Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ജുനെ പതിനൊന്നാം ദിവസവും കണ്ടെത്താനായില്ല, ഇന്നത്തെ തിരച്ചിലും അവസാനിപ്പിച്ചു

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജൂനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പതിനൊന്നാം ദിവസവും ഫലം കണ്ടില്ല. ഇന്നത്തെ തിരച്ചിലും അവസാനിപ്പിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയാണ് തിരിച്ചടിയായിരിക്കുന്നത്. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഗംഗാവലിപുഴയില്‍ ഇറങ്ങാനായിരുന്നില്ല. നാവികര്‍ക്ക് ലോറിക്കടുത്തേക്ക് എത്താനാവാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇനിയും വൈകും.

പ്രദേശത്താകെ കനത്ത മഴയുണ്ട്. അതുപോലെ പുഴയിലെ ഒഴുക്കും വലിയ വെല്ലുവിളിയാണ്. കൂടുതല്‍ സംവിധാനങ്ങളോടെ ശനിയാഴ്ച്ച തിരച്ചില്‍ തുടരും. അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ചരിഞ്ഞ നിലയിലാണ് ട്രക്കുള്ളത്.

arjun-rescue-mission

തെര്‍മല്‍ ഇമേജിങ് പരിശോധനയില്‍ പുഴയ്ക്കടിയിലെ ലോറിയില്‍ മനുഷ്യശരീരത്തിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്്മി പ്രിയ പറഞ്ഞു. മുങ്ങല്‍ വിദഗ്ധര്‍ ഇന്ന് പുഴയില്‍ ഇറങ്ങാനായി തീവ്ര ശ്രമങ്ങളാണ് നടത്തിയത്. എന്നാല്‍ അതിശക്തമായ ഒഴുക്കിനെ മറികടക്കാനായില്ല.

മുങ്ങല്‍ വിദഗ്ധര്‍ നേരത്തെ വീണ്ടും പരിശ്രമിക്കാമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. പക്ഷേ അത് സാധ്യമാകാതെ വന്നതോടെയാണ് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചത്. രണ്ടുതവണ ഡ്രോണ്‍ വെള്ളത്തില്‍ ഇറക്കാന്‍ ശ്രമിച്ചെങ്കിലും അടിയൊഴുക്കു കാരണം ആ നീക്കം വിജയിച്ചില്ല. നേരത്തെ പുതിയതായി ലഭിച്ച സിഗ്നല്‍ ട്രക്കിന്റേതാവാന്‍ സാധ്യതയെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രാബലന്‍ അറിയിച്ചിരുന്നു.

തിരച്ചിലിനായി പുതിയ ഉപകരണങ്ങള്‍ എത്തിക്കുമെന്നും ദൗത്യ സംഘം അറിയിച്ചിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധര്‍ക്ക് പോകാനായി പോന്‍ട്ടൂണ്‍ പാലം കൊണ്ടുവരും.വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന ഫൈബര്‍ പ്രതലമാണ് പോന്‍ടൂണ്‍ നാലാമത്തെ സിഗ്നല്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുക. നിലവില്‍ ഗംഗാവലി നദിയിലെ അടിയൊഴുക്ക് ഏഴ് നോട്ടിന് മുകളിലാണ്.

ഒഴുക്കിന്റെ ശക്തി മൂന്നിലൊന്നായി കുറഞ്ഞാല്‍ മാത്രമേ നദിയില്‍ നേരിട്ട് ഇറങ്ങി ലോറിക്ക് അരികിലേക്ക് എത്താന്‍ കഴിയുകയുള്ളൂ. ചെളി നിറഞ്ഞ വെള്ളമായതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഒന്നും കാണാനാകില്ല. കനത്ത മഴ തുടരുന്നതിനാല്‍ ഇപ്പോള്‍ ദൗത്യം പ്രായോഗികമല്ലെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.

അതേസമയം ദൗത്യം പൂര്‍ണമാും ഉപേക്ഷിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ച് കൂടുതല്‍ വ്യക്തതയുള്ള ചിത്രം ലഭിക്കാനായി ശ്രമിക്കുന്നുണ്ട്. രണ്ട് ലോങ് ബൂം എക്‌സവേറ്ററുകള്‍ പുഴയ്ക്കരികിലെ മണ്ണ് നീക്കിയും നേരത്തെ പരിശോധന നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+