കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലളിതാ രവിയെ ആക്രമിച്ചത് ന്യായീകരിച്ച 'ബന്ധു'വായ സ്ത്രീ തമിഴ്നാട് ബിജെപി സെക്രട്ടറി?

  • By Aami Madhu
Google Oneindia Malayalam News

ശരണം വിളികള്‍ ഉയരേണ്ടിയുന്ന സന്നിധാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉയര്‍ന്ന് കേള്‍ക്കുന്നത് കൊലവിളികളാണ്.ആചാര സംരക്ഷണത്തിനിറങ്ങിയവര്‍ തങ്ങള്‍ക്ക് ബോധ്യപ്പെടാത്ത സ്ത്രീകളെ അധിക്ഷേപിച്ചും ആക്രമിച്ചും തെറിവിളിച്ചും കടത്തിവിടുന്ന കാഴ്ച. അന്‍പത് വയസിന് താഴെ പ്രായമുള്ള സ്ത്രീയാണെന്ന് തെറ്റിധരിച്ച് 53 വയസുള്ള ലളിത രവിയെന്ന തൃശ്ശൂര്‍ സ്വദേശിയും ഈ 'വിശ്വാസ സംരക്ഷകരുടെ' ആക്രമത്തിന് ഇരയായി. "അടിച്ചു കൊല്ലടാ അവളെ' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഇവര്‍ക്കെതിരെ ആക്രമികള്‍ പാഞ്ഞടുത്തത്.

തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്നത് കടുത്ത ആക്രമണമാണെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നതിനിടയില്‍ അവരെ തടഞ്ഞ് കൊണ്ട് ഒരു സ്ത്രീ മാധ്യമങ്ങളോട് ആക്രമിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു പറഞ്ഞത്. ഇതോടെ ആക്രമിക്കപ്പെട്ടെന്ന് പറയുന്ന സ്ത്രീയുടെ കൂടെ വന്നവര്‍ തന്നെ അത് നിഷേധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ലളിതയ്ക്ക് ഒപ്പമുണ്ടായിരുന്നത് ബിജെപിയുടെ തമിഴ്നാട് സെക്രട്ടറി അനുചന്ദ്ര മൗലവിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

ചോറൂണിന് എത്തി

ചോറൂണിന് എത്തി

ശബരിമലയില്‍ കൊച്ചുമകന്‍റെ ചോറൂണിന് വേണ്ടിയായിരുന്നു തൃശ്ശൂര്‍ സ്വദേശിയായ ലളിതാ രവിയും കുടുംബവും ശബരിമലയില്‍ എത്തിയത്. എന്നാല്‍ ഇവര്‍ അന്‍പത് വയസില്‍ താഴെയുള്ള സ്ത്രീയാണെന്ന് തെറ്റിധരിച്ച് അക്രമിക്കൂട്ടം ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

പരിക്കേറ്റു

പരിക്കേറ്റു

പോലീസ് വലയത്തില്‍ മുന്നോട്ട് പോകുന്നതിനിടെ പ്രതിഷേധക്കാര്‍ ലളിതയ്ക്ക് ചുറ്റും വളഞ്ഞു.
ചിലര്‍ ലളിതയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.കൂട്ടത്തിലൊരാള്‍ ''അടിച്ച് കൊല്ലെടാ അവളെ'' എന്ന് കൊലവിളി മുഴക്കുകയായിരുന്നു.കൂട്ടത്തില്‍ ഉണ്ടായിരുന്ന രാധ എന്ന സ്ത്രീയുടെ കാലിന് ആക്രമത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേസെടുത്തു

കേസെടുത്തു

സംഭവത്തില്‍ പോലീസ് കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അതേസമയം സ്ഥലത്തെ സംഘര്‍ഷാവസ്ഥയില്‍ ഭയന്ന ലളിതയ്ക്ക് ഇതിനിടെ ശാരീരക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

തടഞ്ഞു

തടഞ്ഞു

പ്രായം തികഞ്ഞ സ്ത്രീക്കെതിരേയും ആക്രമം നടന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഇതോടെ സംഭവത്തെ കുറിച്ച് മാധ്യങ്ങള്‍ ലളിതയോട് വിശദീകരണം ചോദിക്കുന്നതിനിടെയാണ് ലളിതയ്ക്കൊപ്പമെത്തിയ ബന്ധു എന്ന നിലയില്‍ അനുചന്ദ്ര മറുപടി നല്‍കിയത്.

ആക്രമിച്ചില്ല

ആക്രമിച്ചില്ല

തന്നെ ആക്രമിക്കാന്‍ അവര്‍ ശ്രമിച്ചെന്ന് ലളിത പറയാന്‍ തുടങ്ങിയപ്പോഴേക്കും അവരെ തടഞ്ഞുകൊണ്ട് അനുചന്ദ്ര മാധ്യമങ്ങള്‍ക്ക് ബൈറ്റ് നല്‍കി. ആക്രമം നടന്നിട്ടില്ലെന്നും ലളിത തെറ്റായ വഴിയില്‍ അകത്ത് കയറാന്‍ ശ്രമിച്ചത് കൊണ്ടാണ് അവരെ പ്രതിഷേധകര്‍ തടഞ്ഞതെന്നും അത് സ്വാഭാവികമല്ലേയെന്നുമായിരുന്നു അനു ചന്ദ്രയുടെ പ്രതികരണം.

ഷെയര്‍ ചെയ്തു

ഷെയര്‍ ചെയ്തു

ഇതോടെ ഇവരുടെ പ്രതികരണം സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ആക്രമിക്കപ്പെട്ടെന്ന് പറയുന്ന സ്ത്രീക്കൊപ്പം വന്നവര്‍ തന്നെ അത് നിഷേധിക്കുകയാണെന്നും ആരും അക്രമിച്ചിട്ടില്ലന്നും അമ്മമാര്‍ തന്നെ പറഞ്ഞിട്ടും മാമാ മാധ്യമങ്ങള്‍ അതൊന്നും സമ്മതിക്കുവാന്‍ തയ്യാറല്ല' എന്നും ആണ് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

വ്യാപക പ്രചാരണം

വ്യാപക പ്രചാരണം

നേരത്തേ ലളിതയുടെ ഭര്‍ത്താവും കുടുംബവും ആക്രമത്തെ കുറിച്ച് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തങ്ങളെ പ്രതിഷേധക്കാര്‍ കൂട്ടം കൂടി ആക്രമിക്കുകയായിരുന്നുവെന്ന് ലളിതയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് സംഘപരിവാര്‍ വീഡിയോ പ്രചരിപ്പിക്കുന്നത്.

മാധ്യമങ്ങളോട്

മാധ്യമങ്ങളോട്

ഇതിനിടെ ചിത്തിര ആട്ട വിശേഷത്തിന് തിങ്കളാഴ്ച നട തുറന്നത് മുതല്‍ സന്നിധാനത്തും പരിസരത്തും സ്ഥാനമുറപ്പിച്ച അനുചന്ദ്ര സ്ത്രീകള്‍ക്ക് സന്നിധാനത്ത് ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ സ്ത്രീകളുടെ കാര്യങ്ങള്‍ ഒട്ടും ശ്രമദ്ധിക്കുന്നില്ലെന്നും മാധ്യമങ്ങള്‍ക്ക് ബൈറ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ബിജെപി നേതാവ്

ബിജെപി നേതാവ്

എന്നാല്‍ പിന്നീടാണ് ഇവര്‍ തമിഴ്നാട് ബിജെപി നേതാവാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ശബരിമലയിൽ സ്‌ത്രീകളെ തടയാൻ ശശികലയും വത്സൻ തില്ലങ്കേരിയും കെ സുരേന്ദ്രനും എം ടി രമേശുമൊക്കെ വന്നത് പോലെ തന്നെയാണ് അനു ചന്ദ്രയും എത്തിയതെന്നും ചിലര്‍ പറയുന്നു.

ഫേസ്ബുക്ക് പേജില്‍

ഫേസ്ബുക്ക് പേജില്‍

അതേസമയം ശബരിമലയില്‍ എത്തിയ അനുചന്ദ്രയെ പിണറായി സര്‍ക്കാരും പോലീസും വേട്ടയാടുകയാണെന്നും ഭക്തര്‍ക്ക് നേരെ കടുത്ത ആക്രമാണ് നടക്കുന്നതെന്ന അടക്കമുള്ള പ്രചരണങ്ങള്‍ ശബരിമലയില്‍ എത്തിയ അവരുടെ ചിത്രങ്ങള്‍ സഹിതം അവരുടെ ഫേസ്ബുക്ക് പേജിലും പ്രചരണം കൊഴുക്കുന്നുണ്ട്.

English summary
anu chandramauli bjp leader in tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X