Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെ ജഗദീഷും സിദ്ദിഖും കയറിപ്പറ്റി... ഇനി ഹൈക്കമാന്‍ഡ് കനിയണം

കെപിസിസിയുടെ ജംബോ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇപ്പോള്‍ ഹൈക്കമാന്‍ഡിന് മുന്നിലാണല്ലോ... നേരത്തെ പുറത്ത് വന്ന സൂചനകള്‍ ശരിയെന്ന് തെളിയിച്ച് രണ്ട് സിനിമ താരങ്ങള്‍ ഇപ്പോള്‍ ആ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

മറ്റാരുമല്ല ആ രണ്ട് പേര്‍... ജഗദീഷും സിദ്ദിഖും തന്നെ. രണ്ട് പേരും കോണ്‍ഗ്രസ്സിനോടുള്ള ആഭിമുഖ്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ജംബോ പട്ടികയില്‍ ഇടം നേടിയതുകൊണ്ട് ഇവര്‍ക്ക് സ്ഥാനാര്‍ത്ഥികളാകാന്‍ പറ്റുമോ എന്നൊന്നും കോണ്‍ഗ്രസ്സിന്റെ ചരിത്രം പരിശോധിയ്ക്കുമ്പോള്‍ പറയാന്‍ പറ്റില്ല.

കെബി ഗണേഷ്‌കുമാറിനെ തറപറ്റിയ്ക്കാന്‍ ജഗദീഷിനെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ്സിന്റെ ആലോചന. എന്നാല്‍ അതുകൊണ്ട് എത്രമാത്രം ഗുണം ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണാം.

താരങ്ങള്‍

താരങ്ങള്‍

സിനിമ താരങ്ങളെ രംഗത്തിറക്കിയുള്ള പരിപാടി കേരളത്തില്‍ കോണ്‍ഗ്രസ് അത്രയ്‌ക്കൊന്നും പരീക്ഷിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ അത്തരത്തിലുള്ള ചര്‍ച്ചകള്‍ വരുന്നത് ഏറെ ശ്രദ്ധയാകര്‍ഷിയ്ക്കുന്നുണ്ട്.

ജഗദീഷും സിദ്ദിഖും

ജഗദീഷും സിദ്ദിഖും

സിനിമ താരങ്ങളായ ജഗദീഷും സിദ്ദിഖും ആണ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്.

ജഗദീഷ് എന്നും...

ജഗദീഷ് എന്നും...

ഏത് തിരഞ്ഞെടുപ്പടുത്താലും ജഗദീഷിന്റെ പേര് കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിയ്ക്കാന്‍ തയ്യാറാണെന്ന് എന്നും ജഗദീഷ് പറയാറുണ്ട്.

സിദ്ദിഖ് ഇപ്പോള്‍

സിദ്ദിഖ് ഇപ്പോള്‍

അടുത്ത കാലത്താണ് സിദ്ദിഖ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയത്. കൊച്ചിയില്‍ പല പാര്‍ട്ടി പരിപാടികളിലും സിദ്ദിഖ് അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു.

 ഷുവര്‍ സീറ്റ് കൊടുക്കില്ലേ

ഷുവര്‍ സീറ്റ് കൊടുക്കില്ലേ

സെലിബ്രിറ്റികളെ രംഗത്തിറക്കുന്നത് പലപ്പോഴും പല മണ്ഡലങ്ങളും തിരിച്ച് പിടിയ്ക്കാനാണ്. ഇപ്പോള്‍ ജഗദീഷിനേയും സിദ്ദിഖിനേയും രംഗത്തിറക്കുന്നതും അതിന് വേണ്ടിത്തന്നെ.

ഗണേഷിനെ തളയ്ക്കാന്‍

ഗണേഷിനെ തളയ്ക്കാന്‍

പത്തനാപുരത്ത് കെബി ഗണേഷ് കുമാറിനെ തളയ്ക്കാനാണ് ജഗദീഷിനെ രംഗത്തിറക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. മത്സരിച്ചപ്പോഴെല്ലാം ഗണേഷിനെ കൈയ്യയച്ച് സഹായിച്ച മണ്ഡലമാണ് പത്തനാപുരം. അവിടെ ജഗദീഷിന് എന്ത് ചെയ്യാനാകും എന്ന് കാത്തിരുന്ന് കാണാം.

ആരിഫിനെ വീഴ്ത്താന്‍

ആരിഫിനെ വീഴ്ത്താന്‍

അരൂര്‍ മണ്ഡലത്തിലേയ്ക്കുള്ള സാധ്യതാ പട്ടികയിലാണ് സിദ്ദിഖ് ഇടം നേടിയിട്ടുള്ളത്. സിപിഎമ്മിന്റെ എംഎം ആരിഫ് ആണ് കഴിഞ്ഞ രണ്ട് തവണയും ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുള്ളത്. കൂടാതെ ജെഎസ്എസിന് വലിയ സ്വാധീനമുളള മണ്ഡലം കൂടിയാണ് അരൂര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+