കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിത്രകലയുടെ അമൂല്യ പ്രതിഭയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി

  • By Sreejith Kk
Google Oneindia Malayalam News

വടകര:പ്രമുഖ ചിത്ര കലാകാരനും,നാടക രംഗത്തെ പ്രതിഭയുമായിരുന്ന മധു മടപ്പള്ളിയ്ക്ക് നാടിൻറെ അന്ത്യഞ്ജലി.അമൂർത്തമായ ചിത്രകലയുടെ വക്താവ്,പ്രൊഫഷണൽ അമേച്വർ നാടകരംഗത്തെ പ്രതിഭ എന്നീരംഗങ്ങളിൽ വ്യത്യസ്ഥത പുലർത്തിയ വ്യക്തിത്വമാണ് ഇന്നലെ മരണപ്പെട്ട മധു മടപ്പള്ളി എന്ന കലാകാരനിലൂടെ കലാമേഖലക്ക് നഷ്ടമായത്.

ഷുഹൈബ് വധക്കേസില്‍ നാടകീയ രംഗങ്ങള്‍; സിപിഎമ്മുകാര്‍ കീഴടങ്ങി, എത്തിയത് നേതാക്കള്‍ക്കൊപ്പംഷുഹൈബ് വധക്കേസില്‍ നാടകീയ രംഗങ്ങള്‍; സിപിഎമ്മുകാര്‍ കീഴടങ്ങി, എത്തിയത് നേതാക്കള്‍ക്കൊപ്പം

താൻ വളർന്ന് പന്തലിച്ച നാടിൻറ പേരിൽ പ്രസിദ്ധനായ മധു മടപ്പളളിയുടെ അകാല ചരമം കലാലോകത്തിന് തന്നെ വലിയൊരു നഷ്ടമാണ് . മടപ്പളളികോളേജിലെ പഠനകാലത്തുതന്നെ മടപ്പളളി തിയേറ്റേഴ്സിലൂടെ കലാരംഗത്ത് പ്രവർത്തിച്ച് ഉയർച്ചയുടെ പടവുകൾ കയറി. സ്കൂൾ ഓഫ്ഫൈൻആർട്സിൽ ചിത്രകലാവദ്യാഭ്യാസം നേടി. ബാഗ്ളൂർ, മുംബൈ,ഗോവ, ഹൈദരബാദ്,ഡൽഹി ,ദുബായ് തുടങ്ങീ രാജ്യത്തിനകത്തും പുറത്തുമായി ചിത്രകലാ പ്രദർശനം നടത്തിയ മധു മടപ്പള്ളിക്ക് ലളിതകലാ അക്കാദമി , മുതുകുളം അവാർഡ് , കലാദർപ്പണംതുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.

 madhu

നാടകരംഗത്തും മികച്ച രംഗങ്ങൾ കാഴ്ചവെക്കാൻ ഈ കലാകാരന് കഴിഞ്ഞു. ഒഞ്ചിയം പ്രഭാകരനും വിജയൻ കുന്നുമ്മക്കരയും ചേർന്ന് ഒരുക്കിയ ' ഉപസംഹാരം ' എന്ന നാടകം നാടിൻറ അംഗീകാരം നേടിക്കൊടുത്തു. വടകര വരദയുടെ പി.എം.താജ് സംവിധാനം ചെയ്ത 'ഉത്രം തിരുനാളിൻറ കല്പന പോലെ ' എന്ന നാടകത്തിലും മധു ശ്രദ്ധേയനായി.സാമൂഹിക പ്രാധാന്യമുളളതുംവേറിട്ട ശൈലിയുമായിരുന്നു മധുവിൻറ വ്യക്തിമുദ്ര . ഫാസിസത്തിനെതിരെ ഭാര്യയും മക്കളും അടങ്ങിയ കലാകുടുംബം ചിത്രരചന നടത്തിയത് സമൂഹത്തോടുളള കടപാടിൻറ സൂചനയായിരുന്നു.ഇന്നലെ വൈകീട്ടോടെ കലാ,സാംസ്‌കാരിക,രാഷ്ട്രീയ രംഗത്തെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു

English summary
artist madhu madapally passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X