ദിലീപ് അനുകൂല ലേഖനം: സെബാസ്റ്റ്യന്‍ പോള്‍ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം രാജിവക്കണമെന്ന് എംപി ബഷീര്‍

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ദിലീപിനെ പിന്തുണച്ചുകൊണ്ട് ലേഖനം എഴുതിയ സെബാസ്റ്റ്യന്‍ പോളിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലെ വിമര്‍ശനം തുടരുകയാണ്. ഇത്തരം ഒരു ലേഖനം എഴുതിയ സെബാസ്റ്റിയന്‍ പോള്‍ സൗത്ത് ലൈവിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം രാജിവക്കണം എന്നാണ് മുന്‍ എഡിറ്ററും സ്ഥാപകനും ആയ എംപി ബഷീര്‍ ആവശ്യപ്പെടുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബഷീര്‍ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയായിരുന്നില്ല സൗത്ത് ലൈവ് തുടങ്ങിയത് എന്ന് പറഞ്ഞുകൊണ്ടാണ് എംപി ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

Basheer Sebastian Paul

വാര്‍ത്തകളോടും പ്രശ്‌നങ്ങളോടും ഒരു ചെറു വാര്‍ത്താ സംഘം പുലര്‍ത്തുന്ന സത്യസന്ധതയ്ക്ക് നേര്‍ക്കുള്ള കാര്‍ക്കിച്ചുതുപ്പലായിപ്പോയി സെബാസ്റ്റിയന്‍ പോളിന്റെ ലേഖനം എന്നും എംപി ബഷീര്‍ വിമര്‍ശിക്കുന്നുണ്ട്.

ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇതിനുവേണ്ടിയായിരുന്നില്ല സൗത്ത് ലൈവ് തുടങ്ങിയത്
സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള അനിശ്ചിതത്വങ്ങളെയും കുറച്ചെങ്കിലും മഞ്ഞപുരട്ടമെന്ന സമ്മര്‍ദ്ദങ്ങളെയും ആ ടീം അതിജീവിച്ചത് ജേണലിസത്തോടുള്ള സത്യസന്ധത മുറുകെ പിടിച്ചാണ്. പിഴവുകള്‍ ഒന്നും പറ്റിയിട്ടില്ലെന്നല്ല. സാമൂഹ്യമായ കരുതലാണ് ആ ചെറിയ ന്യൂസ് റൂമിന്റെ രാഷ്ട്രീയം. 'നമ്മുടെ സമൂഹത്തെ കൂടുതല്‍ ജീവിക്കാന്‍ കൊള്ളാവുന്നതാക്കാന്‍ നടക്കുന്ന എണ്ണമറ്റ പ്രയത്നങ്ങളുടെ ഒരു തുള്ളിയെങ്കിലും ആവുക'യെന്നതായിരുന്നു അതിന്റെ ലക്ഷ്യം.

വാര്‍ത്തകളോടും പ്രശ്‌നങ്ങളോടും ഒരു ചെറു വാര്‍ത്ത സംഘം പുലര്‍ത്തുന്ന സത്യസന്ധതയ്ക്ക് നേരെയുള്ള കാര്‍ക്കിച്ച് തുപ്പലായിപോയി സെബാസ്റ്റ്യന്‍പോളിന്റെ ലേഖനം. എഴുതി തയ്യാറാക്കാതെ തന്നെ, ജേണലിസ്്റ്റുകളുടെ സാമൂഹ്യബോധം കൊണ്ട്, നമുക്ക് നടപ്പിലാക്കാന്‍ കഴിയുമെന്ന് സെബാസ്റ്റ്യന്‍ പോള്‍ തന്നെ പറയാറുണ്ടായിരുന്ന സൗത്ത് ലൈവിന്റെ എഡിറ്റോറിയല്‍ സംഹിതയില്‍നിന്നുള്ള പിന്‍മാറ്റമാണിത്. സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മുതല്‍ ട്രെയിനി ജേണലിസ്റ്റുകള്‍വരെയുള്ളവര്‍ ചീഫ് എഡിറ്ററെ തള്ളിപറയുന്നത് അതുകൊണ്ടാണ്.


സെബാസ്റ്റ്യന്‍പോളിന്റെ വിശ്വാസ്യത വേറെ വിഷയമാണ്. 23 ലക്ഷത്തിലേറെ മാസാന്ത വായനക്കാരുള്ള ( നാല് മാസ്ം മുമ്പുള്ള കണക്കാണ്് ഇപ്പോള്‍ കൂടിക്കാണും..) സൗത്ത് ലൈവിന്റെ വിശ്വാസ്യതയാണ് പ്രധാനം. അത് നിലനിര്‍ത്താന്‍ ഒരു വഴിയെ ഇനി ഉളളൂ. സെബാസ്റ്റ്യന്‍ പോള്‍ ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്നും ഒ്‌ഴിയുക

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Article Supporting Dileep: MP Basheer demands resignation of Sebastian Paul

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്