കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടം വാങ്ങിയ പണം മോന്‍സണ്‍ തിരിച്ചുതരുന്നില്ലെന്ന് ശ്രീവത്സം ഗ്രൂപ്പ്; വീട് കണ്ടുകെട്ടി കോടതി

Google Oneindia Malayalam News

ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട് കണ്ടുകെട്ടി. കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. മോന്‍സണ്‍ മാവുങ്കലിന്റെ ചേര്‍ത്തലയിലെ വീട് ആണ് കോടതി കണ്ടുകെട്ടിയത്. എറണാകുളം സബ് കോടതിയുടേത് ആണ് നടപടി.

മോന്‍സണ്‍ മാവുങ്കലിന് എതിരെ ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ ആണ് എറണാകുളം സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കടം വാങ്ങിയ നാല് കോടി രൂപ തിരിച്ച് നല്‍കിയില്ല എന്നായിരുന്നു ശ്രീവത്സം ഗ്രൂപ്പിന്റെ പരാതി. ഇത് സംബന്ധിച്ച് ശ്രീവത്സം ഗ്രൂപ്പ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹര്‍ജി പരിഗണിച്ച എറണാകുളം സബ് കോടതി വീട് കണ്ടുകെട്ടാന്‍ ഉത്തരവിടുകയായിരുന്നു.

1

മോന്‍സന്റെ വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് നടപടിയുടെ ഭാഗമായി കോടതി ഉദ്യോഗസ്ഥരെത്തി മോന്‍സണ്‍ മാവുങ്കലിന്റെ ചേര്‍ത്തലയിലെ വീട്ടില്‍ എത്തി നോട്ടീസ് പതിക്കുകയായിരുന്നു. മോന്‍സന്റെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടെത്തിയ ശേഷം കൂടുതല്‍ നടപടികളുണ്ടാവും എന്നാണ് റിപ്പോര്‍ട്ട്.

'സ്വപ്‌ന അത്ര തരംതാണ സ്ത്രീയല്ല, നല്ല കഴിവുള്ളയാള്‍... ആരോപണങ്ങള്‍ അന്വേഷിക്കണം'; കെ സുധാകരന്‍'സ്വപ്‌ന അത്ര തരംതാണ സ്ത്രീയല്ല, നല്ല കഴിവുള്ളയാള്‍... ആരോപണങ്ങള്‍ അന്വേഷിക്കണം'; കെ സുധാകരന്‍

2

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ്. മുന്‍ ഡി ജി പി ലോത്‌നാഥ് ബെഹ്‌റയടക്കം സംശയത്തിന്റെ നിഴലിലായ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ ജയിലിലാണ്. കഴിഞ്ഞ മാസം മോന്‍സണ്‍ മാവുങ്കലിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്ന. പോക്സോ കേസിലുള്‍പ്പെടെ മോന്‍സണ്‍ പ്രതിയായതിനാലാണ് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്.

വജ്രായുധമൊരുക്കി മായാവതി, ലക്ഷ്യം കണ്ടാല്‍ യുപിക്കൊപ്പം ഉത്തരാഖണ്ഡും പിടിക്കാം; തന്ത്രം ഇങ്ങനെ...വജ്രായുധമൊരുക്കി മായാവതി, ലക്ഷ്യം കണ്ടാല്‍ യുപിക്കൊപ്പം ഉത്തരാഖണ്ഡും പിടിക്കാം; തന്ത്രം ഇങ്ങനെ...

3

നിരവധി അമൂല്യമായ പുരാവസ്തുക്കള്‍ തന്റെ കൈവശം ഉണ്ട് എന്ന് പറഞ്ഞായിരുന്നു മോന്‍സണ്‍ മാവുങ്കല്‍ പലരേയും പറ്റിച്ചത്. ടിപ്പുവിന്റെ സിംഹാസനം, മോശയുടെ അംശവടി, യുദാസിനെ ഒറ്റിയ വെള്ളിക്കാശ് തുടങ്ങിയവ തന്റെ പക്കലുണ്ട് എന്ന് മോന്‍സണ്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇതെല്ലാം തട്ടിപ്പാണ് എന്ന് തെളിഞ്ഞു.

ബീഫിനോട് നോ, സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ് ഗീത തൊട്ട്..; 'ഇന്ത്യന്‍ പാരമ്പര്യം' മറക്കാത്ത ഋഷി സുനക്ബീഫിനോട് നോ, സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ് ഗീത തൊട്ട്..; 'ഇന്ത്യന്‍ പാരമ്പര്യം' മറക്കാത്ത ഋഷി സുനക്

4

ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ് അടക്കമുള്ളവ രജിസ്റ്റര്‍ ചെയ്തത്. പോക്‌സോ കേസിലെ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മോന്‍സണ് ജാമ്യം നിഷേധിച്ചത്.

5

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവും, സഹോദരനും മോണ്‍സന്റെ ജീവനക്കാര്‍ ആയിരുന്നു. നിരന്തരം പെണ്‍കുട്ടിയെ പീഡിപ്പിച്ച മോണ്‍സണ് ജാമ്യം അനുവദിക്കാന്‍ ആകില്ല എന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്. നേരത്തെ ഹൈക്കോടതിയും മോന്‍സണ്‍ മാവുങ്കലിന് ജാമ്യം നിഷേധിച്ചിരുന്നു.

English summary
antiquities fraud case accused Monson Mavunkal's house has been confiscated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X