മലപ്പുറത്ത് മുസ്ലീം, കോട്ടയത്ത് ക്രിസ്ത്യാനി... ബിജെപിയുടെ കളി ഇങ്ങനെയൊക്കെ ആണ്
തിരുവനന്തപുരം: ബിജെപിയെ പറ്റിയുള്ള ഏറ്റവും വലിയ ആക്ഷേപം അവര്‍ ഹിന്ദുത്വ അജണ്ടയുള്ള പാര്‍ട്ടിയാണ് എന്നതാണ്. അതുകൊണ്ട് തന്നെ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് അധികം കിട്ടാറില്ല.
ആര്‍എസ്എസ് ആണ് ഏറെ നാളായി ബിജെപിയുടെ കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരനെ കൊണ്ടുവന്നതും ആര്‍എസ്എസിന്റെ താത്പര്യ പ്രകാരമാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമ്പോള്‍ ചില നീക്കുപോക്കുകള്‍ക്കൊക്കെ ബിജെപിയും തയ്യാറാകും. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്ലീം സ്ഥാനാര്‍ത്ഥിയും ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളും എന്നത് തന്നെയാണ് ബിജെപിയുടേയും നയം. ഇത് ഈ തിരഞ്ഞെടുപ്പില്‍ മാത്രമല്ല കേട്ടോ, മുന്പും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.
മലപ്പുറം മണ്ഡം മുസ്ലീം ഭൂരിപക്ഷ മണ്ഡലമാണ്. അതുകൊണ്ട് അവിടെ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയാണ് ബിജെപിയ്ക്കുള്ളത്. 'തങ്ങള്‍' കുടുംബത്തില്‍ നിന്നുള്ള ബാദുഷ തങ്ങളാണ് മലപ്പുറത്തെ സ്ഥാനാര്‍ത്ഥി എന്നാണ് ലഭിയ്ക്കുന്ന വിവരം.
കോട്ടയത്തെത്തുമ്പോള്‍ ക്രിസ്ത്യാനികള്‍ക്കാണ് ഭൂരിപക്ഷം അതുകൊണ്ട് കോട്ടയം പുതുപ്പള്ളി മണ്ഡലത്തില്‍ ജോര്‍ജ്ജ് കുര്യനെ ആണ് സ്ഥാനാര്‍ത്ഥിയാക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമാണ് പുതുപ്പള്ളി.
ആദ്യഘട്ട പട്ടികയിലാണ് ഇവര്‍ ഇടം പിടിച്ചിട്ടുള്ളത്. ഈ പട്ടിക കേന്ദ്രക്കമ്മിറ്റിയ്ക്ക് സമര്‍പ്പിച്ചതിന് ശേഷമേ ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വരികയുള്ളൂ.












Click it and Unblock the Notifications