തൃശ്ശൂരില്‍ ചിത്രം തെളിഞ്ഞു... ഇനി നോക്കേണ്ടത് 2011 ന്‍റെ ആവര്‍ത്തനം?

തൃശ്ശൂര്‍: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് മത്സരങ്ങള്‍ നടന്ന ജില്ലയാണ് തൃശൂര്‍. മണലൂരും കുന്നംകുളത്തും ചാലക്കുടിയിലും ചെറിയ ഭൂരിപക്ഷമാണ് വിജയികളെ നിശ്ചയിച്ചത്. ഇത്തവണും തൃശൂര്‍ അങ്ങനെത്തന്നെ ആകുമോ എന്നാണ് ചോദ്യം.

ജില്ലയില്‍ 11 മണ്ഡലങ്ങളിലും മുന്നണി സ്ഥാനാര്‍ഥികളായി. നാട്ടികയും കയ്പമംഗലവുമാണ് ഇനിയും തീരുമാനമാകാതെ കിടക്കുന്നത്. നാട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കയ്പമംഗലത്ത് ആര്‍എസ്പി സ്ഥാനാര്‍ഥിയും വരുമെന്നാണ് ധാരണ.

Thrissur Map

13 മണ്ഡലങ്ങളാണ് ജില്ലയില്‍ ഉള്ളത്. എല്‍ഡിഎഫില്‍ എട്ടിടത്ത് സിപിഎമ്മും അഞ്ചിടത്ത് സിപിഐയുമാണ് മത്സരിക്കുന്നത്. എന്‍ഡിഎയില്‍ എട്ടിടത്ത് ബിജെപിയും അഞ്ചിടത്ത് ബിഡിജെഎസും മത്സരിക്കും. യുഡിഎഫില്‍ അന്തിമ തീരുമാനമായിട്ടില്ല. എങ്കിലും ഒമ്പത് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ഒരോ സീറ്റ് വീതം മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം, സിഎംപി, ആര്‍എസ്പി എന്നിവര്‍ക്കുമാണ് നിശ്ചയിച്ചിരിക്കുന്നത്.

CPM

ചേലക്കരയില്‍ പുതുമുഖമായ പ്രദീപിനെ ഇറക്കിയാണ് സിപിഎം പരീക്ഷണം. തിരഞ്ഞെടുപ്പില്‍ മത്സരിച്ച പരിചയവുമായാണ് കോണ്‍ഗ്രസിന്റെ കെഎ തുളസി എത്തുന്നത്. ഷാജുമോന്‍ വട്ടേക്കാടാണ് ബിജെപി സ്ഥാനാര്‍ഥി.

കുന്നംകുളത്ത് രാഷ്ട്രീയ രംഗത്ത് ചിരപരിചിതരായവരാണ് ഏറ്റുമുട്ടുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച് സിപിഎമ്മിന് വേണ്ടി എസിമൊയ്തീനും സിഎംപിയുടെ സംസ്ഥാന സെക്രട്ടറിയായ സിപി ജോണുമാണ് പ്രധാന മത്സരം. അഡ്വ കെകെ അനീഷ്‌കുമാറാണ് ബിജെപിക്ക് വേണ്ടി രംഗത്തുള്ളത്.

Congress

ഗുരുവായൂരില്‍ മൂന്നാം തവണയാണ് സിപിഎമ്മിന്റെ കെവി അബ്ദുള്‍ഖാദര്‍ മത്സരിക്കുന്നത്. മുസ്‌ലീം യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പിഎം സാദ്ദിഖലിയാണ് ഇവിടെ എതിര്‍ സ്ഥാനാര്‍ഥി. ബിജെപി നിവേദിത സുബ്രഹ്മണ്യനെയാണ് കളത്തിലിറക്കിയിരിക്കുന്നത്.

മണലൂരില്‍ വീണ്ടും മത്സരിക്കാനിറങ്ങുകയാണ് സിപിഎമ്മിന്റെ മുരളി പെരുനെല്ലി. കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് ഒ അബ്ദുറഹിമാന്‍ കുട്ടിയാണ് മണ്ഡലം നിലനിര്‍ത്താന്‍ ഇറങ്ങുന്നത്. ബിജെപിയുടെ സംസ്ഥാന നേതാവായ എഎന്‍ രാധാകൃഷ്ണനാണ് ഇവിടെ പോരിനിറങ്ങുന്നത്.

വടക്കാഞ്ചേരിയില്‍ ഏറെ ആശയക്കുഴപ്പത്തിന് ശേഷമാണ് മേരി തോമസിനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത്. മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന അനില്‍ അക്കരയാണ് കോണ്‍ഗ്രസിന് വേണ്ടി രംഗത്തുള്ളത്. യുവമോര്‍ച്ചയുടെ ജില്ലാ കമ്മിറ്റി അംഗം അഡ്വ ഉല്ലാസ് ബാബുവാണ് ബിജെപി സ്ഥാനാര്‍ഥി.

BJP

ഒല്ലൂരില്‍ സിപിഐയുടെ അഡ്വ കെ രാജനാണ് മണ്ഡലം തിരിച്ച് പിടിക്കേണ്ട ചുമതല. സിറ്റിങ് എംഎല്‍എയായ എംപി വിന്‍സെന്റിന് ഒരിക്കല്‍ കൂടി അവസരം നല്‍കിയിട്ടുണ്ട്. പികെ സന്തോഷ് ലാലയാണ് ബിജെപിക്ക് വേണ്ടി രംഗത്തുള്ളത്.

തൃശ്ശൂര്‍ കാല്‍നൂറ്റാണ്ടായി കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡലമാണ്. ഈ കുത്തക തകര്‍ക്കാന്‍ സിപിഐയിലെ ശക്തനായ അഡ്വ വിഎസ് സുനില്‍കുമാറിനെയാണ് നിയോഗിച്ചിരിക്കുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങിയിരിക്കുന്നത് ലീഡറുടെ മകള്‍ പദ്മജ വേണുഗോപാലും. തൃശ്ശൂരിനെ അറിയുന്ന അഡ്വ വി ഗോപാലകൃഷ്ണനാണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ഥി.

ഇരിങ്ങാലക്കുടയില്‍ പ്രൊഫകെയു അരുണനെയാണ് സിപിഎം പരീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ അഡ്വ തോമസ് ഉണ്ണിയാടനാണ് മണ്ഡലം നിലനിര്‍ത്താന്‍ രംഗത്തുള്ളത്. സിഡി സന്തോഷാണ് ബിജെപി സ്ഥാനാര്‍ഥി.

പുതുക്കാട് സിപിഎമ്മിലെ പ്രൊഫ സി രവീന്ദ്രനാഥ് മൂന്നാമങ്കത്തിനെത്തുന്നു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളിക്കാണ് ഇവിടെ കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എ നാഗേഷാണ് ഇവിടെ മത്സരിക്കുന്നത്.

ചാലക്കുടിയില്‍ സിപിഎമ്മിലെ ബിഡി ദേവസി മൂന്നാം തവണയാണ് മത്സരിക്കാനെത്തുന്നത്. മണ്ഡലം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസിലെ ടിയു രാധാകൃഷ്ണനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കെഎ ഉണ്ണികൃഷ്ണനാണ് ബിഡിജെഎസിന് വേണ്ടി മത്സരിക്കുന്നത്.

കൊടുങ്ങല്ലൂരില്‍ സിപിഐയിലെ വിആര്‍ സുനില്‍കുമാറിനെയാണ് മണ്ഡലം തിരിച്ചെടുക്കാന്‍ നിയോഗിച്ചിരിക്കുന്നത്. കെപി ധനപാലനാണ് കോണ്‍ഗ്രസിന്റെ കരുത്ത് തെളിയിക്കാനിറങ്ങുന്നത്. ബിഡിജെഎസിലെ അഡ്വ സംഗീത വിശ്വനാഥാണ് എന്‍ഡിഎ ഇറക്കിയിരിക്കുന്നത്.

നാട്ടികയില്‍ സിപിഐയിലെ ഗീത ഗോപി വീണ്ടും മത്സരിക്കാനെത്തുന്നു. കോണ്‍ഗ്രസില്‍ ആരായിരിക്കും സ്ഥാനാര്‍ഥിയെന്ന് നിശ്ചയിച്ചിട്ടില്ല. ടിവി ബാബുവിനെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്.

കയ്പമംഗലത്ത് സിപിഐയിലെ പുതുമുഖ താരം ഇടി ടൈസണാണ് മത്സര രംഗത്ത്. യുഡിഎഫ് ഈ സീറ്റ് ആര്‍എസ്പിക്ക് കൊടുക്കാനാണ് തീരുമാനം. ബിഡിജെഎസിലെ ഉണ്ണികൃഷ്ണന്‍ തൃഷ്ണനാഥ് ഇവിടെ എന്‍ഡിഎക്ക് വേണ്ടി മത്സരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+