Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതിഥിയായിക്ഷണിച്ചിട്ട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു;അത് അപമാനിക്കുന്നതിന് തുല്യമാണെന്ന ബോധമുണ്ട്'

ദൃശ്യം സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അന്‍സിബ ഹസന്‍. താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് അന്‍സിബ ഇപ്പോള്‍. റിപ്പോര്‍ട്ടര്‍ ചാനലിലെ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് അന്‍സിബയുമായി നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. നടി വിന്‍സി അലോഷ്യസിനോട് നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദയായി പെരുമാറി എന്ന ആരോപണത്തില്‍ താരസംഘടനയുടെ അന്വേഷണ കമ്മിറ്റിയില്‍ അന്‍സിബയും ഉണ്ട്. ഈ പശ്ചാത്തലത്തില്‍ ആയിരുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ അന്‍സിബയോട് ഫോണില്‍ വിവരങ്ങള്‍ തിരക്കിയത്.

താരസംഘടനയായ അമ്മയെ എഎംഎംഎ എന്നാണ് അവതാരക വിശേഷിപ്പിച്ചത്. എന്നാല്‍ അങ്ങനെയല്ലെന്നും അമ്മ എന്ന് തന്നെ വിളിക്കണമെന്നും അന്‍സിബ നിലപാട് എടുത്തു. അവതാരകയായ സ്മൃതി പരുത്തിക്കാട് അതിന് തയാറായില്ല. ഇതിനു പിന്നാലെയാണ് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി അന്‍സിബ ഓണ്‍ എയറില്‍ അവതാരകയുമായി കൊമ്പുകോര്‍ത്തത്. തങ്ങളുടെ സംഘടനയുടെ പേര് അമ്മ എന്ന് ഉച്ചരിക്കാന്‍ അവതാരക തയ്യാറല്ലെങ്കില്‍ താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല എന്നായിരുന്നു നിലപാട്.

Ansiba hassan

താരസംഘടനയായ അമ്മയെന്ന് വിളിക്കാതെ പ്രതികരിക്കാനാകില്ലെന്ന് അന്‍സിബയും അമ്മയെ എഎംഎംഎ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് അവതാരകയും പറഞ്ഞതോടെ വാക്‌പോര് മുറുകി. ഇത്രയ്ക്ക് വാശി പിടിക്കേണ്ട കാര്യമില്ലെന്നും എഎംഎംഎ എന്നു വിളിക്കുന്നതിന് പിന്നില്‍ ഞങ്ങള്‍ക്ക് ഒരു നിലപാടുണ്ടെന്നും അവതാരക പറഞ്ഞപ്പോള്‍ ഇത് കോടതി ഒന്നും അല്ലല്ലോ എന്നായിരുന്നു അന്‍സിബ പറഞ്ഞത്. അന്‍സിബ എന്ന വ്യക്തിയോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നു കൂടി അവതാരക പറഞ്ഞതോടെ അന്‍സിബ ഫോണ്‍ വയ്ക്കുകയായിരുന്നു.

ഫോണ്‍ വച്ചശേഷം അത്തരം വാശികള്‍ ഒന്നും പാടില്ലെന്നും അവതാരക പറയുന്നുണ്ട്. താന്‍ എന്തുകൊണ്ടാണ് അത്തരമൊരു നിലപാടെടുത്തതെന്ന് അന്‍സിബ തന്നെ പിന്നീട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വിശദീകരിച്ചു. റിപ്പോര്‍ട്ടര്‍ ചാനല്‍ ആണ് തന്നെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചത്. ഒരു വ്യക്തിയെന്ന നിലയില്‍ അല്ല താരസംഘടനയായ അമ്മയുടെ പ്രതിനിധി എന്ന നിലയിലാണ് അവിടെ വച്ച് സംസാരിച്ചത്. തങ്ങളുടെ സംഘടനയുടെ പേര് അമ്മ എന്നാണ്. അവതാരക പറഞ്ഞതുപോലെ എഎംഎംഎ എന്നല്ല.

അവതാരകയെ തിരുത്താന്‍ താന്‍ പലകുറി ശ്രമിച്ചെങ്കിലും അവര്‍ അതിനു തയ്യാറായില്ല. ഇതോടെയാണ് സംസാരിക്കില്ലെന്ന് നിലപാടെടുത്തതെന്ന് അന്‍സിബ പറയുന്നു. മാത്രമല്ല തന്നെ ഫോണില്‍ ക്ഷണിച്ച ശേഷം അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ശരിയായില്ല. താര സംഘടനയായ അമ്മയുടെ പ്രതിനിധി ആയിട്ടാണ് താന്‍ ഫോണില്‍ സംസാരിച്ചത്. താന്‍ പറയുന്നത് കേള്‍ക്കാനോ അംഗീകരിക്കാനോ അവതാരക തയാറായില്ല. ഒരു സ്ത്രീയായ തന്നോട് മോശമായി പെരുമാറിയ അവതാരക എങ്ങനെയാണ് മറ്റൊരു സ്ത്രീക്ക് നീതി വാങ്ങിച്ചു കൊടുക്കുന്നതെന്നും അന്‍സിബ ചോദിക്കുന്നു.

അന്‍സിബയുടെ ഈ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ദൃശ്യം സിനിമയില്‍ പേടിച്ചരണ്ട് നില്‍ക്കുന്ന പെണ്‍കുട്ടിയല്ല, മറിച്ച് നല്ല ബോള്‍ഡ് ആയി സംസാരിക്കുന്ന അന്‍സിബയെ ആണ് കണ്ടതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അന്‍സിബയെ പിന്തുണച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ എത്തുന്നുണ്ട്. ദിലീപ് വിഷയത്തില്‍ അമ്മ സ്വീകരിച്ച നിലപാടിനെ എതിര്‍ക്കുന്നവരും ഉണ്ട്.

അന്‍സിബയുടെ നിലപാട് ശരിയായിരുന്നെന്നാണ് താരസംഘടനയായ അമ്മയുടെയും നിലപാട്. തങ്ങളുടെ സംഘടനയെ അമ്മ എന്ന് തന്നെ വിളിക്കണമെന്ന് മുതിര്‍ന്ന താരങ്ങള്‍ അടക്കമുള്ളവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. നടി ആക്രമിക്കപ്പെട്ട വിഷയത്തിന് പിന്നാലെ ഡബ്ല്യുസിസി അംഗങ്ങളാണ് താരസംഘടനയുടെ പേര് അമ്മ എന്നല്ലെന്നും എഎംഎംഎ എന്നാണെന്നും പരസ്യമായി നിലപാടെടുത്തത്. ഇതിനെ എതിര്‍ത്ത് താര സംഘടനയും മുമ്പ് രംഗത്തെത്തിയിരുന്നു.

റിപ്പോര്‍ട്ടര്‍ ചാനലിലെ അവതാരക തന്നെ ഫോണില്‍ ക്ഷണിച്ച ശേഷം അപമര്യാദയായി പെരുമാറിയെന്ന വിമര്‍ശനവും അന്‍സിബ ഉന്നയിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ അന്‍സിബയുടെ നിലപാടിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. അന്‍സിബയുടെ നിലപാടാണ് ശരി എന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+