കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നും രണ്ടുമല്ല, കുഞ്ഞാലിയ്ക്കുട്ടിയ്ക്ക് 300 കോടിയുടെ കള്ളപ്പണ നിക്ഷേപം; പലരുടെ പേരില്‍... വീണ്ടും ജലീൽ

Google Oneindia Malayalam News

തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടിയെ വിടാതെ കെടി ജലീല്‍ വീണ്ടും. കുഞ്ഞാലിക്കുട്ടിയ്ക്ക് മുന്നൂറ് കോടിയില്‍ അധികം രൂപയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് കെടി ജലീലിന്റെ പുതിയ ആരോപണം. കഴിഞ്ഞ അഞ്ച് വര്‍ഷം മുസ്ലീം ലീഗ് തനിക്ക് പിറകില്‍ ആയിരുന്നെങ്കില്‍ ഇനിയുള്ള അഞ്ച് വര്‍ഷം താന്‍ ലീഗിന് പിറകില്‍ ഉണ്ടാകുമെന്നാണ് ജലീല്‍ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്.

ഞാന്‍ ഹംസ, നിന്നെ വാഹനമിടിച്ച് കൊലപ്പെടുത്തും; കെടി ജലീലിന് വധഭീഷണി, പരാതിഞാന്‍ ഹംസ, നിന്നെ വാഹനമിടിച്ച് കൊലപ്പെടുത്തും; കെടി ജലീലിന് വധഭീഷണി, പരാതി

പികെ ഫിറോസിനെതിരെ ഇഡി കേസ്; ആ പാപഭാരവും മുഈന്‍ അലിയുടെ തലയില്‍ വരുമോ... കഥകളിങ്ങനെപികെ ഫിറോസിനെതിരെ ഇഡി കേസ്; ആ പാപഭാരവും മുഈന്‍ അലിയുടെ തലയില്‍ വരുമോ... കഥകളിങ്ങനെ

വിവാദത്തില്‍ പെട്ട് കിടക്കുന്ന എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ആണ് ഈ നിക്ഷേപം എന്നാണ് ജലീല്‍ ആരോപിക്കുന്നത്. നേരത്തേ, കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപത്തെ പറ്റിയും കെടി ജലീല്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇത്തവണ അതീവ ഗുരതരമായ വിഷയങ്ങളാണ് ജലീലിന്റെ ആരോപണത്തില്‍ ഉള്ളത്.

അമ്മയുടെ സുന്ദരിക്കുട്ടി; കാജൽ അഗർവാളിനെ ഒരുക്കി അമ്മ, ചിത്രങ്ങൾ

1

എആര്‍ നഗര്‍ സഹകരണ ബാങ്കിലെ പല നിക്ഷേപങ്ങളും സംശയത്തിന്റെ നിഴലില്‍ ആണ്. ആദായനികുതി വകുപ്പ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ബാങ്കുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ കെടി ജലീല്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

2

എആര്‍ നഗര്‍ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് മുന്നൂറ് കോടിയില്‍ അധികം രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ട് എന്നാണ് കെടി ജലീലിന്റെ ആരോപണം. എന്നാല്‍ ഈ പണം കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ അല്ല നിക്ഷേപിച്ചിരിക്കുന്നത്. പലരുടേയും പേരില്‍ പല അക്കൗണ്ടുകളില്‍ ആയിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് ആരോപണം.

3

പികെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന കാലത്ത് നടത്തിയ അഴിമതിയിലൂടെ സമ്പാദിച്ചതാണ് ഈ പണം എന്നാണ് ജലീലിന്റെ ആരോപണം. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ അറനൂറ് കോടിയോളം രൂപയുടെ കള്ളപ്പണ നിക്ഷേപമുള്ളതായാണ് സംശയിക്കുന്നത് എന്നും ജലീല്‍ പറഞ്ഞു. ഇത് അന്വേഷണ സംഘത്തിന്റെ നിഗമനമാണെന്നും കെടി ജലീല്‍ പറയുന്നു.

4

പല പേരുകളിലാണ് കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത് എന്ന് തെളിയിക്കാന്‍ ഒരു സംഭവവും കെടി ജലീല്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ദേവി എന്ന അംഗണവാടി ടീച്ചറുടെ അക്കൗണ്ടില്‍ 80 ലക്ഷം രൂപയുടെ കള്ളപ്പണം നിക്ഷേപിച്ചതിന് തെളിവുണ്ട്. ഇങ്ങനെ പണം നിക്ഷേപിക്കപ്പെട്ട കാര്യം ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചപ്പോള്‍ ആണ് ദേവി അറിയുന്നത് എന്ന് ജലീല്‍ പറയുന്നു.

5

ദേവി അക്കൗണ്ട് തുറന്നത് എങ്ങനെയെന്നും ജലീല്‍ പറയുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് അംഗണവാടിയ്ക്ക് സഹായം ലഭ്യമാക്കാന്‍ എന്ന് പറഞ്ഞാണ് ദേവിയെ കൊണ്ട് അക്കൗണ്ട് തുറപ്പിച്ചത്. പിന്നീട് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചപ്പോള്‍ ദേവി ശരിക്കും ഞെട്ടിപ്പോയി. ഈ വിഷയത്തില്‍ അവര്‍ തിരൂരങ്ങാടി പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

6

മുസ്ലീം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെ അക്കൗണ്ടിനെ കുറിച്ചും കെടി ജലീല്‍ സംശയം ഉന്നയിച്ചു. കണ്ണൂരുകാരനായ മൗലവിയ്ക്ക് എആര്‍ നഗര്‍ സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ അരക്കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായിരുന്നത്. പിന്നീട് ഈ പണം 'അമ്മുശ്രീ' എന്ന ആളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു എന്നും കെടി ജലീല്‍ ആരോപിച്ചു.

7

എആര്‍ നഗര്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയ ഹരികുമാര്‍ ആണ് കുഞ്ഞാലിക്കുട്ടിയെ കള്ളപ്പണ നിക്ഷേപത്തിന് സഹായിച്ചത് എന്നും കെടി ജലീല്‍ ആരോപിച്ചു. ഹരികുമാര്‍ ബാങ്കിന്‍ മുന്‍ സെക്രട്ടറിയും ആണ്. അംഗണവാടി ടീച്ചര്‍ ദേവി തന്റെ അക്കൗണ്ടിലെ അനധികൃ നിക്ഷേപത്തെ കുറിച്ച് അറിഞ്ഞതോടെ ഹരികുമാര്‍ പലതവണ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും ജലീല്‍ ആരോപിച്ചു.

8

ഹരികുമാറിനെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി നിയമിച്ചതില്‍ തന്നെ അസ്വാഭാവികതയുള്ളതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച ഒരോ വിവരങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഹരികുമാറിനെ അപായപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നും ജലീല്‍ പറഞ്ഞു. ഹരികുമാറിന് സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

9

മലപ്പുറത്തെ സഹകരണ ബാങ്കുകളില്‍ ഭൂരിപക്ഷവും കേരള ബാങ്കില്‍ ലയിക്കാത്തതിന്റെ കാരണവും ജലീല്‍ കണ്ടെത്തുന്നുണ്ട്. മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളാണ് കേരള ബാങ്കിന്റെ ഭാഗമമാകാതെ വിട്ടുനിന്നത്. ഇതിന്റെ അടിസ്ഥാന കാരണം കള്ളപ്പണ നിക്ഷേപം ആണെന്നാണ് ജലീലിന്റെ ആരോപണം.

10

എആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ആദായ നികുതി അന്വേഷണം പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ടുകള്‍ സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വന്നിട്ടുള്ളത്. 71 അക്കൗണ്ടുകള്‍ വ്യാജപേരിലാണ് തുറന്നിട്ടുള്ളത് എന്ന് സഹകരണ വകുപ്പ് തന്നെ കണ്ടെത്തിയിരുന്നു. വ്യാജപേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ടെങ്കില്‍ അത് കള്ളപ്പണ നിക്ഷേപത്തിന് തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്. കെടി ജലീല്‍ ആരോപണങ്ങളുമായി മുന്നോട്ട് വന്നതോടെ മുസ്ലീം ലീഗ് കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് ഇപ്പോള്‍.

11

പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ അക്കൗണ്ട് സംബന്ധിച്ചായിരുന്നു കെടി ജലീല്‍ ആദ്യം ആരോപണം ഉന്നയിച്ചത്. രേഖകള്‍ ഉള്ള പണം ആണെങ്കില്‍ എന്തുകൊണ്ട് ആ രേഖകള്‍ ആദായനികുതി വകുപ്പിന് നല്‍കി പമം തിരികെ വാങ്ങുന്നില്ല എന്നായിരുന്നു ജലീല്‍ ചോദിച്ചത്. ഈ വിഷയത്തില്‍ ആദ്യ മറുപടിയില്‍ തന്നെ കുഞ്ഞാലിക്കുട്ടിയ്ക്ക് പാളിച്ച പറ്റുകയും ചെയ്തു. മകന്റെ എന്‍ആര്‍ഐ അക്കൗണ്ടിലെ പണമാണത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ എആര്‍ നഗര്‍ സര്‍വ്വീസ് സഹകരകണ ബാങ്കില്‍ എന്‍ആര്‍ഐ അക്കൗണ്ട് തുറക്കാന്‍ ആവില്ലെന്ന് പിന്നീട് ജലീല്‍ തന്നെ പറഞ്ഞു. ഇതോടെ ആദ്യം പറഞ്ഞത് കുഞ്ഞാലിക്കുട്ടിയ്ക്ക് തിരുത്തേണ്ടിയും വന്നു.

12

ചന്ദ്രികയിലെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ചും കെടി ജലീല്‍ നേരത്തേ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ആ കേസിലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. കുഞ്ഞാലിക്കുട്ടിയാണ് അതിന് കാരണക്കാരന്‍ എന്നും ജലീല്‍ ആരോപിച്ചിരുന്നു. ഇതിന്റെ മനോവേദനയില്‍ ആണ് തങ്ങള്‍ രോഗബാധിതനായത് എന്നും ആരോപിച്ചിരുന്നു. ഇതിന് പിറകെ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ രംഗത്ത് വരുന്ന സാഹചര്യവും ഉണ്ടായി. ആ വിവാദം ഒന്ന് കെട്ടടങ്ങുമ്പോഴേക്കുമാണ് കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ അടുത്ത ആരോപണവുമായി ജലീല്‍ രംഗത്ത് വന്നിരിക്കുന്നത്.

Recommended Video

cmsvideo
Don't ask for RTPCR from vaccinated people | Oneindia Malayalam

English summary
Another Allegation against PK Kunhalikutty; 300 crore Black Money deposit in AR Nagar Cooperative Bank- alleges KT Jaleel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X