Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേരിയിലെ എംഎല്‍എ ഇത്തവണയും വക്കീല്‍ തന്നെ... അതുറപ്പ്!

മലപ്പുറം: മഞ്ചേരി നിയമസഭാ മണ്ഡലത്തെ ഇത്തവണയും പ്രതിനിധീകരിയ്ക്കുന്നത് ഒരു വക്കീല്‍ ആയിരിയ്ക്കും എന്ന് ഉറപ്പായി. സിറ്റിംഗ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ അഡ്വ എം ഉമ്മറിനോടൊപ്പം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ബിജെപി സ്ഥാനാര്‍ഥിയും അഭിഭാഷകര്‍ തന്നെയാണ്.

മണ്ഡലത്തില്‍ യുഡിഎഫിന്റെ മുഖ്യഎതിരാളി സിപി.ഐയിലെ അഡ്വ കെ മോഹന്‍ദാസ്, ബിജെപി സ്ഥാനാര്‍ഥി അഡ്വ സി ദിനേശ് എന്നിവര്‍ മഞ്ചേരി ബാറിലെ അഭിഭാഷകരാണ്. മഞ്ചേരി ബാറില്‍ നിന്ന് ഉയരങ്ങളിലെത്തിയ പ്രമുഖര്‍ നിരവധിയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ ഒരു നീണ്ട നിരതന്നെ ഈ പട്ടികയിലുണ്ട്.

M Ummar

മണ്ഡലത്തില്‍ രണ്ടാമൂഴത്തിന് ശ്രമിക്കുന്ന അഡ്വ എം ഉമ്മര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, ഫുട്‌ബോള്‍ അക്കാഡമി, ഫയര്‍ സ്‌റ്റേഷന്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം കൊഴുപ്പിയ്ക്കുന്നത്. ലീഗിന്റെ പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ചേരിയില്‍ കഴിഞ്ഞ തവണ ഉമ്മറിന് 29,079 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത് മറികടക്കുകയെന്നത് ആര്‍ക്കും അത്ര എളുപ്പമല്ലെന്ന ആത്മവിശ്വാസം ഉമ്മറിനുണ്ട്.

1967നു ശേഷം മുസ്ലിം ലീഗ് ഇതര സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ വിജയിച്ചിട്ടില്ല. മുന്‍മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയെ നിയമസഭയിലേക്കയച്ച മഞ്ചേരി അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നും പിന്നീട് ഒരു മന്ത്രി ഉണ്ടായിട്ടില്ല. ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മര്‍ മന്ത്രിയാകുമെന്നാണ് ലീഗ് വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്.

K Mohandas

കന്നിയങ്കത്തിനിറങ്ങുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ കെ മോഹന്‍ദാസിനും ആത്മവിശ്വാസത്തില്‍ കുറവൊന്നുമില്ല. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മഞ്ചേരി നഗരസഭയും കീഴാറ്റൂര്‍ പഞ്ചായത്തും മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. തൃക്കലങ്ങോട്, പാണ്ടിക്കാട് പഞ്ചായത്തുകള്‍ ഇടതിനൊടൊപ്പമാണ്. എടപ്പറ്റ പഞ്ചായത്ത് സിപിഎമ്മിനൊപ്പം ചേര്‍ന്നാണ് ലീഗ് ഭരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ്സാണ് പ്രതിപക്ഷം.

ജില്ലയില്‍ ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുള്ളില്‍ കാര്യമായ വിള്ളലുകള്‍ ഉണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ ലീഗ് കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ടെങ്കിലും എത്രത്തോളം വിജയിക്കുമെന്ന് പറയാറായിട്ടില്ല. യുഡിഎഫിലെ അനൈക്യവും ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ ലീഗ് അണികള്‍ക്കിടയില്‍ വ്യാപകമായ മുറുമുറുപ്പും വോട്ടാക്കി മാറ്റാമെന്നാണ് മോഹന്‍ദാസിന്റെ പ്രതീക്ഷ.

C Dinesh

കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എം ഉമ്മര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും കാലാവധി പൂര്‍ത്തിയായിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്ന് മോഹന്‍ദാസ് ചൂണ്ടിക്കാണിക്കുന്നു. ജസീല ജങ്ഷന്‍ മേല്‍പ്പാലം, റിംഗ് റോഡുകള്‍, നഗര സൗന്ദര്യ വല്‍ക്കരണം, ബൈപ്പാസ് റോഡില്‍ ഫൂട്പാത്ത് തുടങ്ങി ഒട്ടേറെ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാനായിട്ടില്ല.

1991ല്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മഞ്ചേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച സി വാസുദേവന്റെ മകനാണ് അഡ്വ സി ദിനേശ്. ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായി വിഎം മുസ്തഫ, എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഡോ സിഎച്ച് അഷ്‌റഫ് എന്നിവരും മത്സര രംഗത്തുണ്ട്. 1,88,952 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 96,137 പേരും സ്ത്രീകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+