
ഇന്തോനേഷ്യയില്‍ വീണ്ടും അഗ്നിപർവത സ്ഫോടനം: നടുക്കുന്ന ദൃശ്യങ്ങള്‍, 13 മരണം
ജക്കാർത്ത: ഭീതി പടർത്തി ഇന്തോനേഷ്യയില്‍ വീണ്ടും അഗ്നിപർവത സ്ഫോടനം. ജാവാദ്വീപിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമേരു അഗ്‌നിപര്‍വ്വതമാണ് മാസങ്ങള്‍ക്കിടെ വീണ്ടും പൊട്ടിത്തെറിച്ചത്. സമീപകാലത്തെ ഏറ്റവും വലിയ പൊട്ടിത്തെറിയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. അഗ്നിപർവതത്തില്‍ നിന്നും കനത്ത പുകച്ചുരുളുകള്‍ ആകാശത്താകെ പടരുന്നതും ഇവിടെനിന്നും ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഒടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
അഗ്നിപർവതം പൊട്ടി തീയും പുകയും കലർന്ന ലാവ കുത്തിയൊലിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളും വൃദ്ധരും സ്ത്രീകളും അടങ്ങുന്ന നാട്ടുകാര്‍ ഭയന്ന് ഒടുന്നത്. ഹോളിവുഡ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന ഭയാനക ദൃശ്യങ്ങള്‍ എന്നാണ് ഈ വീഡിയോകള്‍ പങ്കുവെച്ച് പലരും ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
'8 ല്‍ 6 ലും കോണ്‍ഗ്രസ് വിജയം, കെട്ടിവെച്ച കാശ് പോയ ബിജെപി'; രാജസ്ഥാനില്‍ ഇനി പുനഃസംഘടന

ദുരന്തത്തില്‍ ഇതുവരെ ഏറ്റവും കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യോനേഷ്യന്‍ അധികൃതർ വ്യക്തമാക്കുന്നത്. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. അതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

അപകട മേഖലയില്‍ ഒറ്റപ്പെട്ടു പോയെ 10 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി രാജ്യത്തിന്റെ ദുരന്ത ലഘൂകരണ ഏജൻസി (ബി എൻ പി ബി) ഞായറാഴ്ച അറിയിച്ചു. ജാവ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ പർവതമായ സെമേരു ശനിയാഴ്ചയാണ് കനത്ത പുകച്ചുരുളുകള്‍ പുറം തള്ളാന്‍ തുടുങ്ങിയിത്. ഇതേ തുടർന്ന് കിഴക്കൻ ജാവ പ്രവിശ്യയിലെ സമീപ ഗ്രാമങ്ങള്‍ മുഴുവന്‍ പുകച്ചുരുളിനടിയിലായി.
താടി നീട്ടി വളർത്തി ദിലീപ്: ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലെ പുതിയ ലുക്ക് വൈറലാവുന്നു

12,000 മീറ്റര്‍ പ്രദേശത്ത് ആകാശം ചാരത്തില്‍ മൂടിയതിനാല്‍ അനേകം പ്രദേശങ്ങളില്‍ പകലും രാത്രിക്ക് സമാനമാണ്. കഴിഞ്ഞ ജനുവരിയിലായിരുന്നു സെമേരു പർവതം ഇതിന് മുന്‍പായിരുന്നു പൊട്ടിത്തെറിച്ചത്. അതിന് മുമ്പ് 2017 ലും 2019 ലും പൊട്ടിത്തെറിയുണ്ടായി.

വര്‍ഷത്തില്‍ രണ്ടു തവണ പൊട്ടിത്തെറിച്ചിരുന്ന പര്‍വ്വതം ഈയടുത്തായി വര്‍ഷത്തില്‍ പല തവണ പൊട്ടിത്തെറിക്കുന്ന സാഹചര്യമാണുള്ളത്. സമീപ ജില്ലയായ ലുമാജാങ്ങിലെ രണ്ട് പ്രദേശങ്ങളെ മലംഗ് നഗരവുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാലവും നിരവധി കെട്ടിടങ്ങളും അപകടത്തില്‍ തകർന്നു. പാലം തകർന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. ഇതോടെ ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തകർ അപകട മേഖലയിലേക്ക് എത്തിയത്.

സ്ഫോടനത്തെ തുടർന്ന് മരിച്ച 13 പേരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞതായും ബി എൻ പി ബി ഉദ്യോഗസ്ഥൻ അബ്ദുൾ മുഹരി വാർത്താക്കുറിപ്പിൽ അറിയിച്ചു. രണ്ട് ഗർഭിണികൾ ഉൾപ്പെടെ തൊണ്ണൂറ്റിയെട്ട് പേർക്ക് പരിക്കേറ്റതായും 902 പേരെ മാറ്റിപ്പാർപ്പിച്ചതായും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 50 ലേറെ പേർക്കാണ് സാരമായ പൊള്ളലേറ്റിരിക്കുന്നത്

മണൽ ഖനനം നടത്തുന്ന ചിലർ തങ്ങളുടെ ജോലി സ്ഥലത്ത് കുടുങ്ങി പോയിട്ടുണ്ടെന്നാണ് ലുമാജാംഗിലെ പ്രാദേശിക ഉദ്യോഗസ്ഥൻ തോറിഖുൽ ഹഖ് വ്യക്തമാക്കുന്നത്. 41 പേർക്ക് വലിയ പൊള്ളലേറ്റുവെന്നാണ് ലുമാജാംഗിന്റെ ഡെപ്യൂട്ടി ഹെഡും വ്യക്തമാക്കുന്നു. ജനുവരിയില്‍ സെമേരു പൊട്ടിത്തെറിച്ചെങ്കിലും ആളപായം ഒന്നും ഉണ്ടായിരുന്നില്ല.
ഇത് പൊളിച്ചല്ലോ അനന്യക്കൂട്ടീ..: നടി അനന്യയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു