കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതങ്ങ് മറക്കാം, പൊറുക്കാം: വേട്ടയാടല്‍ ശരിയല്ല: നികേഷ് വിഷയത്തില്‍ അണികളോട് കെ സുധാകരന്‍

Google Oneindia Malayalam News

കണ്ണൂര്‍: ചാനല്‍ ചര്‍ച്ചയ്ക്കിടെ റിപ്പോര്‍ട്ടര്‍ ടിവി അവതാരകന്‍ നികേഷ് കുമാറുമായി ഉണ്ടായ വാഗ്വാദത്തില്‍ വിശദീകരണവുമായി നിയുക്ത കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ചർച്ചയിൽ ഇത് പോലുള്ള സംഭവങ്ങൾ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാൻ സാധിക്കുകയില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ഒരു വിഭാഗം പ്രവര്‍ത്തകര്‍ നികേഷിനെതിരെ തുടരുന്ന അധിക്ഷേപങ്ങളേയും തള്ളിക്കളയുന്നു.

സ്റ്റാലിന്‍, മമത, തേജസ്വി, അഖിലേഷ്: രാഹുല്‍ ആ തീരുമാനം എടുത്താല്‍ അത്ഭുതകരമായ മാറ്റം: പ്രേമചന്ദ്രന്‍സ്റ്റാലിന്‍, മമത, തേജസ്വി, അഖിലേഷ്: രാഹുല്‍ ആ തീരുമാനം എടുത്താല്‍ അത്ഭുതകരമായ മാറ്റം: പ്രേമചന്ദ്രന്‍

ആ മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

വാഗ്വാദം

പ്രിയമുള്ളവരെ,

റിപ്പോർട്ടർ ചാനലുമായി ഞാൻ നടത്തിയ അഭിമുഖത്തിൽ ശ്രീ. നികേഷും ഞാനും തമ്മിൽ ഉണ്ടായ വാഗ്വാദം നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ചർച്ചയിൽ ഇത് പോലുള്ള സംഭവങ്ങൾ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാൻ സാധിക്കുകയില്ല.

ആ കാര്യം മറന്നു

കുട്ടിക്കാലം മുതൽ എനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്നേഹിക്കുന്ന എം വി ആറിൻ്റെ മകൻ, അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും, കടപ്പാടും നമുക്ക് ഉണ്ട്. ആ സംവാദത്തിൽ ഞാൻ മറുപടി പറഞ്ഞ തോടുകൂടി ആ കാര്യം ഞാൻ മറന്നു. അതിനെ ഒരു പ്രതികാരവാഞ്ചയോടു കൂടി അതിനെ നോക്കി കാണേണ്ടതില്ല. പ്രതികാരം തീർക്കുന്ന സംഭവമായി അതിനെ മാറ്റരുത്.

Recommended Video

cmsvideo
കേരളം; കെപിസിസി പ്രസിഡന്റായി കെ. സുധാകരനെ നിയമിച്ച നടപടി സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കൾ
ചാനൽ ചർച്ചകളിൽ

ചാനൽ ചർച്ചകളിൽ ഇത് പോലുള്ള സംഭവങ്ങൾ സ്വാഭാവികമാണ്, അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ല. അത് കൊണ്ട് എൻ്റെ പ്രിയപ്പെട്ടവരോട് ഞാൻ സ്നേഹപൂർവ്വം പറയുന്നു അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല.

ആവർത്തിക്കരുത്

ആ സംഭവം മനസ്സിൽ വെച്ച് ശ്രീ. നികേഷിനെതിരെ പ്രതികരിക്കുന്ന എൻ്റെ പ്രിയപ്പെട്ടവരോട് ഞാൻ അപേക്ഷിക്കുന്നു, ദയവായി അത് ആവർത്തിക്കരുത്. അതിൽ നിന്ന് പിന്തിരിയണം. എൻ്റെ ഈ വാക്കുകൾ നിങ്ങൾ അനുസരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് വായിക്കുന്ന ഓരോ ആളും ഈ നിമിഷം മുതൽ പിന്തിരിയണം. ഇത് പോലുള്ള അന്തരീക്ഷം ഉണ്ടാകുമ്പോൾ സഹനശക്തിയോടു കൂടി അത് ശ്രവിക്കാനും അത് ഉൾകൊള്ളാനും നമുക്ക് സാധിക്കണം.

English summary
Appointed KPCC president K Sudhakaran with an explanation in the debate with Nikesh kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X