കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊറട്ടോറിയമില്ല, കറന്റ് ബില്ലില്‍ ഇളവില്ല, നാലുമാസമായി.... വൈറലായി അര്‍ഷാദിന്റെ വാക്കുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇതുവരെ കടകളൊന്നും തുറന്നിട്ടില്ല. വ്യാപാരികള്‍ പ്രതിഷേധിച്ചിട്ട് പോലും സര്‍ക്കാരിന്റെ മനസ്സലിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ അര്‍ഷാദ് എന്ന വ്യാപാരിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ്. സ്വയം തൊഴില്‍ ചെയ്യുന്ന ഓരോ വ്യക്തിയും പറയാന്‍ വിചാരിച്ച കാര്യമാണ്. മൊറട്ടോറിയമോ നികുതിയിളവോ കറന്റ് ബില്ലിലെ ഇളവോ അടക്കമുള്ളവ ഇല്ലാതെ കടകള്‍ അടച്ചിടുന്നതിന്റെ യുക്തിയെയാണ് അഷ്‌റഫ് ചോദ്യം ചെയ്തത്.

1

സര്‍ക്കാരിന്റെ ടിപിആര്‍ സംവിധാനം അശാസ്ത്രീയമാണെന്നും അഷ്‌റഫിന്റെ വാക്കുകളിലുണ്ട്. നെടുമങ്ങാട് നഗരസഭയില്‍ നിന്ന അവലോകനത്തിലായിരുന്നു അര്‍ഷാദ് വൈകാരികമായി സംസാരിച്ചതായി. ഈ വീഡിയോ പിന്നീട് എല്ലാവരും ഏറ്റെടുക്കുകയായിരുന്നു. വരുമാനം നിലച്ചു, ലോണ്‍ അടയ്ക്കാനുണ്ട്. മൊറട്ടോറിയമില്ല. വാടക കൊടുക്കണം, കറന്റ് ബില്ലിലും കുറവില്ല. ഇങ്ങനെ ഒന്നും കുറയ്ക്കാന്‍ തയ്യാറാവാതെ കടകള്‍ മാത്രം അടച്ചിട്ട് സഹകരിക്കണം എന്ന് പറയുന്ന വാദം ശരിയല്ലെന്നും അര്‍ഷാദ് പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം പിടിച്ചാല്‍ പ്രശ്‌നമാണ്. ശമ്പളം വേണ്ടെന്ന് വെക്കാന്‍ അവര്‍ക്കാകില്ല. നേരത്തെ ഒരു ദിവസത്തെ ശമ്പളം പിടിച്ചപ്പോഴുള്ള പ്രശ്‌നങ്ങള്‍ കണ്ടതാണ്. വ്യാപാരികള്‍ പക്ഷേ സ്വയം തൊഴില്‍ കണ്ടെത്തിയവരാണ്. കഴിഞ്ഞ നാല് മാസത്തോളമായി വ്യാപാരികള്‍ കടകള്‍ തുറന്നിട്ട്. നാട്ടില്‍ കടകള്‍ തുറക്കുമ്പോള്‍ കാസര്‍കോട്ടേക്ക് തിരുവനന്തപുരത്ത് നിന്ന് കെആര്‍ടിസി ഓടുമ്പോഴുണ്ടാകുന്ന റിസ്‌കൊന്നും ഉണ്ടാവാന്‍ പോകുന്നില്ല. ഭാര്യയുടെ കെട്ടുതാലി പോലും പണയം വെച്ചിട്ടാണ് പലരും തൊഴില്‍ തുടങ്ങിയതെന്നും അര്‍ഷാദ് പറഞ്ഞു.

Recommended Video

cmsvideo
കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ വെറും 210 പേര്‍ക്കാണ് കൊവിഡുള്ളത്. അത് ഡി കാറ്റഗറിയിലാണ് ഉള്ളത്. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 2270 പേരാണ് 25ാം തിയതിയിലെ കണക്ക് പ്രകാരമുള്ളത്. എന്നാല്‍ ബി കാറ്റഗറിയിലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്ളത്. ഇത് എന്ത് കണക്കാണ്. നെടുമങ്ങാട് ഒരിക്കലും ഡി കാറ്റഗറിയില്‍ വരില്ലെന്നും അര്‍ഷാദ് പറയുന്നു. 80 ദിവസമായി ഇത് സഹിക്കുകയാണ്. ചെരുപ്പ് പൊട്ടിയവനല്ലേ ചെരുപ്പ് വാങ്ങാന്‍ പോകൂ? ഫാന്‍സിയിലും തുണിക്കടയിലും അത്യാവശ്യക്കാര്‍ മാത്രമേ പോകൂ. കഴിഞ്ഞ നാല് മാസമായി ഇത് സഹിക്കുന്നു. ബാങ്കുകാര്‍ അടക്കം വിളിക്കുന്നുണ്ട്. കട വാടക അടക്കം മുടങ്ങി. പലരും ആത്മഹത്യയുടെ വക്കിലാണെന്നും അഷ്‌റഫ് വൈകാരികമായി പറഞ്ഞു.

English summary
arshad a merchant from nedumangad says merchants on the verge of suicide because of lock down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X