കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാം പറഞ്ഞു; കേരളം കേട്ടു... അവധിയില്ല

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി, ഇന്ത്യയുടെ മിസാല്‍ മാന്‍, ജനകീയനായ ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍... ഇതെല്ലാം ആയിരുന്നു എപിജെ അബ്ദുള്‍ കലാം. ഒരു രാഷ്ട്രപതി എന്നതിനപ്പുറത്തേയ്ക്ക് ഇന്ത്യയെ സ്വാധീനിച്ച മഹാന്‍.

അങ്ങനെയുള്ള അബ്ദുള്‍ കലാം ലോകത്തോട് വിടപറയുമ്പോള്‍ രാജ്യം ദു:ഖത്തിലായിരിക്കും. എന്നാല്‍ ആ ദു:ഖാചാരണത്തിന് സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കേണ്ടതുണ്ടോ...

Kalam Kochi

താന്‍ മരിയ്ക്കുമ്പോള്‍ അവധി നല്‍കരുതെന്ന് എപിജെ അബ്ദുള്‍ കലാം തന്നെ മുമ്പേ പറഞ്ഞിട്ടുണ്ട്. 25 വര്‍ഷം കേരളത്തിലുണ്ടായിരുന്ന കലാമിന്റെ വാക്കുകള്‍ക്ക് കേരളം വില കല്‍പിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും അവധിയില്ല. ഏഴ് ദിവസത്തെ ദു:ഖാചരണം മാത്രം

ആദ്യം സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീടത് പിന്‍വലിയ്ക്കുകയായിരുന്നു.

'ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിയ്ക്കരുത്. എന്നെ സ്‌നേഹിയ്ക്കുന്നുണ്ടെങ്കില്‍ അവധിയ്ക്ക് പകരം ഒരു ദിവസം അധികം ജോലി ചെയ്യുക' - ഇങ്ങനെ പറഞ്ഞയാളാണ് കലാം. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് നാം വിലകല്‍പിച്ചു എന്നതില്‍ മലയാളികള്‍ക്ക് അഭിമാനിയ്ക്കാം.

English summary
APJ Abdul Kalam;s death: No holiday in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X