സായിയുടെ താത്കാലിക ജോലി വേണ്ടെന്ന് അപര്‍ണയുടെ അമ്മ
ആലപ്പുഴ : സായി വാഗ്ദാനം ചെയ്ത താത്കാലിക ജോലി തനിക്ക് വേണ്ടെന്ന് മരിച്ച തുഴച്ചില്‍ താരം അപര്‍ണയുടെ അമ്മ ഗീത. തന്റെ മകള്‍ കടുത്ത പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നും ഗീത.
അതിന് കാരണക്കാരായവരുടെ പേരുകള്‍ മരണക്കിടക്കയില്‍ വച്ച് മകള്‍ പറഞ്ഞിരുന്നുവെന്നും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് സായി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും ഗീത പറഞ്ഞു.

പരിശീലകന്‍ മകളെ ഉപദ്രവിച്ചിട്ടില്ല. രണ്ടു സീനിയര്‍ വിദ്യാര്‍ത്ഥികളാണ് മകളെയും കൂട്ടുകാരികളെയും പീഡിപ്പിച്ചത്.സര്‍ക്കാരും സായിയും ചേര്‍ന്ന് അവരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.
മകള്‍ മരണപ്പെട്ട ദിവസം തനിക്കരികെ എത്തിയ അധികൃതര്‍ സായിക്കെതിരെ ഒന്നും പറയരുതെന്നും അവര്‍ പണവും ജോലിയും നല്‍കുമെന്നും പറഞ്ഞതായും ഗീത പറയുന്നു. ഗീതയ്ക്ക് ഫോര്‍ തസ്തികയില്‍ ജോലി നല്‍കാമെന്ന് സായി ഡയറക്ടര്‍ ജനറല്‍ ഇന്‍ജെത്തി ശ്രീനിവാസനാണ് ഉറപ്പുനല്‍കിയിരുന്നത്. അപര്‍ണയുടെ കുടുംബത്തിന് സായി അഞ്ചുലക്ഷം രൂപയും നല്‍കിയിരുന്നു.












Click it and Unblock the Notifications