കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂരില്‍ ആര്യാടന്‍ തന്നെ; ആ ആര്യാടനല്ല, മകന്‍ ആര്യാടന്‍... 'പ്രകാശിനെ ചതിച്ചവര്‍ക്ക് മാപ്പില്ല'

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലന്പൂര്‍ മണ്ഡലത്തില്‍ ആര്യാടന്‍ മുഹമ്മദ് അല്ലെങ്കില്‍ ആരായിരിയ്ക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. അത് ആര്യാടന്‍ മുഹമ്മദിന്‍റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ ആയിരിക്കും. ഒരു ആര്യാടന്‍ അല്ലെങ്കില്‍ മറ്റൊരു ആര്യാടന്‍.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ തന്ത്രം വിജയിച്ചു എന്നാണ് പറയപ്പെടുന്നത്. കെപിസിസി സെക്രട്ടറി വിവി പ്രകാശിനേയും ആര്യാടന്‍ ഷൗക്കത്തിനേയുമാണ് നിലമ്പൂരിലേക്ക് പാര്‍ട്ടി പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം പ്രകാശിനെ അവഗണിച്ച് സീറ്റ് ഷൗക്കത്തിന് തന്നെ നല്‍കാന്‍ തീരുമാനിയ്ക്കുക ആയിരുന്നത്രെ.

Aryadan Shoukath

പ്രകാശിനുവേണ്ടി വാദിക്കാന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിസിസിയിലെ ചില ഭാരവാഹികളും രംഗത്തുണ്ടായിരുന്നെങ്കിലും ഇവരുടെയെല്ലാം വായടപ്പിച്ചത് ആര്യാടന്‍ മുഹമ്മദാണ്. കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവായ ആര്യാടനെതിരെ രംഗത്തുവരാന്‍ ഒരു നേതാക്കളും തയ്യാറായില്ല.

എന്നാല്‍ വിവി പ്രകാശിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയ വഴി കോണ്‍ഗ്രസ് അണികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. 'വിവിയെ ചതിച്ചവര്‍ക്ക് കാലം മാപ്പു തരില്ലെന്നും നന്മയുള്ള കോണ്‍ഗ്രസുകാര്‍ താങ്കള്‍ക്കൊപ്പമുണ്ടെന്നും' പറഞ്ഞുള്ള പോസ്റ്ററുകളും ഇതിനോടകം മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടു. സത്യം പരാജയപ്പെട്ടെന്നും അസത്യം വിജയിച്ചെന്നും പോസ്റ്ററുകളില്‍ പറയുന്നു.

VV Prakash Poster

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പിന്തുണ മാത്രമാണ് സംസ്ഥാന നേതാക്കളില്‍ വിവി പ്രകാശിന് ഉണ്ടായിരുന്നത്.. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുണ്ടായിട്ടും വിവി പ്രകാശിനുവേണ്ടി ഉമ്മന്‍ചാണ്ടി രംഗത്ത് വരാതിരുന്നത് ആര്യാടനെ ഭയന്നാണ്. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന ആര്യാടനെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെട്ടതുകൊണ്ടുമാത്രമാണു സീറ്റ് ഷൗക്കത്തിന് ലഭിച്ചതെന്നു കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു.

പ്രവര്‍ത്തന പരിചയംകൊണ്ടു പാര്‍ട്ടി ബന്ധംകൊണ്ടു സീറ്റ് ലഭിക്കാന്‍ അര്‍ഹന്‍ വിവി പ്രകാശായിരുന്നെങ്കിലും ഷൗക്കത്തിനെ പരിഗണിച്ചത് ഇക്കാര്യങ്ങള്‍കൊണ്ടുതന്നെയാണ്. നിലമ്പൂരില്‍ സീറ്റ് വിഷയത്തില്‍ എല്‍ഡിഎഫിലുള്ളപോലെ യുഡിഎഫിലും അസ്വാരസ്യങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും സിനിമവഴി, പഞ്ചായത്തും നഗരസഭയും കടന്നാണ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നത്. നിലമ്പൂര്‍ കല്ലായി സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ലീഡറായാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ തുടക്കം. ഗവണ്‍മെന്റ് മാനവേദന്‍ സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കെഎസ് യുവിന്റെ സ്‌കൂള്‍ ലീഡറായി തിളങ്ങി. കെഎസ് യു താലൂക്ക് സെക്രട്ടറിയായിരിക്കുമ്പോള്‍ പ്രീഡിഗ്രി പഠനത്തിന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലേക്ക്. ഡിഗ്രി പഠനം മമ്പാട് എംഇഎസില്‍. രാഷ്ട്രീയത്തിനൊപ്പം കലയും സിനിമയും സാംസ്‌ക്കാരിക രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഷൗക്കത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി, കേരളദേശീയ വേദി ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. നിലവില്‍ കെപിസിസി അംഗവും എഐസിസിയുടെ രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംഘധന്‍ ദേശീയ കണ്‍വീനറുമാണ്.

English summary
Kerala Assembly Election 2016: Aryadan Shoukath will be the Congress Candidate at Nilambur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X