രാജാറാം പോയി മണി വന്നു...!!! ഇനി കോണ്‍ഗ്രസ് ഓഫീസ് തുറക്കാം
ഇടുക്കി: മൂന്നാറിലെ കുലുക്കിക്കുത്തില്‍ ഒടുവില്‍ എകെ മണിക്ക് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം. എകെ മണിയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഓഫീസ് അടച്ച സ്ഥലമാണ് മൂന്നാര്‍. എന്തായാലും നേതൃത്വം നിലപാട് മാറ്റിയപ്പോള്‍ ഹൈക്കമാന്റ് പട്ടികയില്‍ ദേവികുളത്ത് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആര് രാജാറാം കഴിഞ്ഞ ദിവസം രാവിലെ പ്രചാരണം അവസാനിപ്പിച്ച് ചൊക്കനാട് എസ്റ്റേറ്റ് ലയത്തിലെ വീട്ടിലേക്ക് മടങ്ങി. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ മണിയുടെ അനുയായികള്‍ പടക്കം പൊട്ടിച്ച് മണിയണ്ണന്റെ തിരിച്ചു വരവ് ആഘോഷിച്ചു.

നാടകീയ നീക്കങ്ങളാണ് ദേവികുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം മുതല്‍ നടന്നത്. എകെ മണി, ഡി കുമാര്‍, ആര് രാജറാം എന്നിങ്ങനെയായിരുന്നു സംവരണ മണ്ഡലമായ ദേവികുളത്തിനായി ഡിസിസി നേതൃത്വം സമര്‍പ്പിച്ചിരുന്ന പട്ടിക. എന്നാല്‍ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ മൂന്നാം സ്ഥാനക്കാരനായ രാജാറാം ഒന്നാമതെത്തി. ഇതോടെ ഈ കൊടും വേനലിലും ചെറിയ തണുപ്പുളള മൂന്നാറിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രോഷാകുലരായി. മണിക്ക് സീറ്റില്ലെങ്കില്‍ തുറക്കേണ്ട എന്നു പറഞ്ഞ് ഐഎന്‍ടിയുസി ഓഫീസ് പൂട്ടി. സ്വന്തം പാര്‍ട്ടി ഓഫീസിലെത്തിയ രാജാറാമിനെ അവിടെ നിന്നും നിര്‍ദാക്ഷിണ്യം ഇറക്കിവിട്ടു.

ഇതോടെ രാജാറാമിന്റെ കാര്യം ഏതാണ്ട് തീരുമാനമായി. പിന്നീട് ഡി കുമാറിന്റെ പേര് കേട്ടു. കേരളത്തെ അമ്പരപ്പിച്ച മൂന്നാറിലെ പെന്പിളൈ ഒരുമൈ പ്രക്ഷോഭത്തിന് പിന്നിലെ ബുദ്ധികേന്ദ്രം കുമാറാണെന്ന് സൂചനയുണ്ട്. എകെ മണിക്കിട്ട് ഒരു പണി കൊടുക്കുക എന്നതായിരുന്നു ഉദ്ദേശം. കുമാറിന്റെ സമുദായമായ പറയര് വിഭാഗക്കാരായ സ്ത്രീകളായിരുന്നു പെമ്പിളൈ ഒരുമൈ പോരാട്ടത്തില്‍ സജീവമായി ഉണ്ടായിരുന്നത്. കെപിസിസി സെക്രട്ടറി ലതികാ സുഭാഷ് പൊമ്പിളൈ ഒരുമൈക്ക് വേണ്ടി രംഗത്തെത്തിയതും കുമാറിന്റെ താല്‍പര്യപ്രകാരമായിരുന്നത്രെ.
തോട്ടം മേഖലയിലെ മറ്റൊരു പ്രബല തമിഴ് സമുദായമായ പളളന് വിഭാഗക്കാരനാണ് എകെ മണി. മൂന്നാം വിജയം തേടി സിപിഎം രംഗത്തിറക്കിയിരിക്കുന്ന സിറ്റിംഗ് എംഎല്‍എ എസ് രാജേന്ദ്രനും ഇതേ വിഭാഗക്കാരനാണ്. പളളന് സമുദായ സഭ എന്ന സംഘടനയും ഇവര്‍ക്കുണ്ട്. കോണ്‍ഗ്രസില്‍ മണിക്ക് വേണ്ടി കലാപമുയര്‍ത്തിയതും ഇതേ വിഭാഗക്കാരാണ്. ഈ സമുദായ ശക്തിയും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖറിന്റെ പിന്‍ബലവുമാണ് ഒടുവില്‍ മണിയെ കളത്തിലിറക്കിയതും, രാജാറാമിനെ പുറത്താക്കിയതും. തോട്ടം തൊഴിലാളി മേഖലയില്‍ സീറ്റ് നല്കി ഐഎന്‍ടിയുസിയുടെ വായടപ്പിക്കുകയാണ് വിഎം സുധീരന്റെ ലക്ഷ്യം.
അഞ്ചു തവണ ദേവികുളത്ത് മല്‍സരിച്ച എകെ മണി ആദ്യ മൂന്നു തവണ വിജയിച്ചു. 1991,96, 2001 വര്‍ഷങ്ങളില്‍. പക്ഷെ 2006ല്‍ 5887 വോട്ടിനും 2011ല്‍ 4078 വോട്ടിനും എസ് രാജേന്ദ്രനോട് പരാജയപ്പെട്ടു. പെമ്പിളൈ ഒരുമൈ, എഐഎഡിഎംകെ സ്വാധീനമുളള ഇക്കുറി രാജേന്ദ്രനെ തളക്കാന്‍ മണിക്ക് കഴിയുമോ? കോണ്‍ഗ്രസിലെ എതിര് ഗ്രൂപ്പുകാര്‍ അതിന് സമ്മതിക്കുമോ?
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications