ഗെയില്‍ വിരുദ്ധ ജനകീയ സമര സമിതി മലപ്പുറം കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഗെയില്‍ വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഇന്ന് രാവിലെ 10മണിക്ക് മലപ്പുറം കിഴക്കെത്തലയില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറ്കണക്കിന് പേര്‍ പങ്കെടുത്തു. സി.പി.എം, മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍പാര്‍ട്ടി, പി.ഡി.പി, ഐ.എന്‍.എല്‍ പ്രവര്‍ത്തകരുടേയും നീണ്ട നിരതന്നെ മാര്‍ച്ചിനുണ്ടായിരുന്നു. പി.ഉബൈദുള്ള എം.എല്‍.എയും മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ദിലീപിന്റെ വിധി ഒരുങ്ങിക്കഴിഞ്ഞു; രണ്ട് ദിവസത്തിനുള്ളിൽ കുറ്റപത്രം... വലിഞ്ഞുമുറുക്കി പോലീസ് ബുദ്ധി

എന്നാല്‍ മാര്‍ച്ച് മൂന്‍കൂട്ടി അറിഞ്ഞ പോലീസ് കലക്‌ട്രേറ്റിന് മുന്നില്‍ നേരത്തെ തന്നെ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു. കലക്‌ട്രേറ്റ് ഗേറ്റ് അടച്ചിടുകുയും മാര്‍ച്ച് വരുന്ന ബസ്റ്റാന്റ് റോഡ് പോലീസ് നിലയുറപ്പിക്കുകയും സമരക്കാരെ തടയുകയും ചെയ്തു. തുടര്‍ന്നു 15മിനുട്ടോളും സ്ഥലത്ത് തമ്പടിച്ച് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ക്കൊന്നും മുതിര്‍ന്നില്ല. പോലീസുമായി ചെറിയ വാക്കേറ്റമുണ്ടാകുകയും ചെയ്തു.

gayle-march

ശേഷം പോലീസ് സ്‌റ്റേഷന്‍ പരിസരത്തേക്ക് മാര്‍ച്ച് തിരിച്ചു പോയി. ശേഷം കോഴിക്കോട്-പാലക്കാട് ദേശീയപാത ഉപരോധിക്കാനാണ് നീക്കം. ഗെയില്‍വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ഇന്നലെ അരീക്കോട് വാലില്ലാപ്പുഴയില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരടക്കം 14 പേരെ മഞ്ചേരി സി.ഐയുടെ നേതൃത്വത്തില്‍ അരീക്കോട് പോലീസ് അറസ്റ്റു ചെയ്തിരുന്നു. അരീക്കോട് പൂക്കോട്ടുചേല തലയഞ്ചേരി കാസിം(32), മാവൂര്‍ കാക്കാശേരി മുഹമ്മദ് അസ് ലം(18), കൊടിയത്തൂര്‍ ചാത്തപറമ്പ് വേരന്‍ കടവത്ത് അബ്ദുല്‍ ജലീല്‍(32), എരഞ്ഞിമാവ് ചെങ്ങീരിപറമ്പ് അബ്ദുല്‍ ഖാലിദ്(38), കൊടിയത്തൂര്‍ വളപ്പില്‍ ഫൈജാസ്(19), കാവനൂര്‍ താഴത്തുവീട്ടില്‍ മുഹമ്മദ് ഫാവാസ്(18), വെറ്റിലപ്പാറ കിണറടപ്പ് വലിയതൊടി റംഷാദ്(21), കുനിയില്‍ കരുവമ്പാറ പാലശേരി കെ.പി ഷിബിന്‍(22), ഊര്‍ങ്ങാട്ടിരി നെല്ലിക്കാവില്‍ നിമില്‍(22), കുനിയില്‍ അറയ്ക്കലകത്ത് മുഹമ്മദ് റാഫി(23), കൊടിയത്തൂര്‍ അമ്പലക്കണ്ടി മുഹമ്മദ് ഷരീഫ്്(47) എന്നിവരാണ് അറസ്റ്റിലായത്. പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് അറസ്റ്റ്.

അതിന്റെ പേരില്‍ ദിലീപിന് ഒരു ചുക്കും സംഭവിക്കില്ല; ജയിലില്‍ നടന്നതെല്ലാം ചട്ടപ്രകാരം... പക്ഷേ

മഞ്ചേരി സ്‌റ്റേഷനിലെത്തിച്ച ഇവരെ കോടതിയില്‍ ഹാജരാക്കി. എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ സമരത്തിന്റെ തുടര്‍ച്ചയായാണ് വാലില്ലാപ്പുഴയിലും അനിഷ്ട സംഭവങ്ങളുണ്ടായത്. കുട്ടികളടക്കം അറസ്റ്റിലായവരെ വാഹനത്തിലിട്ട് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

അറസ്റ്റിലായവരില്‍ കൊടിയത്തൂര്‍ സ്വദേശി മുഹമ്മദ് ഷരീഫിന് പരുക്കേറ്റതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് എം.എല്‍.എമാരായ പി.കെ ബഷീര്‍, അഡ്വ.എം.ഉമ്മര്‍ എന്നിവര്‍ മഞ്ചേരി സ്‌റ്റേഷനിലെത്തി അറസ്റ്റിലായവരുമായി സംസാരിച്ചു.


English summary
anti-gayle strike committee marched towards collectorate

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്