ഏരൂര്‍ പീഡനം: പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് രക്ഷയില്ല... അവിടെയും ഭീഷണി, കൊല്ലുമെന്ന്...
പൊതു പ്രവര്‍ത്തകനാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്
കൊല്ലം: പീഡനത്തിന് ഇരയായി ഏരൂലില്‍ കൊല്ലപ്പെട്ട ശ്രീലക്ഷ്മിയുടെ കുടുംബത്തിനു നേരെ വീണ്ടും സദാചാര ആക്രമണം. ഇപ്പോള്‍ കുടുംബത്തിവു അഭയം നല്‍കിയിരിക്കുന്ന ഇടത്തു നിന്നും ഒഴിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നതെന്ന് പോലീസിന് പരാതി ലഭിച്ചു. പൊതുപ്രവര്‍ത്തകനായ സജീവ് കുമാറാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

നാടുകടത്തി
ദുര്‍നടപ്പ് ആരോപിച്ച് ശ്രീലക്ഷ്മിയുടെ കുടുംബത്തെ കഴിഞ്ഞ ദിവസം നാട്ടില്‍ നിനന്നും പുറത്താക്കിയിരുന്നു. തുടര്‍ന്നു ഇവര്‍ കുട്ടിയുടെ അച്ഛന്റെ നാടായ കിളിമാനൂരിലേക്ക് പോവുകയായിരുന്നു.

താമസസൗകര്യമൊരുക്കി
കിളിമാനൂരിലും പ്രശ്‌നങ്ങളുണ്ടായതോടെ പൊതുപ്രവര്‍ത്തകനായ സജീവ് ഇവര്‍ക്കു സ്വന്തം വീട്ടില്‍ താമസസൗകര്യമൊരുക്കുകയായിരുന്നു. ഇതോടെ തനിക്കു ഭീഷണി നേരിട്ടതായി സജീവ് പരാതിയില്‍ വ്യക്തമാക്കി.

കൈയേറ്റം ചെയ്തു
ഒരു സംഘമാളുകള്‍ വീട്ടിലെത്തി ശ്രീലക്ഷ്മിയുടെ കുടുംബത്തെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തതായി സജീവ് പോലീസിനു നല്‍കിയ പരാതിയില്‍ വിശദമാക്കി.

വധഭീഷണി
ബാബുരാജ് എന്നയാള്‍ തനിക്കു നേരെ വധഭീഷണി മുഴക്കിയതായി സജീവ് നല്‍കിയ പരാതിയിലുണ്ട്. തന്റെ വീടിനു നേരെ ബോംബെറിയുമെന്നും ബാബുരാജ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

നാട്ടില്‍ നിന്ന് പുറത്താക്കി
പോലീസുകാര്‍ നോക്കിനില്‍ക്കെയാണ് ശ്രീലക്ഷ്മിയുടെ കുടുംബത്തെ കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നു പുറത്താക്കിയത്. കുട്ടിയുടെ മൃതദേഹം പോലും കാണാന്‍ ഇവര്‍ വീട്ടുകാരെ അനുവദിച്ചില്ല.

ദുര്‍നടപ്പുകാരെന്ന്
ദുര്‍നടപ്പുകാരെന്ന് ആക്രോശിച്ചാണ് ഒരു സംഘമാളുകള്‍ ശ്രീലക്ഷ്മിയുടെ കുടുംബത്തെ നാട്ടില്‍ നിന്ന് പുറത്താക്കിയത്. ദുര്‍നടപ്പുകാരായ ഇവരുടെ വീട്ടില്‍ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

പ്രതിയെ എന്തിനു താമസിപ്പിച്ചു?
ശ്രീലക്ഷ്മിയുടെ അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവായ രാജേഷാണ് രകേസിലെ പ്രതി. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള രാജേഷിനെ എന്തിനാണ് വീട്ടില്‍ താമസിപ്പിച്ചതെന്നും നാട്ടുകാര്‍ ചോദിക്കുന്നു. ശ്രീലക്ഷ്മിയുടെ അമ്മയുടെ അനുജത്തിയെ രാജേഷ് നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്നാണ് വിവരം.












Click it and Unblock the Notifications