കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിനു വി ജോണിനെ കള്ളക്കേസില്‍ കുടുക്കി': അവസാന കണ്ണിയായിരിക്കില്ല, രൂക്ഷ വിമർശനവുമായി കെയുഡബ്ല്യൂജെ

Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ രൂക്ഷ വിമർശനവുമായി കേരള പത്രപ്രവർത്തക യൂണിയന്‍. വാർത്താചർച്ചക്കിടെ നടത്തിയ പരാമർശത്തിന്‍റെ പേരിലാണ്​ ഏഷ്യാനെറ്റ്​ ന്യൂസിന്‍റെ മുതിർന്ന മാധ്യമ പ്രവർത്തകൻ വിനു വി. ജോണിനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് യൂണിയന്‍ അധ്യക്ഷന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.

ഇത്​ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി മാത്രമല്ല. ജനാധിപത്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും പൗരാവകാശങ്ങളിലും വിശ്വസിക്കുന്ന ഓരോരുത്തരും ഇതിനെതിരെ ശക്​തമായ ചെറുത്തുനിൽപ്പ്​ ഉയർത്തേണ്ടതുണ്ടെന്നും യൂണിയന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. യൂണിയന്‍ ഭാരവാഹി കെപി റജി പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെ..

'സുനിക്കെതിരെ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ പെണ്‍കുട്ടിക്കെങ്കിലും ഇങ്ങനൊരു ഗതി വരില്ലായിരുന്നു''സുനിക്കെതിരെ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ പെണ്‍കുട്ടിക്കെങ്കിലും ഇങ്ങനൊരു ഗതി വരില്ലായിരുന്നു'

കേസിൽ കുടുങ്ങുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം

കേസിൽ കുടുങ്ങുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം അനുദിനം കൂടിവരികയാണു നമ്മുടെ രാജ്യത്ത്​. കേസിൽ കുടുങ്ങുന്ന എന്ന പ്രയോഗം തന്നെ എന്‍റെ പിഴ. ഭരണകൂടങ്ങൾ ആസൂത്രിതമായി കേസിൽ കുടുക്കുന്ന മാധ്യമ പ്രവർത്തകർ നാൾക്കുനാൾ വർധിച്ചുവരുന്നു എന്നു തന്നെ പറയണം. അപ്രിയകരമായ സത്യങ്ങൾ പുറത്തുവിടുന്നതോ അഹിതകരമായ പരാമർശങ്ങൾ നടത്തുന്നതോ ഒക്കെ ആണ്​ അവർ ചെയ്യുന്ന മഹാപാതകങ്ങൾ. രാജ്യ​ദ്രോഹം, കലാപാഹ്വാനം തുടങ്ങിയ ചെറിയ കുറ്റങ്ങളാണു മഹാപാതകങ്ങൾക്കു മേൽ ചുമത്തുന്നത്​ എന്നതു മാത്രമാണ്​ ആശ്വാസം!

ഹോട്ട് ലുക്കില്‍ റംസാനൊപ്പം തകർത്താടി പ്രിയവാര്യർ: ശ്രദ്ധേയമായി പുത്തന്‍ ലുക്ക്

ബി.ജെ. പി മു ൻ വക്താ​വ് നൂപുർ ശർമയു​ടെ പ്രവാ​ച​ക നിന്ദ

ബി.ജെ. പി മു ൻ വക്താ​വ് നൂപുർ ശർമയു​ടെ പ്രവാ​ച​ക നിന്ദ പുറത്തു​കൊ​ണ്ടു​വ​ന്ന​തിന് പ്രതികാര നടപടിക്കി​രയായ ആൾ​ട്ട്​ ന്യൂ​സ് സഹസ്ഥാ​പകൻ മുഹ​മ്മ​ദ് സുബൈ​റിന് യു.പി പൊ​ലീ​സ് രജിസ്റ്റ​ർ ചെ​യ്ത എ​ല്ലാ കേ​സിലും സു​പ്രീം​കോ​ടതി ഇടക്കാ​ല ജാമ്യം അനുവദി​ച്ച വാർത്ത പുറത്തുവരുമ്പോൾ തന്നെയാണ്​ രാജ്യത്തെ ഏറ്റവും പ്രബുദ്ധ ജനതയെന്നു സ്വയം ഊറ്റംകൊള്ളുന്ന മലയാളികളുടെ നാട്ടിൽ പ്രമുഖ മാധ്യമ പ്രവർത്തകനെ പൊലീസ്​ കേസിൽ കുടുക്കിയ വാർത്ത പുറത്തുവരുന്നത്​.

വിനു വി. ജോണിനെ കള്ളക്കേസിൽ കുടുക്കിയി

വാർത്താചർച്ചക്കിടെ നടത്തിയ പരാമർശത്തിന്‍റെ പേരിലാണ്​ ഏഷ്യാനെറ്റ്​ ന്യൂസിന്‍റെ മുതിർന്ന മാധ്യമ പ്രവർത്തകൻ വിനു വി. ജോണിനെ കള്ളക്കേസിൽ കുടുക്കിയിരിക്കുന്നത്​.
ജനാധിപത്യത്തിൽ മാധ്യമങ്ങൾ പ്രതിപക്ഷ ശബ്​ദം ആണെന്നാണു വിഖ്യാതരായ രാഷ്ട്രീയ ചിന്തകരെല്ലാം തന്നെ പറഞ്ഞുവെച്ചിട്ടുള്ളത്​. പക്ഷേ, നമ്മുടെ രാജ്യത്ത്​ എതിർപ്പിന്‍റെ സ്വരങ്ങൾക്കെല്ലാം രാജ്യദ്രോഹത്തിന്‍റെ മുദ്രയാണ്​.

അഹിതകരമായ ശബ്​ദങ്ങൾ കലാപാഹ്വാനങ്ങളായി

അഹിതകരമായ ശബ്​ദങ്ങൾ കലാപാഹ്വാനങ്ങളായി മുദ്രകുത്തപ്പെടുന്നു. അപ്രിയകരമായ വാർത്തകൾക്കു നേരെ കലാപാഹ്വാനം നടത്തുന്നവർക്കെതിരെയാണ്​ യഥാർഥത്തിൽ പൊലീസ്​ കേസെടുക്കേണ്ടത്​. സ്വന്തം താൽപര്യങ്ങൾക്ക്​ അഹിതമായ വാർത്തകൾക്കു നേരെ ആക്രമണോത്സുകമായ ആക്രോശങ്ങൾ നടത്തുന്ന ഇവരാണ്​ യഥാർഥത്തിൽ ജനാധിപത്യ മൂല്യങ്ങളെയും ഭരണവ്യവസ്ഥയെയും അട്ടിമറിക്കാൻ ശ്രമിക്കുന്നത്​.

വിനു വി. ജോൺ ഈ കേസ്​ പരമ്പരയിലെ അവസാന കണ്ണി

ഇക്കൂട്ടർക്ക്​ കൊടിയുടെ നിറഭേദങ്ങൾ ഇല്ലാതാവുന്നു എന്നതാണു വർത്തമാനകാല അനുഭവങ്ങളിൽനിന്നു വ്യക്​തമാവുന്നത്​. വിനു വി. ജോൺ ഈ കേസ്​ പരമ്പരയിലെ അവസാന കണ്ണിയാവുമെന്ന്​ അതുകൊണ്ടുതന്നെ ഒരു നിലയ്ക്കും ​പ്രതീക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണ്​. ഒട്ടേറെ മാധ്യമപ്രവർത്തകർ മുമ്പും ഈ കണ്ണികളിൽ തളയ്ക്കപ്പെട്ടിട്ടുണ്ട്​. ഇനിയും അതിനുള്ള സാധ്യതകൾ ഏറെ ശക്​തമായി ബാക്കി നിൽക്കുന്നു.

ഇത്​ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി മാത്രമല്ല

ഇത്​ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി മാത്രമല്ല. ജനാധിപത്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും പൗരാവകാശങ്ങളിലും വിശ്വസിക്കുന്ന ഓരോരുത്തരും ഇതിനെതിരെ ശക്​തമായ ചെറുത്തുനിൽപ്പ്​ ഉയർത്തേണ്ടതുണ്ട്​. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്‍റെ പേരിൽ ഭർത്സിക്കപ്പെടുന്ന ഓരോ മാധ്യമപ്രവർത്തകനോടും ഐക്യദാർഢ്യം...

 മഞ്ജു വാര്യർ, നികേഷ്, ആഷിഖ് അബു: എല്ലാം വ്യാജം? ലക്ഷ്യം അത് തന്നെ, അന്വേഷണം പുരോഗമിക്കുന്നു മഞ്ജു വാര്യർ, നികേഷ്, ആഷിഖ് അബു: എല്ലാം വ്യാജം? ലക്ഷ്യം അത് തന്നെ, അന്വേഷണം പുരോഗമിക്കുന്നു

Recommended Video

cmsvideo
നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നി വകുപ്പുകൾ പ്രകാരം കേസെടുത്തു |*Kerala

English summary
Asianet news anchor Vinu V John caught in fake case: KUJ strongly criticizes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X