ഡിസിസി പ്രസിഡന്‍റ് നിയമനം: സുധാകരന് മുന്നില്‍ വെല്ലുവിളിയായി സാമുദായിക സമവാക്യം
ദില്ലി: ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് മാത്രം പ്രധാന്യം കൊടുത്തുകൊണ്ടുള്ള ഭാരവാഹി വീതംവെയ്പ്പിന് ഇത്തവണ എന്തായാലും അവസാനം കുറിക്കാനുള്ള ഒരുക്കത്തിലാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും എഐസിസിയും. അതേസമയം തന്നെ ഗ്രൂപ്പുകളില്‍ നിന്നുള്ള അര്‍ഹരായവര്‍ക്ക് പരിഗണന നല്‍കുകയും ചെയ്യും. സംസ്ഥാനത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇപ്പോള്‍ ദില്ലി കേന്ദ്രീകരിച്ചാണ് കൂടിയാലോചനകള്‍ നടക്കുന്നത്.
ഗ്രൂപ്പ് താല്‍പര്യങ്ങളെ ഒരു പരിധിവരെ മറികടക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും സാമുദായക സമവാക്യങ്ങളെ അത്രയ്ക്ക് അവഗണിക്കാന്‍ നേതൃത്വത്തിന് കഴിയില്ല. അതുകൊണ്ട് തന്നെ ചര്‍ച്ചകളില്‍ ഏറ്റവും പ്രതിസന്ധിയുള്ളതും ഈ ഘടകം പരിഗണിക്കുന്നതിലാണ്.

കഴിഞ്ഞ ദിവസം താരീഖ് അന്‍വറിന്‍റെ വീട്ടില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയ കെ സുധാകരന്‍ കെസി വേണുഗോപാലിന് പുറമെ കേരളത്തില്‍ നിന്നുള്ള ചില എംപിമാരുമായും ചര്‍ച്ച നടത്തി. വെള്ളിയാഴ്ച അദ്ദേഹം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ കെ ആന്റണിയെ കാണും അതിനുശേഷം കരട് പട്ടിക പാർട്ടി ഹൈക്കമാന്റിന് സമർപ്പിച്ചേക്കും

ഓരു ജില്ലയിലും ഒറ്റ പേരിൽ കരട് പട്ടിക ഒതുങ്ങുന്നില്ലെങ്കിലും ഓണത്തിന് മുമ്പ് കേന്ദ്രനേതൃത്വം പട്ടിക പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്. തിരുവന്തപുരത്ത് ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെ സുധാകരന്‍ രണ്ട് ഘട്ടങ്ങളിലായാണ് ചർച്ചകൾ പൂർത്തിയാക്കിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഈ യോഗങ്ങളിൽ പങ്കെടുത്തിരുന്നു.

ബുധനാഴ്ച വൈകീട്ടായിരുന്നു സുധാകരന്‍ എംപിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ശശി തരൂരും കെ.മുരളീധരനും നായർ സമുദായത്തിന് തിരുവനന്തപുരം ജില്ലയിൽ കൂടുതൽ പ്രാമുഖ്യം ലഭിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തെക്കൻ ജില്ലകളിൽ ബിജെപി ശക്തി പ്രാപിക്കുമ്പോൾ, ഈഴവ അല്ലെങ്കിൽ നായർ നേതാക്കല്‍ക്കാണോ മുന്‍തൂക്കം നല്‍കേണ്ടത് എന്നതില്‍ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലപ്പുറത്ത് വിഎസ് ജോയിയുടെ പേര് ഒരുഘട്ടത്തില്‍ ചില നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം അത് ആര്യാടന്‍ ഷൗക്കത്തിലേക്ക് തന്നെ എത്തുകയായിരുന്നു. എറണാകുളത്ത് പ്രതിപക്ഷ നേതാവിന്‍റെ പിന്തുണയുള്ളത് ഷിയാസിനാണ്. അദ്ദേഹത്തിന്‍റെ നിയമിക്കുകയാണെങ്കില്‍ അത് നിലവിലെ സാമുദായിക പരിഗണനങ്ങള്‍ക്ക് അപ്പുറത്തായിരിക്കും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കാസർകോട് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിക്കുന്നതും സാമുദായിക സന്തുലിതാവസ്ഥയുടെ ആവശ്യകത കാരണം പ്രശ്നത്തിലായിട്ടുണ്ട്. അതേസമയം നിലവിൽ പരിഗണിക്കപ്പെടുന്ന ഏക വനിതാ നേതാവ് തൃശൂരിൽ നിന്നുള്ള പത്മജ വേണുഗോപാൽ ആണെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

എന്നാൽ ഭാവിയിൽ സംസ്ഥാനത്തിന് ഒരു വനിതാ മുഖ്യമന്ത്രിയെ ലഭിക്കണമെന്ന ആഗ്രഹം രാഹുല്‍ ഗാന്ധി തന്നെ പ്രകടിപ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ ഇടപെടലില്‍ കൂടുതല്‍ വനിതകള്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. പികെ ജയലക്ഷ്മിയാണ് പരിഗണനയിലുള്ള മറ്റൊരു പ്രമുഖ നേതാവ്.
Recommended Video
സാരിയിലും സെക്സി ലുക്കില്‍ മലൈക അറോറ: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications