കേരളത്തിൽ ട്രെൻഡ് മാറുന്നു;10,12 പൊതു പരീക്ഷ ചോദ്യപേപ്പറുകൾ ഇനി കുട്ടികൾ വിലയിരുത്തും;വി.ശിവൻകുട്ടി
തിരുവനന്തപുരം: 10, 12 ക്ലാസുകളിലെ പൊതു പരീക്ഷ ചോദ്യ പേപ്പറുകൾ ഇനി കുട്ടികൾ വിലയിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മാറുന്ന കാലത്തിനനുസരിച്ച് മൂല്യ നിർണ്ണയവും മാറണം, ഇതാണ് കേരള മോഡൽ എന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു. ഈ വിലയിരുത്തലിലൂടെ ലഭിക്കുന്ന നിർദേശങ്ങൾ വരുന്ന വർഷങ്ങളിൽ പരീക്ഷാ ചോദ്യ പേപ്പറുകൾ പുനർരൂപീകരിക്കാൻ ഉപയോഗിക്കും.
"വിദ്യാഭ്യാസത്തിൽ ആദ്യത്തേയും അവസാനത്തേയും വാക്ക് വിദ്യാർത്ഥികൾക്കായിരിക്കണം. മാറുന്ന കാലത്തിനനുസരിച്ച് മൂല്യ നിർണ്ണയവും മാറണം. ഇതാണ് കേരള മോഡൽ", എന്നാണ് മന്ത്രിയുടെ ട്വീറ്റ്.

രാജ്യത്ത് തന്നെ ആദ്യമായി ആയിരിക്കും പൊതു പരീക്ഷക്കുള്ള ചോദ്യ പേപ്പറുകൾ കുട്ടികൾ വിലയിരുത്തുന്നതെന്നും മന്ത്രി പറഞ്ഞു. പരീക്ഷകൾ എല്ലാകാലത്തും അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരുമാണ് വിലയിരുത്തി വന്നത്. ഈ ശൈലിയിൽ നിന്നുള്ള വിപ്ലവാത്മക മാറ്റത്തിനാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയ്യാറെടുക്കുന്നത്.
ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതി വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വരും വർഷങ്ങളിൽ വിപുലീകരിക്കും. പാഠ്യ പദ്ധതി പരിഷ്കരണ വേളയിൽ മൂല്യനിർണയ രീതിയും കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിൽ പരിഷ്ക്കപ്പെടുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.നിറയെ പെട്രോൾ കരുതി; സ്വന്തിന് വേണ്ടി കുടുംബത്തെ കത്തിച്ചു; എല്ലാം കൃത്യമായ പ്ലാനിങ് എന്ന് പൊലീസ്
അതേസമയം, എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 ന് ആരംഭിക്കും. ഏപ്രിൽ 29 ന് പരീക്ഷകൾ അവസാനിക്കും. എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 ന് ആരംഭിക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെയുളള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23- ന് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. ഏപ്രില്‍ 2 വരെയാണ് പരീക്ഷകള്‍ നടത്തുക. അടുത്ത അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications