ഹൈക്കോടതി കൈവിട്ടു!! അപ്പുണ്ണിക്ക് ഇനി രക്ഷയില്ല!! ദിലീപിന്‍റെ എല്ലാ രഹസ്യവും ഇനി പരസ്യമാവും...
ജൂലൈ 19നാണ് അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദിലീപിനെ കേസില്‍ അറസ്റ്റ് ചെയ്ത ശേഷം ഇയാള്‍ ഒളിവില്‍പ്പോവുകയായിരുന്നു. തുടര്‍ന്നാണ് അപ്പുണ്ണി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും അപ്പുണ്ണിക്ക് അറിയാമെന്ന് പോലീസിനു വ്യക്തമായിട്ടുണ്ട്. ഇയാളെ അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചിരുന്നില്ല.

ഹൈക്കോടതി കൈവിട്ടു
അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് പ്രോസിക്യൂഷന്‍ വിഭാഗത്തിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ജാമ്യം തള്ളിയതോടെ ഇയാള്‍ക്ക് കീഴടങ്ങുകയല്ലാതെ മറ്റു വഴികളില്ല.

വേണമെങ്കില്‍ ഹാജരാവാം
അപ്പുണ്ണിക്ക് വേണമെങ്കില്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവാമെന്ന് ഹൈക്കോടതി അറിയിച്ചു. ചോദ്യം ചെയ്യുമ്പോള്‍ അപ്പുണ്ണിയെ പീഡിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

ദിലീപിനു തിരിച്ചടി
അപ്പുണ്ണിയുടെ ജാമ്യാപേക്ഷ തള്ളിയത് ദിലീപിനാണ് കനത്ത തിരിച്ചടിയാവുക. കാരണം ഗൂഡാലോചനയെക്കുറിച്ചുള്ള പല വിവരങ്ങളും ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ അപ്പുണ്ണിക്ക് അറിയാമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

ഒളിവില്‍പ്പോയത്
കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷമാണ് അപ്പുണ്ണി അപ്രത്യക്ഷനായത്. ഇയാള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

ഹൈക്കോടതിയെ സമീപിച്ചത്
ജൂലൈ 19നാണ് മുന്‍കൂര്‍ ജാമ്യം തേടി അപ്പുണ്ണി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഇതു പരിഗണിക്കുന്നത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

പങ്കില്ലെന്ന് അപ്പുണ്ണി
നടിയെ ആക്രമിച്ച സംഭവത്തിലോ ഗൂഡാലോചനയിലോ തനിക്കു പങ്കില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അപ്പുണ്ണി വ്യക്തമാക്കിയത്. കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്നും തന്നെയും നാദിര്‍ഷായെയും മാപ്പുസാക്ഷികളാക്കി തെളിവുണ്ടാക്കാനാണ് പോലീസിന്റെ ശ്രമമെന്നും ഹര്‍ജിയില്‍ ഇയാള്‍ ആരോപിച്ചിരുന്നു.

ഒരുമിച്ച് ചോദ്യം ചെയ്യാന്‍ ശ്രമം
അറസ്റ്റ് ചെയ്ത ശേഷം ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ തയ്യാറാവാതിരുന്നതോടെ അപ്പുണ്ണിയെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനായിരുന്നു പോലീസിന്റെ പദ്ധതി. എന്നാല്‍ അപ്പുണ്ണി ഒളിവില്‍പ്പോയതോടെ ഈ സാധ്യതയും അവസാനിക്കുകയായിരുന്നു.

അടുത്ത ബന്ധം
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍സുനിയുടെ സഹതടവുകാരുമായി അപ്പുണ്ണിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ജയിലില്‍ നിന്ന് സുനി നിരവധി തവണ അപ്പുണ്ണിയെ വിളിച്ചതിന്റെ രേഖകളും പോലീസിനു ലഭിച്ചിരുന്നു.

പ്രോസിക്യൂഷന്‍ അറിയിച്ചത്
അപ്പുണ്ണി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്. ഗൂഡാലോചനയില്‍ ഇയാള്‍ പങ്കാളിയാണോയെന്ന് ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തമാവുകയുള്ളൂവന്നെും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സുനിയെ പരിചയപ്പെടുത്തിയത്
പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയത് അപ്പുണ്ണിയാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഗൂഡാലോചന നടന്ന പല സ്ഥലങ്ങളിലും അപ്പുണ്ണിയുടെ സാന്നിധ്യമുണ്ടായെന്നും പോലീസിന് തെളിവ് ലഭിച്ചിരുന്നു.












Click it and Unblock the Notifications