പണമൊഴുക്കി കേരളത്തില്‍ കാലുറപ്പിക്കാന്‍ തലൈവിയുടെ എഐഎഡിഎംകെ?
തൊടുപുഴ: കേരളത്തില്‍ കാലുറപ്പിക്കാന്‍ അണ്ണാ ഡിഎംകെ പയറ്റുന്നത് ദിവസക്കൂലി അടക്കമുളള തന്ത്രങ്ങള്‍. കുമളി റോസാപ്പുകണ്ടം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
മുല്ലപ്പെരിയാര്‍ മുഖ്യവിഷയമാക്കിയും കേരളത്തില്‍ താമസിച്ച് തമിഴ്‌നാടിന്റെ ആനുകൂല്യം പറ്റിയവരും വിദ്യാഭ്യാസം നേടിയവരും അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി വിജയിക്കാതെ വന്നാല്‍ തിരികെ നല്‍കേണ്ടി വരും എന്ന ഭീഷണി മുഴക്കിയുമാണ് തമിഴരെ വിരട്ടുന്നത്. റോസാപ്പൂകണ്ടം കേന്ദ്രീകരിച്ച് നടക്കുന്ന അണ്ണാ ഡി.എം.കെയുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഇരുനൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെ നല്‍കിയതായി പറയപ്പെടുന്നുണ്ട്. അംഗത്വത്തിനൊപ്പം പണവും നല്‍കിയതായും ആരോപണമുണ്ട്.

തമിഴ്‌നാട്ടില്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയുന്ന അരി യാതൊരു തടസവും കൂടാതെയാണ് റോസാപ്പുകണ്ടം ഊട് വഴിയിലൂടെ എത്തിച്ച് വിതരണം ചെയുന്നതെന്ന് പറയപ്പെടുന്നു. കുമളി ചെക്ക് പോസ്റ്റില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറി തമിഴ്‌നാടിന്റെ അരിചെക്ക് പോസ്റ്റ് എന്ന് അറിയപ്പെടുന്ന പരിശോധന കേന്ദ്രമുണ്ട്. ഇതിനടത്ത് നിന്നുള്ള ഊട് വഴിയിലൂടെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കേരളത്തില്‍ അരി എത്തിക്കുകയാണെന്നാണ് ആക്ഷേപം.
കുമളിയിലെ മറ്റ് പാര്‍ട്ടികളുടെ പ്രാദേശികനേതാക്കന്‍മാരെ വന്‍ തുകയും വാഹനവും സര്‍വ്വ ചിലവുകളും നല്‍കി അണ്ണാ ഡിഎംകെ കൂടെ കൂട്ടിയതായും പറയപ്പെടുന്നു. ഒരോ ദിവസവും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചിത തുകയാണ് നല്‍കുന്നത്. റോസാപ്പൂകണ്ടം,താമരക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിലാണ് പണവും, ജയലളിതയുടെ പേരില്‍ വിതരണം നടത്തുന്ന ഗാര്‍ഹിക ഉപകരണങ്ങളും നല്‍കി പ്രചരണം നടത്തുന്നത്. ഒരു വോട്ടിന് ആയിരം രൂപ എന്ന കണക്കില്‍ നല്‍കും എന്നാണത്രെ വാഗ്ദാനം.












Click it and Unblock the Notifications