അരുവിക്കരയില്‍ സിപിഎം ഭയക്കുന്നു... രാജഗോപാലിനെ
തിരുവനന്തപുരം: അരുവിക്കരയില്‍ സിപിഎം പരാജയം മണക്കുന്നുണ്ടോ...? വോട്ടെണ്ണലിന്റെ തലേന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനം നടത്തി ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു എന്ന് പറയുമ്പോള്‍ വേറെ എന്താണ് സംശയിക്കേണ്ടത്?
ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുവെന്നാണ് കോടിയേരി പറയുന്നത്. ആറായിരം മുതല്‍ പതിനായിരം വരെ വോട്ടുകള്‍ക്ക് എം വിജയകുമാര്‍ വിജയിക്കും എന്ന് കണക്ക് കൂട്ടിയവര്‍ക്ക് എവിടെയാണ് പിഴച്ചത്. അല്ലെങ്കില്‍ പെട്ടെന്ന് എന്താണ് അവര്‍ പുതിയതായി കണ്ടെത്തിയത്?

സത്യം ഇതാണ്, അരുവിക്കരയില്‍ സിപിഎം ഇപ്പോള്‍ ഭയക്കുന്നത് ഒ രാജഗോപാലിനെയാണ്. കാരണം ഭിന്നിച്ചുപോയ ഭരണവിരുദ്ധ വോട്ടുകള്‍ ബിജെപിയുടെ അക്കൗണ്ടിലേക്ക് പോയാല്‍ പരാജയം സുനിശ്ചിതമാണെന്ന് സിപിഎം തന്നെ കരുതുന്നു.
സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം ഒ രാജഗോപാല്‍ മുപ്പതിനായിരത്തിലധികം വോട്ടുകള്‍ നേടും എന്നാണ്. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ വെറും 7,694 വോട്ടുകള്‍ മാത്രം നേടിയ ബിജെപി ഇത്തവണ നാലിരട്ടി വോട്ട് നേടിയാല്‍, അത് തന്നെ ആയിരിക്കും അരുവിക്കരയുടെ വിധി നിര്‍ണയിക്കുക.
വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഉണ്ടായ തരംഗം ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്. സാധാരണ ഗതിയില്‍ ബിജെപിയ്ക്ക് ലഭിയ്ക്കുന്ന അധിക വോട്ടുകള്‍ സിപിഎമ്മിന് ഗുണകരമാകേണ്ടതാണ്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെ ആയേക്കില്ലെന്ന ഭയമാണ് ഇപ്പോള്‍ സിപിഎമ്മിനെ നയിക്കുന്നത്.












Click it and Unblock the Notifications