മോന്‍സന്റെ കൈവശം 7 ആഢംബര കാറുകള്‍, കൊച്ചിയിലെത്തിച്ചത് 500 രൂപയ്ക്ക്, ഐപാഡിലും ഒന്നുമില്ല
കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. കോടികള്‍ വിലയുള്ള 7 ആഢംബര കാറുകളാണ് മോന്‍സന്റെ കൈവശമുണ്ടായിരുന്നത്. എന്നാല്‍ ഇതിന് ചെലവാക്കിയത് വെറും 500 രൂപ മാത്രമാണ്. കൊച്ചിയിലെത്തിച്ചത് ഇത്ര ചെറിയ തുക മുടക്കിയിട്ടാണ്. കാറുകളിലൊന്നായ റേഞ്ച് മാത്രമാണ് അഞ്ച് ലക്ഷം രൂപ നല്‍കിയത്. ഈ കാറാണ് ആദ്യം വാങ്ങിയത്. അതേസമയം ആഢംബരക്കാറുകളുടെ വില്‍പ്പന നടത്തുന്നയാളെ പറഞ്ഞ് പറ്റിച്ചാണ് ഈ കാറുകള്‍ വീടുകളില്‍ മോന്‍സന്‍ എത്തിച്ചത്. ബെംഗളൂരു കോര്‍പ്പറേഷന്‍ സര്‍ക്കിളില്‍ ത്യാഗരാജന്‍ എന്നൊരാല്‍ പഴയ ആഢംബരക്കാറുകളുടെ വില്‍പ്പന നടത്തുന്നുണ്ട്. ഇയാളാണ് തട്ടിപ്പിന് ഇരയായത്.

ചേര്‍ത്തലയിലെയും കൊച്ചിയിലെയും വീടുകളിലാണ് ഈ ആഢംബരകാറുകള്‍ എത്തിച്ചത്. ഈ കാറുകളുടെ പണത്തിനായി പത്ത് തവണയെങ്കിലും ത്യാഗരാജന്‍ കൊച്ചിയില്‍ വന്നിരുന്നു. എന്നാല്‍ മോന്‍സന്റെ ഒരിക്കല്‍ പോലും കാണാനോ പണം വാങ്ങാനോ ഇയാള്‍ക്ക് സാധിച്ചില്ല. ഈ കാറുകളില്‍ ചിലത് രൂപമാറ്റം വരുത്തിയിട്ടുമുണ്ട്. ഒരുപക്ഷേ തിരിച്ചറിയാതിരിക്കാനാവും ഇങ്ങനെ ചെയ്തതെന്നും കരുതുന്നു. റേഞ്ച് റോവര്‍ വാങ്ങാനാണ് മോന്‍സന്‍ ത്യാഗരാജന്റെ ഗാരേജില്‍ ആദ്യമായി എത്തിയത്. ഈ പണം നല്‍കി കാര്‍ വാങ്ങിയ ശേഷം, പലരെയും പറ്റിച്ച പോലെയുള്ള കഥകള്‍ ത്യാഗരാജനോടും പറഞ്ഞു. ഇതിലാണ് ഇയാള്‍ വീണുപോയത്. വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപ വരാനുണ്ടെന്നായിരുന്നു പറഞ്ഞത്.
പിന്നീട് നല്‍കിയത് ആകെ 500 രൂപയാണ്. ഏഴ് കാറുകള്‍ കൊച്ചിയിലെത്തുകയും ചെയ്തു. വന്ന കാറുകള്‍ എല്ലാം വമ്പന്‍ ബ്രാന്‍ഡുകളാണ്. ബെന്‍സും ബിഎംഡബ്ല്യുവും പോര്‍ഷെ അടക്കമുള്ള കാറുകള്‍ ഇക്കൂട്ടത്തിലുണ്ട്. കൊച്ചിയിലെ മോന്‍സന്റെ വീട്ടില്‍ ഇയാള്‍ വന്നിരുന്നുവെങ്കിലും, ഒന്നും ചെയ്യാനാവാതെ മടങ്ങുകയായിരുന്നു. രണ്ട് കോടിയോളം വില വരും കാറുകള്‍ക്ക് എന്നാണ് പോലീസ് പറയുന്നത്. ഈ കാറുകളില്‍ ചില ചേര്‍ത്തല പോലീസ് സ്‌റ്റേഷനിലുണ്ട്. അതേസമയം ക്രൈംബ്രാഞ്ച് മോന്‍സനില്‍ നിന്ന് പിടിച്ചെടുത്ത ഐപാഡില്‍ വിവരങ്ങളൊന്നുമില്ല. 2.62 ലക്ഷം കോടി രൂപയുടെ ബാങ്ക് രേഖയായി ഈ ഐപാഡിലാണ് മോന്‍സന്‍ വിവരങ്ങള്‍ കാണിച്ച് കൊടുത്തിരുന്നത്.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ
അതേസമയം ക്രൈംബ്രാഞ്ച് ഈ ഐപാഡ് അരിച്ചുപെറുക്കിയെങ്കിലും ഒരു വിവരവും കിട്ടിയില്ല. ഫയലുകളെല്ലാം മോന്‍സന്‍ ഡിലീറ്റ് ചെയ്‌തെന്നാണ് കരുതുന്നത്. ഇത് വീണ്ടെടുക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. കേസില്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും മോന്‍സന്‍ നിസ്സഹകരണം തുടരുകയാണ്. ഒട്ടകത്തിന്റെ എല്ലില്‍ തീര്‍ത്ത ആനക്കൊമ്പും പുരാവസ്തുവെന്ന പേരില്‍ താന്‍ വിറ്റിട്ടുണ്ടെന്ന് മോന്‍സന്‍ സമ്മതിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ വ്യവസായി രാജീവിന് 50 ലക്ഷം രൂപയ്ക്കാണ് സാധനങ്ങള്‍ വിറ്റത്. പുരാവസ്തുക്കളില്‍ 90 ശതമാനവും പറഞ്ഞ കാലപ്പഴക്കം ഇല്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ നൂറ് വര്‍ഷം വരെ പഴക്കമുള്ള ചില അപൂര്‍വ സാധനങ്ങള്‍ ഇവിടെയുണ്ട്. മോന്‍സന്‍ ഉപയോഗിച്ച വാഹനങ്ങളുടെയും രജിസ്‌ട്രേഷനും സംശയത്തിലാണ്.












Click it and Unblock the Notifications