• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'താനെന്ത് കമ്യൂണിസ്റ്റാടോ?'; ഉംറക്ക് പോയതിന് കോടിയേരി തന്നെ കണ്ണുരുട്ടി പേടിപ്പിച്ചെന്ന് അബ്ദുള്ളക്കുട്ടി

Google Oneindia Malayalam News

കോഴിക്കോട്: സി പി ഐ എമ്മിലായിരുന്നുപ്പോള്‍ ഭാര്യയുമൊത്ത് ഉംറക്ക് പോയതിന് കോടിയേരി ബാലകൃഷ്ണന്‍ കണ്ണുരുട്ടി പേടിപ്പിച്ചിരുന്നെന്ന് ബി ജെ പി ദേശീയ വൈസ് പ്രസിഡന്റും ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ എ പി അബ്ദുള്ളക്കുട്ടി. കോഴിക്കോട് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുത്ത പാര്‍ട്ടി വേദിയിലാണ് അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. ഉംറ കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ താന്‍ എന്ത് കമ്മ്യൂണിസ്റ്റാണെന്നും, കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെ ഉംറക്ക് പോകാറുണ്ടോ എന്നും കോടിയേരി ബാലകൃഷ്ണന്‍ കണ്ണുരുട്ടി സംസാരിച്ചതായി അബ്ദുള്ളക്കുട്ടി ആരോപിച്ചു.

കോണ്‍ഗ്രസ് നടപ്പാക്കിയ ഹറാമായ ഹജ്ജ് അവസാനിപ്പിച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അബ്ദുള്ളക്കുട്ടി പ്രസംഗത്തില്‍ പറഞ്ഞു. ഓരോ വിഷയത്തിലും വ്യക്തമായ നിലപാടെടുത്ത ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് എം എം ഹസനെ പോലുള്ള വി ഐ പികളെ സര്‍ക്കാര്‍ ചെലവില്‍ ഹജ്ജിനെത്തിച്ചതായും അദ്ദേഹം ആരോപണം ഉന്നയിച്ചു.

പ്രവാസികളെ സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു യുവതികളെ ദുരുപയോഗിച്ചു; പണമിടപാട് അന്വേഷിക്കുംപ്രവാസികളെ സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു യുവതികളെ ദുരുപയോഗിച്ചു; പണമിടപാട് അന്വേഷിക്കും

1

' മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് ഇവിടെയൊരു സംവിധാനമുണ്ടായിരുന്നു. അതിന്റെ ഭാഗമായി ഗുഡ്‌വില്‍ റെലിഗേഷന്‍ എന്ന പേരില്‍ ഒരു വിമാനം നിറയെ എം എം ഹസനെ പോലുള്ള വി ഐ പികളെ സര്‍ക്കാര്‍ ചെലവില്‍ ഹജ്ജിനെത്തിക്കുമയിരുന്നു,' എന്നായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്. ഏറ്റവും അവസാനത്തെ വിമാനത്തില്‍ തിരിച്ച് ആദ്യ വിമാനത്തില്‍ ഏഴു ദിവസത്തില്‍ മടങ്ങിയെത്തിയിരുന്നതായും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ ഫണ്ട് കട്ടുമുടിച്ച് പോകുന്ന ഹജ്ജ് ഹലാലായ ഹജ്ജല്ലെന്നും അത് ഹറാമായ ഹജ്ജാണെന്നും അദ്ദേഹം പറഞ്ഞു.

2

ഹജ്ജിന്റെ പ്രാഥമികമായ മാനദണ്ഡങ്ങള്‍ പോലും ചോദ്യം ചെയ്ത് കൊണ്ടുള്ള നടപടികള്‍ ആയിരുന്നു ഇവ എല്ലാമെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളെ കളിയാക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഓരോ വിദേശ യാത്രകളിലും ആ രാജ്യത്തെ ഭരണാധികാരികളുടെ ഹൃദയം കീഴടക്കി വരുന്ന നേതാവാണ് നരേന്ദ്രമോദി, അബ്ദുല്ലള്ളക്കുട്ടി പറഞ്ഞു. ഇതിന്റെ ഫലമായാണ് 2019 ല്‍ സൗദി ഭരണകൂടം നിശ്ചയിച്ച ഒരുലക്ഷത്തി തൊണ്ണൂറായിരം തീര്‍ത്ഥാടകര്‍ക്ക് പകരം രണ്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകരെ രാജ്യത്ത് നിന്ന് അയക്കാന്‍ കഴിഞ്ഞതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

3

ഇക്കഴിഞ്ഞ ഏപ്രിലിലാണ് എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തത്. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുള്ളക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തിരുന്നു. മുനവരി ബീഗവും മഫൂജ ഖാതൂണും വൈസ് ചെയര്‍പേഴ്സണ്‍മാരായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റി വൈസ് ചെയര്‍പേഴ്സണ്‍മാരാകുന്നത്.

4

എസ് എഫ് ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അബ്ദുള്ളക്കുട്ടി സി പി ഐ എമ്മിലും കോണ്‍ഗ്രസിലും അംഗമായതിന് ശേഷമാണ് ബി ജെ പിയിലെത്തുന്നത്. 1999-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 1984 മുതല്‍ കണ്ണൂരില്‍ നിന്ന് തുടര്‍ച്ചയായി അഞ്ച് തവണ പാര്‍ലമെന്റ് അംഗമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടി. 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് വീണ്ടും എം പിയായി. 2009 ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ പുകഴ്ത്തിയതിനാണ് സി പി ഐ എമ്മില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അബ്ദുള്ളക്കുട്ടി 10 വര്‍ഷം കോണ്‍ഗ്രസ് എം എല്‍ എയായി. 2019 ലായിരുന്നു ബി ജെ പിയിലേക്ക് അബ്ദുള്ളക്കുട്ടി എത്തിയത്.

ആഹാ...കൊള്ളാലോ ചിരി; ചിരിപ്പടവുമായി സാധിക, ചിത്രങ്ങള്‍ കാണാം...

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  AP Abdullakutty says kodiyeri balakrishnan take stand against his umrah pilgrimage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X