ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

മൈക്ക് പിടിച്ചത് ശവംതീനിയല്ല... എം സ്വരാജിന് ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകന്റെ മറുപടി

 • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കൊച്ചി: തെക്കന്‍ കേരളത്തെ പിടിച്ചുലച്ച ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇടത് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ മാത്രം ശ്രദ്ധേ കേന്ദ്രീകരിക്കുന്നുവെന്നും പോസിറ്റീവായുള്ള കാര്യങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കുന്നുവെന്നുമാണ് ആരോപണം. വാര്‍ത്താ ചാനലുകളാണ് ഇടത് അനുകൂലികളുടെ സൈബര്‍ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്. #GetLostMediaLiars എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ പോലും സോഷ്യല്‍ മീഡിയയിലുണ്ടായി. അതിനിടെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുമായി ബന്ധപ്പെട്ട ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുകയുണ്ടായി. എം സ്വരാജ് അടക്കമുള്ളവര്‍ ഷെയര്‍ ചെയ്ത ഈ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം വിശദീകരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ സുജിത് ചന്ദ്രന്‍.

  സ്വരാജിന്റെ പോസ്റ്റ്

  സ്വരാജിന്റെ പോസ്റ്റ്

  ആശുപത്രിക്കിടക്കയിലെ രോഗിക്ക് മുന്നിലേക്ക് ഏഷ്യാനെററ് ന്യൂസിന്റെ മൈക്ക് പ്രതികരണത്തിനായി വെച്ചിരിക്കുന്ന ചിത്രമാണ് മാധ്യമങ്ങളെ വിമര്‍ശിക്കുന്നതിന് വേണ്ടി വ്യാപകമായി പ്രചരിപ്പിക്കുന്നത്. തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുക കൂടി ചെയ്തതോടെ ഇത് കൂടുതല്‍ വൈറലായി. ഈ ചിത്രം ശരിയെങ്കില്‍ ആ ചാനല്‍ മൈക്ക് പിടിച്ച കൈ ആരുടേതായാലും ശരി, ആ ശരീരത്തിനുള്ളില്‍ ഹൃദയമില്ല, തീര്‍ച്ച എന്നാണ് സ്വരാജ് എഴുതിയത്.

  മാധ്യമങ്ങൾക്കെതിരെ

  മാധ്യമങ്ങൾക്കെതിരെ

  ഓഖി ചുഴലിക്കാറ്റ് ദുരന്തം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പഴയ ഈ ചിത്രം ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതാകട്ടെ ഏഷ്യാനെറ്റ് ന്യൂസിന് നേരെയുള്ള സൈബര്‍ ആക്രമണമായി മാറുകയും ചെയ്തു. ഇതോടെ കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകനായ സുജിത്ത് ചന്ദ്രന്‍.സുജിത്തിന്റെ വാക്കുകളിലേക്ക്-

  വിശദീകരിച്ച് മാധ്യമപ്രവർത്തകൻ

  വിശദീകരിച്ച് മാധ്യമപ്രവർത്തകൻ

  ദീർഘമായി എഴുതാനുള്ള മാനസികനിലയിലല്ല. ചുരുങ്ങിയ വാക്കുകളിൽ ചിലത് പറഞ്ഞേ ആവൂ എന്ന് തോന്നിയതുകൊണ്ട് മാത്രം.കാരണം താഴെ ചേർത്തിട്ടുള്ള ന്യൂസ് ലിങ്കിലെ ചിത്രത്തിനൊപ്പം ഇപ്പോൾ പ്രചരിക്കുന്ന ആക്ഷേപങ്ങളിൽ ഉത്തരവാദിത്തത്തോടെ വിശദീകരണം തരാനാകുന്ന ഒരാൾ ഞാനാണ്.2015 ഓഗസ്റ്റ് മാസം 16ആം തീയതി ഫോർട്ട് കൊച്ചിക്ക് സമീപം എംബി ഭരത് എന്ന യാത്രാബോട്ട് മത്സ്യബന്ധന ബോട്ടിലിടിച്ച് മുങ്ങിത്താഴുന്പോൾ ഞാൻ മറ്റൊരു വാർത്തക്കായി എറണാകുളം നഗരത്തിലുണ്ടായിരുന്നു. ഓഫീസിൽ നിന്നും അപകടവാർത്ത അറിയച്ചതിന് പിന്നാലെ സംഭവസ്ഥലത്ത് ആദ്യം പാഞ്ഞെത്തിയവരിൽ ഒരാളായിരുന്നു ഞാനും.

  അന്ന് സംഭവിച്ചത്

  അന്ന് സംഭവിച്ചത്

  കമ്മാലക്കടവിന് സമീപം ജെട്ടിക്ക് പത്തിരുപത് മീറ്റ‍ർ മാത്രം അകലെ വച്ച് പഴക്കം ചെന്ന യാത്രാബോട്ട് ഇടിയുടെ ഊക്കിൽ രണ്ടായി പിളർന്ന് കപ്പൽച്ചാലിന് സമീപം മുങ്ങിത്താണു. ഉൾക്കൊള്ളാവുന്നതിലും ഏറെക്കൂടുതൽ യാത്രക്കാർ ബോട്ടിലുണ്ടായിരുന്നതുകൊണ്ട് എത്രപേർ രക്ഷപ്പെട്ടു, എത്രപേർ മുങ്ങിത്താണു എന്നൊന്നും ആർക്കും ഒരു രൂപവും ഉണ്ടായിരുന്നില്ല. ജീവൻ പോയവരേയും ഡീസൽ കലർന്ന വെള്ളം കുടിച്ച് അവശരായവരേയും കൊണ്ട് കിട്ടിയ വണ്ടികളിൽ നാട്ടുകാർ ഫോർട്ട് കൊച്ചിയിലേയും എറണാകുളത്തേയും ആശുപത്രികളിലേക്ക് പാഞ്ഞു.

  വിവരം ശേഖരിക്കാനുള്ള ഓട്ടം

  വിവരം ശേഖരിക്കാനുള്ള ഓട്ടം

  അപകടസ്ഥലത്തേക്കും വിവിധ ആശുപത്രികളിലേക്കും വാർത്ത ശേഖരിക്കാൻ എല്ലാ മാധ്യമങ്ങളിലേയും സഹപ്രവർത്തകരും എത്തിക്കൊണ്ടിരുന്നു.ഫോർട്ട് കൊച്ചി ഗൗതം ആശുപത്രിയിലേക്ക് വന്നത് എന്‍റെ സുഹൃത്തും അന്നത്തെ സഹപ്രവർത്തകനുമായിരുന്ന മാധ്യമപ്രവർത്തകനാണ്. (നിലവിൽ എനിക്കൊപ്പം ജോലി ചെയ്യാത്തതുകൊണ്ടും മറ്റിടങ്ങളിൽ അദ്ദേഹത്തിന് തൊഴിൽകിട്ടാൻ ബുദ്ധിമുട്ട് വരാതെയിരിക്കാനും അയാളുടെ പേര് ഞാനൊഴിവാക്കുന്നു.) വരും വഴി ഈ സുഹൃത്ത് നിരന്തരം ഫോണിൽ എന്നെ വിളിക്കുന്നുണ്ടായിരുന്നു. മരിച്ചവരുടേയും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരുടേയും വിവരങ്ങൾ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അവൻ ശേഖരിച്ചിരുന്നു.

  ഡോക്ടറുടെ അനുവാദം

  ഡോക്ടറുടെ അനുവാദം

  ആശുപത്രിയിലെത്തിയ അദ്ദേഹം രക്ഷപ്പെട്ടവരോട് സംസാരിക്കാനാകുമോ ഡോക്ടർമാരോട് തിരക്കുന്നു. ചിലർ സ്റ്റേബിളായിട്ടുണ്ട് പക്ഷേ അപകടത്തിന്‍റെ മാനസിക ആഘാതത്തിലാണ് എന്ന് ഡോക്ടർ മറുപടി പറയുന്നു. കൂടെയുള്ളവർ ജീവനോടെയുണ്ടോ എന്നായിരുന്നു ഇപ്പോൾ വിവാദമാക്കിയ ഈ ചിത്രത്തിലുള്ള സ്ത്രീക്ക് അറിയേണ്ടത്. വല്ലാതെ വെപ്രാളപ്പെട്ടിരുന്ന ആ സ്ത്രീയോട് മരണപ്പെട്ടവരിൽ അവർ പറയുന്ന പേരുകളില്ല എന്ന് കയ്യിലുള്ള പട്ടികയിൽ നിന്ന് എന്‍റെ സഹപ്രവർത്തകനായിരുന്ന, മനുഷ്യത്വമില്ലെന്ന് ചിലരീ ചിത്രം കണ്ടുറപ്പിക്കുന്ന ഈ മാധ്യമപ്രവർത്തകൻ ഈ സമയം ഉറപ്പിച്ച് പറയുന്നുണ്ട്.

  അന്ന് പിൻവലിച്ച ദൃശ്യം

  അന്ന് പിൻവലിച്ച ദൃശ്യം

  “നിങ്ങൾ പറഞ്ഞാൽ അവർ വിശ്വസിക്കും, അത് അവരോട് പറഞ്ഞോളൂ”എന്ന് ഡോക്ടർ പറഞ്ഞത് അനുസരിച്ചാണ് പിന്നീട് ആ സ്ത്രീയുമായി അവൻ സംസാരിച്ചത്. തുടർന്ന് വാർത്തക്കായി അവരുടെ ഒരു സൗണ്ട് ബൈറ്റ് ഷൂട്ട് ചെയ്യുകയും ചെയ്തു എന്നത് സത്യമാണ്. ഈ സമയം കുറഞ്ഞത് മൂന്ന് ഡോക്ടർമാരെങ്കിലും അവിടെയുണ്ട്. രക്ഷപ്പെട്ട സ്ത്രീ അപകടത്തെപ്പറ്റി സംസാരിക്കുന്നതിനിടെ സൗകര്യത്തിന് മുഖത്തെ മാസ്ക് മാറ്റിക്കൊടുത്തതും അവരിൽ ഒരാളാണ്. ലൈവിൽ ഈ ദൃശ്യം പോയെങ്കിലും, പിന്നീട് വാർത്തയിൽ നിന്ന് തെറ്റിദ്ധാരണ ഉണ്ടാകേണ്ടെന്ന് കരുതി വാർത്താനേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം ഇത് പിൻവലിച്ചിരുന്നു.

  അത് ശവംതീനി മാധ്യമപ്രവർത്തകനല്ല

  അത് ശവംതീനി മാധ്യമപ്രവർത്തകനല്ല

  അന്ന് ലൈവ് സ്ട്രീമിംഗിൽ നിന്ന് ആരോ സ്ക്രീൻ ഷോട്ടെടുത്ത് പ്രചരിപ്പിച്ച ചിത്രമാണ് രണ്ട് വ‍ർഷത്തെ ഇടവേളക്കിപ്പുറം വീണ്ടും പ്രചരിക്കുന്നത്.ആ മാധ്യമപ്രവർത്തകൻ, എന്‍റെയാ സുഹൃത്ത് ഇപ്പോൾ മാധ്യമപ്രവ‍ർത്തനത്തിൽ നിന്ന് താൽക്കാലിക ഇടവേളയെടുത്ത് ആലപ്പുഴയിലുണ്ട്. അവിടെ ഇടത് സംഘടനാപ്രവ‍ർത്തനത്തിലും വായനശാലാ പ്രവർത്തനത്തിലുമൊക്കെ അദ്ദേഹം സജീവവുമാണ്. നേരും നൻമയുമില്ലാത്ത ഏതോ ശവംതീനി മാധ്യമപ്രവർത്തകനാണ് ആ മൈക്ക് പിടിച്ചിരിക്കുന്നത് എന്ന ആക്ഷേപം അവനുവേണ്ടി എനിക്ക് നിഷേധിച്ചേ ആകൂ... അയാളുടെ സുഹൃത്തുക്കളോടും ആലപ്പുഴയിലെ അയാളുടെ സഖാക്കളോടും ഒന്നും പറയാനില്ല, അവർക്കവനെ അറിയാമല്ലോ..

  ഫേസ്ബുക്ക് പോസ്റ്റ്

  സുജിത് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

  English summary
  A journalist from Asianet News gives reply to M Swaraj's facebook post

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more