Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം കവരാന്‍ സഹായിച്ചത് ടിപി കേസ് പ്രതികള്‍, ഒളിവില്‍ പോകാനും സഹായിച്ചു; ഞെട്ടിച്ച് അര്‍ജുന്റെ മൊഴി

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ മൊഴി. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടു വരാന്‍ തങ്ങളെ സഹായിച്ചത് ടിപി കേസ് പ്രതികളാണെന്ന് അര്‍ജുന്‍ ആയങ്കി കസ്റ്റംസിനോട് പറഞ്ഞു. കരിപ്പൂരിലെ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അര്‍ജുന്‍ കസ്റ്റംസിനോട് പറയുന്നു. എന്നാല്‍ ഇത് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമായാണ് കസ്റ്റംസ് ഇതിനെ കാണുന്നത്.

കരിപ്പൂര്‍ വിമാനത്താവളം വഴി ഏറ്റവും ഒടുവിലായി നടന്ന സ്വര്‍ണക്കടത്ത് നിഷേധിച്ച അര്‍ജുന്‍ നിഷേധിച്ചെങ്കിലും ഇതിന് മുമ്പ് സ്വര്‍ണക്കടത്തുകാരുടെ പക്കല്‍ നിന്ന് സ്വര്‍ണം കവര്‍ന്നതായി സമ്മതിച്ചു. സ്വര്‍ണക്കടത്തിന് സഹായിച്ച ടിപി കേസ് പ്രതികള്‍ക്ക് ലാഭവിഹിതം പകരമായി നല്‍കിയിരുന്നെന്നും അര്‍ജുന്‍ വ്യക്തമാക്കുന്നു. ടിപി കേസ് പ്രതികള്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തികള്‍ക്കാണ് ലാഭവിഹിതം നല്‍കിയത്.

arjun

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം

കരിപ്പൂര്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോകാന്‍ സഹായം ലഭിച്ചെന്നും പാനൂര്‍ ചൊക്ലി മേഖലയിലാണ് ഒളിവില്‍ അര്‍ജുന്‍ ഒളിവില്‍ പോയത്. കൂടാതെ താന്‍ കരിപ്പൂരില്‍ എത്തിയത് പണം വാങ്ങാനാണെന്നും സ്വര്‍ണം കവരാനല്ലെന്നും അര്‍ജുന്‍ പറയുന്നു. തെളിവില്ലാത്ത കാര്യങ്ങളില്‍ തന്റെ പങ്ക് സമ്മതിച്ച് കേസില്‍ നിന്ന് ഊരിപ്പോകാനുള്ള ശ്രമമാണ് അര്‍ജുന്‍ നടത്തുന്നതെന്നാണ്മ കസ്റ്റംസ് വ്യക്തമാക്കുന്നത്.

അതേസമയം, കേസില്‍ സജേഷിനെ കസ്റ്റഡിയില്‍ എടുക്കാന്‍ തക്ക തെളിവുകളില്ലെന്നാണ് സൂചന. സജേഷിനെ നേരത്തെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. അര്‍ജുന്‍ മൊഴികളില്‍ പരാമര്‍ശിച്ച പേരുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിലൂടെ എല്ലാ കാര്യങ്ങളിലും കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസില്‍ ചിലപ്പോള്‍ ടിപി കേസ് പ്രതികളെ ചോദ്യം ചെയ്‌തേക്കും.

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+