കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജസ്റ്റ് മിസ്സ്' ആയ മണ്ഡലങ്ങള്‍... ഇത്തവണ ഇവിടെയെല്ലാം തീപാറും

Google Oneindia Malayalam News

2011 ലെ നിയമസഭ തിരഞ്ഞെടുപ്പ് ശരിയ്ക്കും ഇഞ്ചോടിഞ്ചുള്ള ഒരു മത്സരം ആയിരുന്നു. ട്വന്റി 20 ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നത് പോലെയാണ് അന്ന് ആളുകള്‍ വോട്ടെണ്ണല്‍ വീക്ഷിച്ചത്. യുഡിഎഫിന് 72 ഉം എല്‍ഡിഎഫിന് 68 ഉം സീറ്റുകള്‍. ഭരണ കക്ഷിയില്‍ നിന്ന് ആരെങ്കിലും രണ്ട് പേര്‍ ചാടിയാല്‍ ഭരണം തന്നെ തുലാസിലാകും.

എന്നാല്‍ അത് മാത്രമായിരുന്നില്ല ആ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. എട്ട് മണ്ഡലങ്ങളില്‍ ജയം നിശ്ചയിച്ചത് ആയിരത്തില്‍ താഴെയുള്ള ഭൂരിപക്ഷം ആയിരുന്നു. ഒരിടത്ത് അത് വെറും 157 വോട്ട് ആയിരുന്നു.

അഞ്ച് മണ്ഡലങ്ങളില്‍ ഇങ്ങനെയായിരുന്നു ഇടതുപക്ഷത്തിന് വിജയം നഷ്ടപ്പെട്ടത്. സിപിഎമ്മിനുള്ളിലെ വിഭാഗീയതയായിരുന്നു ആ പരാജയങ്ങള്‍ക്ക് കാരണം എന്നാണ് പലരും ആക്ഷേപിയ്ക്കുന്നത്. അങ്ങനെ അല്ലാതിരുന്നെങ്കില്‍ ഭരണത്തുടര്‍ച്ചയെന്ന റെക്കോര്‍ഡ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ സ്വന്തമാക്കുമായിരുന്നു.

ഏതൊക്കെ ആയിരുന്നു ആ മണ്ഡലങ്ങള്‍? ഇത്തവണ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തുമ്പോള്‍ ആ മണ്ഡലങ്ങളെല്ലാം തന്നെ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. എങ്ങോട്ട് വേണമെങ്കിലും മറിയാം...

അഴീക്കോട്

അഴീക്കോട്

ജയിച്ചത് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജി. ലഭിച്ച ഭൂരിപക്ഷം 493 വോട്ടുകള്‍ മാത്രം. സിപിഎമ്മിന്റെ എം പ്രകാശന്‍ മാസ്റ്ററായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

വടകര

വടകര

ജനതാദള്‍ എസും ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗവും തമ്മിലായിരുന്നു ഇവിടെ മത്സരം. ജയിച്ചത് ജനതാദള്‍ എസിന്റെ സികെ നാണു. ലഭിച്ചത് 847 വോട്ടിന്റെ ഭൂരിപക്ഷം. എംകെ പ്രേംനാഥ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

കോഴിക്കോട് സൗത്ത്

കോഴിക്കോട് സൗത്ത്

ഇവിടെ ഭൂരിപക്ഷം ആയിരത്തിന് മുകളില്‍ ആയിരുന്നു. എന്നാല്‍ എംകെ മുനീറിന്റെ ഭൂരിപക്ഷത്തില്‍ ഉണ്ടായ ഇടിവായിരുന്നു പ്രത്യേകത. പുതുമുഖമായ സിപിഎമ്മിന്റെ മുസാഫിര്‍ അഹമ്മദിനെതിരെ മുനീറിന് ലഭിച്ചത് വെറും 1376 വോട്ടിന്റെ ഭൂരിപക്ഷം.

കുന്നംകുളം

കുന്നംകുളം

സിഎംപിയുടെ ഏക പ്രതിനിധി ആകാനുള്ള അവസരം സിപി ജോണിന് കുന്നംകുളത്ത് നഷ്ടമായത് തലനാരിഴയ്ക്കായിരുന്നു. സിപിഎമ്മിന്റെ ബാബു എം പാലിശ്ശേരിയ്ക്ക് കിട്ടിയത് വെറും 481 വോട്ടിന്റെ ഭൂരിപക്ഷം.

മണലൂര്‍

മണലൂര്‍

കുന്നംകുളത്തിന് സമാനമായ തിരഞ്ഞെടുപ്പ് ഫലം തന്നെ ആയിരുന്നു മണലൂരും. സിപിഎമ്മിന്റെ ബേബി ജോണ്‍ കോണ്‍ഗ്രസിന്റെ പിഎ മാധവനോട് പരാജയപ്പെട്ടത് വെറും 481 വോട്ടുകള്‍ക്ക്!!!

 പിറവം

പിറവം

2011 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം അധ്യക്ഷന്‍ ടിഎം ജേക്കബ് ആണ് പിറവത്ത് ജയിച്ചത്. സിപിഎമ്മിന്റെ എംജെ ജേക്കബ്ബിനേക്കാള്‍ വെറും 157 വോട്ട് മാത്രമാണ് ടിഎം ജേക്കബ്ബിന് ലഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും ചെറിയ ഭൂരിപക്ഷം ആയിരുന്നു ഇത്. എന്നാല്‍ ടിഎം ജേക്കബ്ബിന്റെ മരണശേഷം മകന്‍ അനൂപ് ജേക്കബ് മത്സരിച്ചപ്പോള്‍ മികച്ച ഭൂരിപക്ഷം ലഭിച്ചു.

കോട്ടയം

കോട്ടയം

ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കോട്ടയത്ത് നടന്നത്. സിറ്റിംഗ് എംഎല്‍എ ആയിരുന്ന സിപിഎമ്മിന്റെ വിഎന്‍ വാസവനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത് 711 വോട്ടുകള്‍ക്കായിരുന്നു.

അടൂര്‍

അടൂര്‍

കനത്ത മത്സരം നടന്ന മറ്റൊരു മണ്ഡലമായിരുന്നു അടൂര്‍. സിപിഐയുടെ ചിറ്റയം ഗോപകുമാര്‍ കോണ്‍ഗ്രസിന്റെ പന്തളം സുധാകരനെ തറപറ്റിച്ചത് വെറും 607 വോട്ടുകള്‍ക്ക്.

പാറശ്ശാല

പാറശ്ശാല

പാറശ്ശാല മണ്ഡലത്തില്‍ ഇടതുമുന്നണിയ്ക്ക് ജയം നഷ്ടമായത് 505 വോട്ടുകള്‍ക്കാണ്. കോണ്‍ഗ്രസിന്റെ എടി ജോര്‍ജ്ജ് സിപിഎമ്മിന്റെ ആനാവൂര്‍ നാഗപ്പനെയാണ് പരാജയപ്പെടുത്തിയത്.

English summary
Assembly Election 2016: Constituencies with less than 1000 vote majority in 2011 Assembly Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X