അംഗാകരിക്കാനാകാത്ത പീഡനങ്ങളാണ് പുതുവൈപ്പിലെ സ്ത്രീകൾ നേരിട്ടതെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു. . ഡിസിപി യതീശ് ചന്ദ്രയ്ക്കും എവി ജോര്‍ജിനുമെതിരെ നടപടിയെടുക്കണമെന്നും ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു. വനിതാ കമ്മീഷന്‍ പുതുവൈപ്പിലെത്തി തെളിവെടുപ്പ് നടത്തണം.

അതേസമയം പുതുവൈപ്പ് ഐഒസി ടെർമിനലിനെതിരായ സമരം കൂടുതൽ ശക്തമാക്കി എൽപിജി വിരുദ്ധ ജനകീയ സമിതി. പുതുവൈപ്പ് എൽപിജി ടെർമിനലുമായി ബന്ധപ്പെട്ട് ഐഒസി നൽകിയ പത്രപരസ്യം വാസ്തവവിരുദ്ധമാണെന്നും സമരസമിതി ആരോപിച്ചു. ഹൈക്കോടതി ജംഗ്ഷനിൽ പ്രതിഷേധ സംഘമം നടത്തി. ഒരാഴ്ചത്തെ വിശ്രമത്തിനുശേഷമാണ് പുതുവൈപ്പ് എൽപിജി വിരുദ്ധസമരക്കാർ പ്രതിഷേധവുമായി വീണ്ടും നഗരത്തിലേക്ക് എത്തുന്നത്.

annieraja

എൽപിജി സംഭരണകേന്ദ്രവുമായി സംബന്ധിച്ച ആശങ്കകളെകുറിച്ച പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നായിരുന്നു ജൂൺ 21ന് തിരുവന്തപുരത്ത് നടന്ന ചർച്ചയിൽ സമരക്കാർ മുഖ്യമന്ത്രി നൽകിയ ഒരു ഉറപ്പ്. എന്നാൽ അത് പാലിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനെ തുടർന്നാണ് പ്രതിഷേധവുമായി സമരസമിതി രംഗത്തെത്തിയിരിക്കുന്നത്. പുതുവൈപ്പിലെ പാചക വാതക ഇറക്കുമതി ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുതകളെ പറ്റി ഐഒസി നൽകിയ പത്ര പരസ്യത്തെ പ്രതിഷേധക്കാര്‍ വിമർശിച്ചു.
പുതുവൈപ്പ്കാർക്ക് എതിരെ ജനവികാരം സൃഷ്‌ടിക്കാൻ ഐഒസി ശ്രമിക്കുന്നതായും, വസ്തുതാ പരമായി അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പരസ്യത്തിൽ അവകാശപ്പെട്ടിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

English summary
Annie Raja demands women's Commission inquest at Puthuvype
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X