കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്ത് വിവാദം: 'സി ബി ഐ അന്വേഷണം വേണ്ട'; കോടതിയിൽ ആര്യ രാജേന്ദ്രനെ സംരക്ഷിച്ച് സർക്കാർ

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ നിയമനത്തിൽ പാർട്ടിപ്പട്ടിക തേടി അയച്ച കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെ സംരക്ഷിച്ച് സംസ്ഥാന സർക്കാർ. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് താൻ കത്തയച്ചിട്ടില്ലെന്നും പുറത്തുവന്ന കത്ത് തന്റേതല്ലെന്നും മേയർ മൊഴി നൽകിയതായി സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാരിന്റെ പ്രതികരണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാരിന്റെ പ്രതികരണം.

കത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ടതില്ല എന്നാണു സർക്കാർ‌ കോടതിയിൽ പറഞ്ഞിട്ടുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. അതിനാൽ കേസ് അന്വേഷിക്കാനുള്ള സമയം ക്രൈെബ്രാഞ്ചിന് അനുവദിക്കണം. വ്യാജരേഖ ചമച്ചത് ഉൾപ്പെടെയുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ട് പോവുകയാണ്.

arya new

അതിനിടയിൽ കോടതി ഇടപെടലോ അന്വേഷണ ഏജൻസിയെ മാറ്റുകയോ ചെയ്യരുതെന്നും സർക്കാർ പറഞ്ഞു. മേയർ സ്ഥലത്തില്ലാത്ത സമയത്താണ് കത്ത് തയാറാക്കപ്പെട്ടതെന്നും സർക്കാർ‌ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മേയർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചത്.

യാത്ര ചെയ്തത് 415 കിലോമീറ്റര്‍, 205 കിലോ ഉള്ളിയുടെ വില 8 രൂപ..എന്താണ് സംഭവിച്ചത്?യാത്ര ചെയ്തത് 415 കിലോമീറ്റര്‍, 205 കിലോ ഉള്ളിയുടെ വില 8 രൂപ..എന്താണ് സംഭവിച്ചത്?

കേസിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണം എന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് വാർഡ് മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ ഹർജി നൽകിയത്. ഇത്തരത്തിൽ പരാതി നൽകിയ ഉടൻ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു. ജസ്റ്റിസ് കെ ബാബുവാണ് വാദം കേട്ടത്.

കേസിൽ വിശദമായ വാദം കേൾക്കുകയാണ് ജസ്റ്റിസ് കെ. ബാബു. കത്ത് വിവാദമായതോടെ അന്വേഷണം ആവശ്യപ്പെട്ട് മേയർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചത്.

കത്ത് വിവാദത്തിൽ‌ ആര്യ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. കത്തെഴുതാൻ നിർദേശിച്ചിട്ടില്ലെന്നാണ് ആര്യ രാജേന്ദ്രൻ പറഞ്ഞത്. ലെറ്റർ പാഡ് ദുരൂപയോഗം ചെയ്തതാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ജലീൽ തോട്ടത്തിലിന് ആര്യ മൊഴി നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നാണ് ജീവനക്കാരും മൊഴി നൽകിയിട്ടുള്ളത്.

English summary
Arya Rajendran's letter controversy: Govt tells court no need for CBI probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X