കായംകുളത്ത് പരിചിതരോ അപരിചിതരോ? കാത്തിരിയ്ക്കാം...
കായംകുളം: അറിയപ്പെടുന്നവരും ജനസമ്മതരും ഉള്ളപ്പോൾ എന്തിന് അപരിചിതരെ നിർത്തണം. കായംകുളത്തെ ഒരു കൂട്ടം പാർട്ടി പ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടി ജില്ലാ നേതൃത്വം ചൊവ്വാഴ്ച സ്ഥാനാർത്ഥി നിർണയത്തിലൂടെ മറുപടി നൽകും.സംസ്ഥാന സെക്രട്ടി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയറ്റാകും വൈകിട്ട് തീരുമാനമെടുക്കുക.
സിറ്റിങ് എംഎൽഎ ആയ സികെ സദാശിവനെ മാറ്റി നിർത്തി അത്ര പരിചിതയല്ലാത്ത രജനി ജയദേവിനെ മത്സരിപ്പിക്കാനാണ് നേതൃത്വം ആദ്യം തീരുമാനിച്ചിരുന്നത്. ബിഡിജെഎസ് നേതാവിന്റെ ബന്ധു കൂടിയായ ഇവരെ അംഗീകരിക്കാൻ പ്രാദേശിക നേതൃത്വം തയ്യായില്ല. ഇതോടെയാണ് ജില്ലാ നേതൃത്വം തീരുമാനം പുന:പരിശോധിക്കുന്നത്.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെകെ ഷൈലജ തുടങ്ങിയ പേരുകളാണ് ഇപ്പോൾ സജീവം. മുൻ എംപി സിഎസ് സുജാതയുടെ പേരും പറയുന്നുണ്ട്. എന്നാൽ വിഎസ് പക്ഷക്കാരനായ സിറ്റിങ് എംഎൽഎ സദാശിവനെ പരിഗണിക്കണമെന്നാണാവശ്യം.
സിപിഎം ഇത്തവണ പലയിടത്തും നേരിടുന്ന വെല്ലുവിളിയാണിത്. പല സ്ഥലങ്ങളിലും ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പരസ്യമായ പ്രതികരണങ്ങള്‍ തന്നെ വന്നിട്ടുണ്ട്. വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച കെപിഎസി ലളിത, പ്രതിഷേധങ്ങളെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു.












Click it and Unblock the Notifications