ദിലീപിന് നീരസം തോന്നാൻ കാരണം? ആഷിഖ് അബു തുറന്നടിക്കുന്നു... എല്ലാം 'ആ' സിനിമ കാരണം!

  • By: Akshay
Subscribe to Oneindia Malayalam
ദിലീപിന് ആഷിഖ് അബുവിനോട് നീരസം തോന്നാന്‍ കാരണം ഇതാണ് | Oneindia Malayalam

കൊച്ചി: താനും ദിലീപും തമ്മിൽ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സംവിധായകൻ അഷിഖ് അബു. നീരസം തോന്നിയിട്ടുണ്ടെങ്കിൽ അത് റാണി പത്മിനി എന്ന സിനിമയ്ക്ക് ശേഷമായിരിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലാണ് വീണ്ടും നടിക്ക് പിന്തുണ പ്രഖ്യാപിച്ച് അഷിഖ് അബു പോസ്റ്റ് ഇട്ടിരിക്കുന്നത്. ആഷിഖ് അബുവിന്റെ റാണി പത്മിനിയിലെ നായിക മഞ്ജു വാര്യർ ആയിരുന്നു.

മഹാരാജാസില്‍ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വര്‍ണ്ണക്കാഴ്ചകള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് മഹാരാജാസില്‍ വെച്ചുനടന്നപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടതും സൗഹൃദത്തില്‍ ആവുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നു. ഫാന്‍സ് അസോസിയേഷന്‍ രൂപപെടുന്നതിനു മുന്‍പ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമ ഹോള്‍ഡ് ഓവര്‍ ആവാതിരിക്കാന്‍ മഹാരാജാസ് ഹോസ്റ്റലില്‍ നിന്ന് പല കൂട്ടമായി വിദ്യാര്‍ത്ഥികള്‍ തീയേറ്ററുകളില്‍ എത്തുകയും, കൗണ്ടര്‍ ഫോയിലുകള്‍ സഹോദരന്റെ കയ്യിലും ആലുവ പറവൂര്‍ കവലയിലെ വീട്ടില്‍ എത്തുകയും ചെയ്തിട്ടുണ്ടെന്നും അഷിഖ് അബു ഓർത്തെടുക്കുന്നു.

സുഹൃത്തെന്ന നിലയിലെ പിന്തുണ

സുഹൃത്തെന്ന നിലയിലെ പിന്തുണ

തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങൾ ദിലീപ് എന്ന മുൻ മഹാരാജാസുകാരന് നൽകിയത്.

എല്ലാ സ്നേഹവും തിരികെ തന്നു

എല്ലാ സ്നേഹവും തിരികെ തന്നു

ഞങ്ങൾ ചെയ്ത സഹായത്തിന് എല്ലാ സ്നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ടെന്നും ആഷിഖ് അബു പറയുന്നു.

എല്ലാ സഹകരണവും ഉണ്ടായിരുന്നു

എല്ലാ സഹകരണവും ഉണ്ടായിരുന്നു

ഞങളുടെ ക്യാമ്പസ് ഫിലിം കോളേജ് ഓഡിറ്റോറിയത്തിൽ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്ത് ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിരോധം മാനുഷികം, മാനിക്കുന്നു

വിരോധം മാനുഷികം, മാനിക്കുന്നു

സിനിമയിൽ പല കാലഘട്ടത്തിൽ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി. എന്തെങ്കിലും തരത്തിൽ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കിൽ റാണി പത്മിനിക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നുവെന്നും അഷിഖ് അബു പറയുന്നു.

മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപെടും

മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപെടും

മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപെടും, നിസ്സംശയം.
നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴിൽ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം എന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ദിലീപ് ഫാന്‍സ് ചെയര്‍മാന്‍

ദിലീപ് ഫാന്‍സ് ചെയര്‍മാന്‍

ദിലീപിനെ അനുകൂലിച്ച് സംസാരിച്ച സെബാസ്റ്റ്യന്‍ പോളിനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട ആഷിക്ക് അബുവിനെതിരെ ദിലീപ് ഫാന്‍സ് ചെയര്‍മാന്‍ റിയാസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

സൂത്രധാരൻ ആഷിഖ് അബുവോ?

സൂത്രധാരൻ ആഷിഖ് അബുവോ?

ദിലീപ് പരാതിപ്പെട്ട ഗൂഢാലോചന സംഘത്തിലെ പ്രധാന സുത്രധാരന്‍ താനോണോ എന്ന് സംശയമുണ്ടെന്ന രീതിയിലാണ് റിയാസ് ആഷിക് അബുവിനോട് പ്രതികരിച്ചിരുന്നത്.

പിന്തുണച്ചവരെ വിമർ‌ശിച്ചു

ദിലീപിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയ സെബാസ്റ്റ്യന്‍ പോള്‍, ശ്രീനിവാസന്‍ എന്നിവരെ ആഷിക് അബു വിമര്‍ശിച്ചിരുന്നു. ഈയവസരത്തിലാണ് റിയാസ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

English summary
AShiq Abu's facebook post against dileep
Please Wait while comments are loading...