കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് അവിശുദ്ധ ഇടപാട്; ആര്‍എസ്പിയെ തോല്‍പിക്കാന്‍ കൂട്ടുനിന്നെന്ന് പ്രേമചന്ദ്രന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ ആര്‍എസ്പി തോല്‍ക്കാന്‍ കാരണമായത് സിപിഎമ്മിന്റെ അവിശുദ്ധ കൂട്ടുകെട്ടുമൂലമാണെന്ന് ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍ കെ പ്രേമചന്ദ്രന്‍ ആരോപിച്ചു. അരുവിക്കര തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി സ്ഥാനാര്‍ഥിയായതുകൊണ്ടാണ് കഴിഞ്ഞതവണ തോറ്റതെന്ന കോടിയേരിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സിപിഎം അവിശുദ്ധ ഇടപാടിലൂടെ ആര്‍എസ്പിയെ തോല്‍പ്പിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു. ആര്യനാട് കെ പങ്കജാക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ തോല്‍ക്കാന്‍ കാരണം സിപിഎമ്മിന്റെ ഇത്തരത്തിലുള്ള സമീപനം മൂലമാണ്. ഇടതുപക്ഷ ഘടകക്ഷികളായ സിപിഐ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ഗൗരവമായി കാണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

nk-premachandran

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി കാര്‍ത്തികേയനെതിരെ മത്സരിച്ചത് ആര്‍ എസ് പി ആയിരുന്നു. പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയത്. വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ തുണച്ചിരുന്ന മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാന്‍ ആര്‍എസ്പിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍, ഒരുവര്‍ഷം മുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി എ സമ്പത്തിന് മണ്ഡലത്തില്‍ 4,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വ്യത്യസ്ത ഫലങ്ങളാണ് നല്‍കുകയെങ്കിലും അഴിമതിക്കെതിരെ ജനങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന് മറുപടി നല്‍കുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. ജനസമ്മതനായ സ്ഥാനാര്‍ഥി വിജയകുമാറിന് മണ്ഡലത്തിലുള്ള പരിചയസമ്പത്തും ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും കണക്കുകൂട്ടുന്നു.

English summary
Aruvikkara election; NK Premachandran against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X