കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി പിണമായി...എട്ടില്‍ ഏഴിലും ശബരി തന്നെ

Google Oneindia Malayalam News

തിരുവനന്തപുരം: ഒരു മാസം മുഴുവന്‍ അരുവിക്കരയില്‍ ഉണ്ടുറങ്ങി പ്രവര്‍ത്തിച്ചിട്ടും പിണറായി വിജയന്റെ സംഘടനാ പാടവത്തിന് വിജയം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. സംഘടനാ തലത്തില്‍ മാത്രം പ്രവര്‍ത്തിച്ച പിണറായി വിജയന് ഇടതുമുന്നണിയുടെ വോട്ടുകള്‍ പോലും കൃത്യമായി പെട്ടിയിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് തിരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായി.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കിയ പഞ്ചായത്തുകളില്‍ പോലും സിപിഎം രണ്ടാം സ്ഥാനത്തായി. സിപിഎം ഭരിയ്ക്കുന്ന പഞ്ചായത്തുകളിലും ശബരിനാഥന്റെ മുന്നേറ്റം തന്നെയാണ് കണ്ടത്. എട്ട് പഞ്ചായത്തുകളില്‍ ഒരു സ്ഥലത്ത് മാത്രമാണ് വിജയകുമാറിന് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത്.

pinarayi-vijayan-6

കണക്കെടുത്തും ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും സജീവമായ പിണറായി വിജയന് സംഘടനാതലത്തില്‍ ഏല്‍ക്കുന്ന വന്‍ പരാജയം കൂടിയാണ് അരുവിക്കരയില്‍ സംഭവിച്ചിരിയ്ക്കുന്നത്.

ആദ്യം വോട്ടെണ്ണിയ തൊളിക്കോട് പഞ്ചായത്തില്‍ ശബരിനാഥന് 1,422 വോട്ടുകളുടെ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. ഇടതുകോട്ടയായ വിതുരയിലും ആര്യനാടും, ഉഴമലയ്ക്കലും എല്ലാം ശബരി തന്നെ മുന്നിലെത്തി. വിതുരയില്‍ 1052 , ആര്യനാട് 1449 , ഉഴമലയ്ക്കല്‍ 368 എന്ന നിലയിലാണ് ശബരിനാഥന് ലീഡ് നേടിയത്. അരുവിക്കരയില്‍ മാത്രമാണ് വിജയകുമാറിന് ലീഡ് നേടാനായത്. അതും വെറും 133 വോട്ടുകളുടെ ഭൂരിപക്ഷം മാത്രം.

ഈ ഒരു കാര്യം ഉയര്‍ത്തിക്കാണിച്ച് തന്നെ പിണറായി വിജയന്റെ സംഘാടന പാടവം ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വിഎസിന്റെ നേതൃത്വത്തില്‍ ഇത്തരം ഒരു ചോദ്യം ഉയര്‍ന്നാല്‍ അതിനെ പ്രതിരോധിയ്ക്കുക പിണറായിയ്ക്ക് എളുപ്പമാകില്ല.

English summary
Aruvikkara By Election is the failure of Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X